Amaran OTT: ശിവകാർത്തികേയൻ- സായ് പല്ലവി Latest Film ‘അമരൻ’ ഒടിടിയിൽ എവിടെ? എപ്പോൾ?

Updated on 09-Nov-2024
HIGHLIGHTS

മേജർ മുകുന്ദ് വരദരാജും ഇന്ദു റെബേക്കയും, Amaran ഒടിടിയിൽ എപ്പോൾ കാണാം

തിയേറ്ററുകളിൽ ഗംഭീര പ്രതികരണമാണ് അമരൻ ചിത്രത്തിന് ലഭിക്കുന്നത്.

ഇപ്പോഴിതാ തമിഴ് ചിത്രത്തിനെ കുറിച്ചുള്ള OTT Update വരുന്നു

സായ് പല്ലവി, ശിവകാർത്തികേയൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ Amaran OTT Update എത്തി. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കിയ തമിഴ് ചിത്രമാണിത്. മേജറിന്റെ ഭാര്യ, മലയാളിയായ ഇന്ദു റബേക്കയെയാണ് സായ് പല്ലവി അവതരിപ്പിച്ചത്.

മേജർ മുകുന്ദ് വരദരാജന്റെ ജീവിതവും സൈനിക പോരാട്ടവുമാണ് സിനിമയിൽ വിവരിച്ചിരിക്കുന്നത്. രാജ്കുമാർ പെരിയസ്വാമി ആണ് തമിഴ് ചിത്രം സംവിധാനം ചെയ്തത്. ഗംഭീര പ്രതികരണമാണ് അമരൻ ചിത്രത്തിന് ലഭിക്കുന്നത്.

Amaran OTT Update

അഞ്ച് ദിവസങ്ങൾ കൊണ്ട് 94 കോടി ഇന്ത്യയിൽ നിന്ന് മാത്രം നേടി. ഈ വർഷത്തെ തമിഴിലെ ഏറ്റവും വലിയ ഹിറ്റായിരിക്കും അമരനെന്നാണ് കുതിപ്പ് സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ തമിഴ് ചിത്രത്തിനെ കുറിച്ചുള്ള OTT Update വരുന്നു. സിനിമ എപ്പോൾ ഒടിടിയിൽ വരുമെന്നും, ഏത് ഒടിടി പ്ലാറ്റ്ഫോമാണ് ഈ ജനപ്രിയ ചിത്രത്തെ സ്വന്തമാക്കിയതെന്നും വാർത്തകൾ വരുന്നുണ്ട്.

ഫിലിംബീറ്റിന്റെയും TOI-യുടെയും റിപ്പോർട്ടുകളിൽ ഒടിടി അപ്ഡേറ്റിനെ കുറിച്ച് വിവരിക്കുന്നു. ഇത് അനുസരിച്ച് നവംബർ മാസത്തിൽ തന്നെ അമരൻ ഒടിടിയിലെത്തും. സിനിമയുടെ തിയേറ്റർ തേരോട്ടം പൂർത്തിയാക്കി നവംബർ അവസാനം ഒടിടിയിലേക്ക് വരും.

ജനപ്രിയ OTT പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലാണ് സിനിമ റിലീസ് ചെയ്യുന്നതെന്നും റിപ്പോർട്ടുണ്ട്. എന്നാലും സിനിമ തിയേറ്ററിൽ ആസ്വദിക്കുമ്പോഴാണ് കംപ്ലീറ്റ് ഫീൽ ലഭിക്കുക.

Amaran OTT റിലീസിൽ നേടിയത് 60 കോടി!

തമിഴ് കടന്ന് മലയാളത്തിലും തെലുഗുവിലുമെല്ലാം സിനിമ ഹിറ്റാണ്. ഇത്രയും ജനപ്രിയ ചിത്രത്തിനെ ഒടിടിയും നിരാശപ്പെടുത്തിയില്ല എന്നാണ് വിവരം. അമരന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് 60 കോടി രൂപയ്ക്കെന്നാണ് റിപ്പോർട്ട്.

എന്നാലും സിനിമയുടെ ഒടിടി റിലീസിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതിനാൽ അന്തിമ റിലീസ് തീയതി പുറത്തറിയാൻ ഈ മാസം മൂന്നാം വാരം വരെയെങ്കിലും കാത്തിരിക്കണം.

ശിവകാർത്തികേയന്റെ തേരോട്ടം മാത്രമല്ല അമരൻ ചിത്രത്തിന്റെ ഹൈലൈറ്റ്. പ്രേക്ഷകരെ വികാരഭരിതയാക്കി ഇന്ദുവായി സായ് പല്ലവിയും പ്രേക്ഷകരിൽ നിറഞ്ഞു. ശിവകാർത്തികേയന്റെ കരിയറിലെ ആദ്യ 200 കോടി സിനിമയാകുമിതെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.

Tamil Latest in OTT

അതേ സമയം തമിഴിൽ ഈ വാരം മികച്ച കുറേ ചിത്രങ്ങൾ ഒടിടിയിലെത്തി. രജനികാന്തിന്റെ വേട്ടയ്യൻ നവംബർ 8 മുതൽ സ്ട്രീമിങ് തുടങ്ങി. ജീവയുടെ ബ്ലാക്ക് എന്ന ചിത്രവും ഒടിടിയിലുണ്ട്. ഈഗൻ, യോഗി ബാബു എന്നിവരുടെ കോഴിപ്പണ്ണൈ ചെല്ലദുരൈയും ഒടിടിയിൽ എത്തി. ആമസോൺ പ്രൈം വീഡിയോയിലാണ് സിനിമ റിലീസ് ചെയ്തത്.

Also Read: Movie Lovers, ഹോളിവുഡ്ഡിലെ 7 എവർഗ്രീൻ Super Hero സിനിമകൾ കണ്ടാലോ!

മലയാളികളുടെ എവർഗ്രീൻ സ്റ്റാർ റഹ്മാന്റെ തമിഴ് ചിത്രവും ഒടിടി സ്ട്രീമിങ് ആരംഭിച്ചു. അഞ്ചാമൈ എന്ന തമിഴ് സിനിമ ആഹാ പ്ലാറ്റ്ഫോമിലൂടെ കാണാം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :