chhava ott release date update
700 കോടി ബോക്സ് ഓഫീസിൽ വാരിക്കൂട്ടിയ ബോളിവുഡ് ചിത്രമാണ് Chhaava. സിനിമ ഒടിടിയിലെത്തി ഒരാഴ്ച പൂർത്തിയാകാറായി. വിഷു റിലീസിന് മലയാളത്തിൽ പുതുപുത്തൻ സിനിമകൾ തിയേറ്ററുകളിലും ഒടിടിയിലും നിറഞ്ഞിരുന്നു. ഇതിനിടയിൽ ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രം ഛാവ ഒടിടിയിലെത്തിയത് പലരും അറിഞ്ഞുകാണില്ല.
ബിഗ്ബജറ്റ് ചിത്രമായ ഛാവ തിയേറ്ററുകളിൽ തകർന്നുവീഴുന്ന ബോളിവുഡിനെ കൈപിടിച്ചുയർത്തി. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതമാണ് ഛാവയിൽ വിവരിക്കുന്നത്. ബോളിവുഡ് താരം വിക്കി കൗശലിനൊപ്പം തെന്നിന്ത്യയുടെ പ്രിയതാരം രശ്മിക മന്ദാനയാണ് നായികയായത്. കൂടാതെ സിനിമയിൽ നിരവധി പ്രമുഖ താരങ്ങൾ അണിനിരന്നു.
ലക്ഷ്മണ് ഉതേകർ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ഒടുവിൽ ഒടിടിയിൽ റിലീസ് ചെയ്തു. ഏപ്രിൽ 11-ന് തന്നെ സിനിമ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ഇപ്പോൾ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നു. നിങ്ങൾക്ക് വീട്ടിലിരുന്ന് ടിവിയിലും മൊബൈൽ ഫോണിലും സിനിമ കാണാം. സബ്ടൈറ്റിലിലൂടെയും സിനിമ ആസ്വദിക്കാം.
സിനിമ ബോക്സ് ഓഫീസിലുണ്ടാക്കിയ ഓളം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലും നൽകുമെന്നാണ് പ്രതീക്ഷ. എന്നിട്ടും, മറ്റ് ഭാഷാക്കാരും സിനിമ ആസ്വദിക്കാനായി ഹിന്ദി കൂടാതെയുള്ള ഭാഷകളിൽ സ്ട്രീമിങ് നടത്തുന്നില്ല. തെലുഗു, തമിഴ് തുടങ്ങിയ ഭാഷകളിലൊന്നും ഛാവ റിലീസ് ചെയ്യുന്നില്ല. നെറ്റ്ഫ്ലിക്സിൽ ഹിന്ദിയിൽ മാത്രമായി സ്ട്രീം ചെയ്യുന്നു. അധികം വൈകാതെ മലയാളം ഉൾപ്പെടെ മറ്റ് ഭാഷകളിലും സിനിമ സംപ്രേഷണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.
ഛത്രപതി ശിവാജിയുടെ മകനായ ഛത്രപതി സംഭാജി മഹാരാജാവായാണ് വിക്കി കൗശൽ വേഷമിട്ടത്. ഭാര്യ മഹാറാണി യേശുഭായ് ഭോന്‍സാലെയായി രശ്മികയും ഗംഭീരമാക്കി. 790 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയെടുത്തത്.
ആഗോളതലത്തിൽ ആദ്യദിനം തന്നെ സിനിമ 50 കോടി പിന്നിട്ടു. അക്ഷയ് ഖന്ന, ഡയാന പെന്റി, അഷുതോഷ് റാണ, ദിവ്യ ദത്ത, വരുണ്‍ ബുദ്ധദേവ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. സഞ്‍ജിത്, വിനീത് കുമാര്‍ സിംഗ്, സന്തോഷ്, സഞ്‍ജീവ് ജയ്‍സ്വാള്‍, പ്രദീപ് രാവത് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Also Read: Pravinkoodu Shappu OTT Release: സൗബിന്‍- ബേസില്‍ ചിത്രം ഒടുവിൽ ഒടിടിയിലേക്ക്, ഉടൻ…
ഇതുവരെയുള്ള ഹിസ്റ്ററി ചിത്രങ്ങളേക്കാൾ കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രവും ഇതാണ്. തൻഹാജി: ദി അൺസങ് വാരിയർ, ബാജിറാവു മസ്താനി തുടങ്ങിയ സിനിമകളെ വരെ കളക്ഷനിൽ ഛാവ തോൽപ്പിച്ചു.