Identity OTT Release
2025 പിറന്നപ്പോൾ ആദ്യം തിയേറ്ററുകളിലെത്തിയ ചിത്രമാണ് Identity. മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം ടൊവിനോ തോമസ് (Tovino Thomas) കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണിത്. തെന്നിന്ത്യൻ നടി തൃഷയാണ് ഐഡന്റിറ്റിയിലെ മറ്റൊരു പ്രധാന താരം. ഇപ്പോഴിതാ Identity OTT Release അപ്ഡേറ്റും പുറത്തുവരുന്നു.
2025-ലെ ആദ്യ മലയാള ചിത്രം മാത്രമല്ല, ഈ വർഷത്തെ ആദ്യ ഹിറ്റ് സിനിമയും ഐഡന്റിറ്റിയാണ്. ഫോറൻസിക്’ എന്ന സിനിമയ്ക്കു ശേഷം ടൊവിനോയെ നായകനാക്കി, അഖിൽ പോൾ-അനസ് ഖാൻ കൂട്ടുകെട്ടാണ് സിനിമ ഒരുക്കിയത്. ഇരുവരും ചേർന്നാണ് സംവിധാനത്തിന് പുറമെ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിട്ടുള്ളത്.
മഞ്ഞുമ്മൽ ബോയ്സ് പോലെ തമിഴകത്തിൽ ശ്രദ്ധ നേടാൻ ഐഡന്റിറ്റിയ്ക്ക് സാധിച്ചു. അജു വർഗീസ്, ഷമ്മി തിലകൻ, അർച്ചന കവി, അർജുൻ രാധാകൃഷ്ണൻ എന്നിവരും ചിത്രത്തിലുണ്ട്. മേക്കിങ്ങിലും നിലവാരത്തിലും കേരളത്തിലും തമിഴ്നാട്ടിലും തിയേറ്ററുകളിൽ സിനിമ ബ്ലോക്ക്ബസ്റ്ററായി. ഇപ്പോഴിതാ ഐഡന്റിറ്റി ഒടിടിയിലേക്കും ഉടനെത്തുന്നു.
ആക്ഷൻ ത്രില്ലർ ചിത്രം നിങ്ങൾക്ക് സീ5-ലൂടെ ആസ്വദിക്കാം. ജനുവരി 31 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ജനുവരി 24 മുതൽ തെലുഗു പ്രേക്ഷകരിലേക്കും സിനിമ തിയേറ്റർ റിലീസിന് എത്തി. ജനുവരി 2നായിരുന്നു ചിത്രം ആദ്യമായി തിയറ്ററുകളിലെത്തിയത്. എന്നാൽ സിനിമയുടെ അണിയറപ്രവർത്തകർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Also Read: ഇവിടെ ആണുങ്ങൾ ആരുമില്ലേ..! മലയാളത്തിന്റെ ലേഡി ആക്ഷൻ ക്വീനും ആ സ്വാഗും!
തിയേറ്റർ റിലീസിന് ഒരു മാസം പൂർത്തിയാകുമ്പോഴേക്കും ഐഡന്റിറ്റി ഒടിടിയിലും വരികയാണ്.
ബോളിവുഡ് താരം മന്ദിര ബേദിയും ചിത്രത്തിൽ നിർണായ കഥാപാത്രമായി എത്തുന്നു. വിനയ് റോയ് ആണ് ടൊവിനോ, തൃഷയ്ക്കൊപ്പം മുഖ്യമായ മറ്റൊരു വേഷം ചെയ്തിരിക്കുന്നത്. ഒരു കൊലപാതകത്തിനെ ചുറ്റിപ്പറ്റിയാണ് ഐഡന്റിറ്റി സഞ്ചരിക്കുന്നത്. അഖിൽ ജോർജാണ് ത്രില്ലർ ചിത്രത്തിന് ഫ്രെയിം ഒരുക്കിയത്. ജേക്സ് ബിജോയിയുടെ ത്രില്ലിങ് സംഗീതവും ഐഡന്റിറ്റിയിലുണ്ട്.
ചമൻ ചാക്കോ എഡിറ്റിങ്ങും, എം ആർ രാജാകൃഷ്ണൻ സൗണ്ട് മിക്സിങ്ങും നിർവഹിച്ചു. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ റോയി സിജെയും ചേർന്നാണ് സിനിമ നിർമിച്ചത്.