Onam 2024: പൂവേ പൊലി പൂവേ പൊലി…. മലയാള സിനിമയിലെ Old, New Onam Songs

Updated on 15-Sep-2024
HIGHLIGHTS

ഓണാഘോഷത്തിനൊപ്പം നല്ല ഓണപ്പാട്ടുകളും (Onam Songs) തിരയുകയാണോ?

പഴയകാലത്തെയും ഇപ്പോഴത്തെയും മലയാള സിനിമകളിൽ ഓണം ഗാനങ്ങൾ സമ്പുഷ്ടമാണ്

20-ലധികം സിനിമാഗാനങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്

Onam 2024: ഓണപ്പാട്ടില്ലാതെ മലയാളിയ്ക്ക് എന്തോണമല്ലേ? ഓണാഘോഷത്തിനൊപ്പം നല്ല ഓണപ്പാട്ടുകളും (Onam Songs) തിരയുകയാണോ? പഴയകാലത്തെയും ഇപ്പോഴത്തെയും മലയാള സിനിമകളിൽ ഓണം ഗാനങ്ങൾ വന്നിട്ടുണ്ട്.

Onam Songs

ഓണത്തിന്റെ ആവേശവും പഴമയുടെ ഓർമകളും നിറഞ്ഞവയാണ് ഇവയിൽ മിക്കവയും. മാവേലി നാടു വാണീടും കാലം കുഞ്ഞുനാൾ മുതൽ എല്ലാവരും കേൾക്കുന്ന ഗാനമാണ്. ഏറ്റവും പുതിയതായി തിരുവാവണി രാവ് എന്ന ഓണപ്പാട്ടുമെത്തി.

മലയാള സിനിമയിലെ Old & New Onam Songs

മലയാള സിനിമയിലെ Onam Songs

നിങ്ങൾക്ക് അറിയാത്തതും അറിയാവുന്നതുമായ ഓണപ്പാട്ടുകൾ ഇവിടെ പരിചയപ്പെടുത്തുന്നു. മലയാള സിനിമയിൽ പൂക്കളം ഒരുക്കിയ ഓണപ്പാട്ടുകൾ നോക്കാം. 20-ലധികം സിനിമാഗാനങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്.

മാവേലി നാടു വാണീടും കാലം….
1983 ല്‍ പുറത്തിറങ്ങിയ മഹാബലി ചിത്രത്തിലെ ഗാനം.
ഗായിക: പി ലീല

ഓണത്തുമ്പീ പാടൂ, ഓരോ രാഗം നീ…
സൂപ്പർ മാൻ (1997) ചിത്രത്തിലെ ഗാനമാണിത്.
ഗായകൻ: കെജെ യേശുദാസ്
രചന: എസ് രമേശൻ നായർ

പൂവേണം പൂപ്പട വേണം പൂവിളി വേണം….
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം സിനിമയിലെ ഗാനം. ഗായകൻ: കെജെ യേശുദാസ്
രചന: ഒഎൻവി

ഓണത്തുമ്പീ ഓമനത്തുമ്പി…
ദശസൌഗന്ധിക എന്ന ചിത്രത്തിലെ ഗാനം
ഗായകൻ: കെജെ യേശുദാസ്
രചന: യൂസഫലി കേച്ചേരി

ഉത്രാടപ്പൂവിളിയിൽ കേരളമുണരുകയായ്….
ഗായകൻ: കെജെ യേശുദാസ്
രചന: കൈതപ്രം

ഓണത്തുമ്പി ഓണത്തുമ്പി…
മുടിയനായ പുത്രൻ എന്ന സിനിമയിലെ പ്രശസ്തമായ ഓണപ്പാട്ട്
ഗായകൻ: കെജെ യേശുദാസ്
രചന: ഒഎൻവി കുറുപ്പ്

തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ….
തിരുവോണം എന്ന സിനിമയിലെ ഗാനം
രചന: ശ്രീകുമാരൻ തമ്പി
ഗായിക: വാണി ജയറാം

കുമ്മിയടിക്കുവിൻ കൂട്ടുകാരേ കുമ്മിയടിക്കുവിൻ നാട്ടുകാരേ പൊന്നിൻ തിരുവോണം വന്നതറിഞ്ഞില്ലേ… മാവേലിക്കും പൂക്കളം….
ഇതു ഞങ്ങളുടെ കഥ എന്ന ചിത്രത്തിലെ ഓണപ്പാട്ട്.
ഗായകൻ: കെജെ യേശുദാസ്
രചന: പി ഭാസ്ക്കരൻ

ഓണപ്പൂവേ പൂവേ പൂവേ
ഈ ഗാനം മറക്കുമോ എന്ന സിനിമയിലെ മറ്റൊരു ഓണപ്പാട്ട്
ഗായകൻ: കെജെ യേശുദാസ്
രചന: ഒഎൻവി കുറുപ്പ്

പറ നിറയെ പൊന്നളക്കും പൗര്‍ണമിരാവായി..
ഗായകർ: കെജെ യേശുദാസ്, സുജാത

ഓണപ്പൂവേ ഓമൽപ്പൂവേ…
ഈ ഗാനം മറക്കുവോ (1978) എന്ന ചിത്രത്തിലെ ഗാനം
ഗായകൻ: കെജെ യേശുദാസ്
രചന: ഒഎൻവി

പൂവിളി പൂവിളി പൊന്നോണമായി…
1977 പുറത്തിറങ്ങിയ വിഷുക്കണി ചിത്രത്തിലെ ഗാനം.

ഓമനത്തിങ്കളിന്നോണം പിറക്കുമ്പോള്‍
തുലാഭാരം എന്ന സിനിമയിലെ ഓണപ്പാട്ട്
ഗായകർ: കെ ജെ യേശുദാസ്, പി സുശീല
രചന: വയലാർ രാമവർമ്മ

ഉത്രാടപ്പൂനിലാവേ വാ മുറ്റത്തെ പൂക്കളത്തിൽ…
ഗായകൻ: കെജെ യേശുദാസ്
രചന: ശ്രീകുമാരൻ തമ്പി

തിരുവാവണി രാവ്… മനസ്സാകെ നിലാവ്..
ജേക്കബിന്റെ സ്വർഗരാജ്യം സിനിമയിലെ ഗാനം
ഉണ്ണി മേനോൻ, സിതാര കൃഷ്ണകുമാർ എന്നിവർ ചേർന്ന് ആലപിച്ചു.
രചന: മനു മഞ്ജിത്

ഓണവെയിൽ ഓളങ്ങളിൽ
ബോംബെ മാർച്ച് 12 സിനിമയിലെ ഗാനം
ഗായകൻ: എംജി ശ്രീകുമാർ
രചന: റഫീക്ക് അഹമ്മദ്

ഓണവില്ലിൻ തംബുരു മീട്ടും വീടാണീ വീട്
കാര്യസ്ഥൻ എന്ന ചിത്രത്തിലെ ഗാനം
ഗായകൻ: മധു ബാലകൃഷ്ണൻ, പി വി പ്രീത, തുളസി യതീന്ദ്രൻ
രചന: കൈതപ്രം

അത്തം പത്തിനു പൊന്നോണം, ഇത്തിരിപ്പെണ്ണിന്റെ കല്യാണം
1974-ലെ ഒരു പിടി അരി എന്ന ചിത്രത്തിലെ ഗാനം
ഗായകൻ: എസ് ജാനകി
രചന: പി ഭാസ്ക്കരൻ

Read More: Onam Release Latest Movie: ഇനി ഒടിടിയിൽ ചിരിപ്പിക്കാൻ ബേസിൽ ജോസഫ് ചിത്രം ‘നുണക്കുഴി’ എത്തുന്നു

നിറനാഴി പൊന്നിൻ മണലാര്യൻ നെല്ലിൽ
വല്യേട്ടൻ സിനിമയിലെ ഓണവും മലയാളത്തനിമയും ആവിഷ്കരിക്കുന്ന ഗാനം
ഗായകൻ: എം ജി ശ്രീകുമാർ
രചന: ഗിരീഷ് പുത്തഞ്ചേരി

കേരനിരകളാടും ഒരു ഹരിത ചാരു തീരം
ജലോത്സവം സിനിമയിലെ മലയാളത്തനിമ വ്യക്തമാക്കുന്ന ഗാനം
ഗായകൻ: പി ജയചന്ദ്രൻ
രചന: ബീയാർ പ്രസാദ്

അത്തം പത്തിനു പൊന്നോണം ഒത്തുപാടുക നമ്മൾ
ഗായകൻ: കെജെ യേശുദാസ്
രചന: കെ എൽ കൃഷ്ണദാസ്

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :