136 കോടി നേടിയ തല Ajith- തൃഷ ചിത്രം Vidaamuyarchi OTT റിലീസിന്

Updated on 06-Mar-2025
HIGHLIGHTS

ഏകദേശം 300 കോടിക്ക് മുകളിൽ ചെലവഴിച്ചാൽ ഈ ആക്ഷൻ ത്രില്ലർ തമിഴ് ചിത്രം നിർമിച്ചത്

സിനിമയുടെ ഒടിടി റിലീസ് അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു

1997ല്‍ പുറത്തിറങ്ങിയ ബ്രേക്ക്ഡൗണ്‍ എന്ന സിനിമയാണ് 27 വർഷങ്ങൾക്ക് ശേഷം റീമേക്ക് ചെയ്തത്

136 കോടി നേടിയ Ajith- Trisha ചിത്രം Vidaamuyarchi OTT റിലീസിന് ഒരുങ്ങുന്നു. തമിഴകത്തിന്റെ സൂപ്പർസ്റ്റാർ അജിത്തിന്റെ തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണിത്. ഏകദേശം 300 കോടിക്ക് മുകളിൽ ചെലവഴിച്ചാൽ ഈ ആക്ഷൻ ത്രില്ലർ തമിഴ് ചിത്രം നിർമിച്ചത്.

എന്നാൽ മുടക്കിയ പണം തിയേറ്ററിൽ നിന്ന് വിഡാമുയർച്ചിയ്ക്ക് സ്വന്തമാക്കാനായില്ല. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുന്നു.

Vidaamuyarchi OTT റിലീസിന്

136 crore win ajith trisha movie vidaamuyarchi ott release

തുനിവ് എന്ന വിജയ ചിത്രത്തിന് ശേഷമാണ് അജിത്തിന്റെ പുതിയ സിനിമ എത്തിയത്. എന്നാൽ തുനിവിന്റെ വിജയം വിടാമുയർച്ചി നേടിയില്ല. മഗിഴ് തിരുമേനിയാണ് വിടാമുയർച്ചി സംവിധാനം ചെയ്തത്.

അജിത്തിനെ കൂടാതെ തൃഷ കൃഷ്ണൻ, അർജുൻ സർജ, ആരവ്, റെജീന കസാന്ദ്ര, തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായി. ജീ, കിരീടം, എന്നൈ അറിന്താൽ തുടങ്ങിയ സിനിമകളിലൂടെ അജിത്തും തൃഷയും തമിഴകത്തിന്റെ പ്രിയ ജോഡിയായി. 2011-ലെ മങ്കാത്ത എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലും ഈ കൂട്ടുകെട്ട് ഹിറ്റായിരുന്നു. വിടാമുയർച്ചിയിലും ഇരുവരുടെയും കെമിസ്ട്രി വർക്കാകുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ മുതൽമുടക്ക് പോലും നേടാനാകാതെ സിനിമ പരാജയപ്പെട്ടു.

തിയേറ്ററിൽ കൈവിട്ടാലും തമിഴ് ത്രില്ലർ ഒടിടി പ്രേക്ഷകർ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. സിനിമയുടെ ഒടിടി റിലീസ് അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Vidaamuyarchi OTT Update

സിനിമ അടുത്ത വാരം ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് വരുന്നു. വിടാമുയർച്ചി നെറ്റ്ഫ്ളകിസിലാണ് ഒടിടി റിലീസിന് എത്തുന്നത്. വിടാമുയര്‍ച്ചിയുടെ ഒടിടി സ്ട്രീമിങ് മാര്‍ച്ച് മൂന്നിന് ആരംഭിക്കും. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുള്ളവർക്ക് സിനിമ അടുത്ത വാരം ഓൺലൈനിൽ ആസ്വദിക്കാം.

ഏത് Hollywood ചിത്രത്തിന്റെ Remake ആണ് വിടാമുയർച്ചി?

ഹോളിവുഡ് ലെവൽ ആക്ഷൻ രംഗങ്ങളാണ് അജിത്ത് വിടാമുയർച്ചിയിൽ പയറ്റിയിരിക്കുന്നത്. എന്നാൽ സിനിമ തന്നെ ഒരു Hollywood ചിത്രത്തിന്റെ Remake ആണ്. ഇക്കാര്യം സംവിധായകൻ തന്നെ ഒരു അഭിമുഖത്തിൽ സ്ഥിരീകരിച്ചിരുന്നു.

1997ല്‍ പുറത്തിറങ്ങിയ ബ്രേക്ക്ഡൗണ്‍ എന്ന സിനിമയാണ് 27 വർഷങ്ങൾക്ക് ശേഷം റീമേക്ക് ചെയ്തത്. എന്നാൽ തമിഴിലേക്ക് വന്നപ്പോൾ സിനിമയിൽ ആവശ്യത്തിന് മസാലയും ചേർത്തിട്ടുണ്ട്. രണ്ടരമണിക്കൂറാക്കിയാണ് തമിഴിൽ സിനിമ ഒരുക്കിയത്. എന്നാൽ ഒറിജിനൽ ചിത്രം വെറും ഒന്നര മണിക്കൂർ മാത്രമുള്ളതാണ്.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതജ്ഞൻ. സിനിമയുടെ ക്യാമറാമാൻ ഓം പ്രകാശ് ISC ആണ്. ലൈക്ക പ്രൊഡക്ഷൻസാണ് വിടാമുയർച്ചി നിർമിച്ചത്.

Also Read: Rekhachithram: AI Mammooty-യുടെ സാന്നിധ്യത്തിനൊപ്പം ബ്രില്യൻസ് കഥയെ പ്രശംസിച്ച് മെഗാസ്റ്റാർ

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :