ZEBRONICS 1100 Watts Powerful Soundbar
ആമസോണിന്റെ ഇലക്ട്രോണിക്സ് പ്രീമിയർ ലീഗ് (EPL) സെയിൽ പുരോഗമിക്കുകയാണ്. വീട്ടിലെ ഹോം എന്റർടെയിൻമെന്റ് ഹോം തിയേറ്ററാക്കാൻ ZEBRONICS 7.2.4 Dolby Atmos സൗണ്ട് ബാർ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. 75 ശതമാനം കിഴിവിലാണ് സെബ്രോണിക്സ് ഹോം തിയേറ്റർ ഇപ്പോൾ വിൽക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ 7.2.4 ചാനൽ സൗണ്ട് ബാറുകളിൽ ഒന്നായ ഓഡിയ സിസ്റ്റത്തിന് മികച്ച ബാങ്ക് ഓഫറും ക്യാഷ്ബാക്ക് ഡീലുകളും ലഭ്യമാണ്. ഈ സൗണ്ട് ബാറിന്റെ പ്രധാന പ്രത്യേകതകളും ഓഫറുകളും വിശദീകരിക്കുന്നു.
1,29,999 രൂപയ്ക്കാണ് ഡോൾബി അറ്റ്മോസ് ഓഡിയോ സിസ്റ്റം ലോഞ്ച് ചെയ്തത്. ZEBRONICS 1100 Watts Powerful Soundbar ആണിത്. 1100 വാട്ട് പവർഫുൾ Soundbar ആമസോണിൽ വിൽക്കുന്നത് 32,998 രൂപയ്ക്കാണ്. All Banks കാർഡ് ഉപയോഗിക്കുന്നവർക്ക് 1000 രൂപയുടെ കിഴിവ് ലഭിക്കുന്നു. 989 രൂപയുടെ ക്യാഷ്ബാക്ക് ഡീലും ആമസോൺ ഇലക്ട്രോണിക്സ് പ്രീമിയർ ലീഗ് സെയിലിൽ ലഭിക്കും.
ഇപ്പോൾ മികച്ച ഇഎംഐ, നോ കോസ്റ്റ് ഇഎംഐ ഡീലുകളും ലഭ്യമാണ്. 2,847.93 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫർ ആമസോൺ തരുന്നു. സെബ്രോണിക്സ് 7.2.4 ഡോൾബി അറ്റ്മോസ് ഓഡിയോ സിസ്റ്റം വേണമെങ്കിൽ 1,160 രൂപയുടെ ഇഎംഐയും ലഭ്യമാണ്.
ആമസോൺ ഇലക്ട്രോണിക്സ് പ്രീമിയർ ലീഗ് 2026 വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. മാർച്ച് 12 വരെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വിലക്കുറവിൽ വാങ്ങാം.
സീബ്രോണിക്സ് 7.2.4 ch ഹോം തിയേറ്റർ സൗണ്ട്ബാർ മികച്ച സറൗണ്ട് സൗണ്ടും ഇമ്മേഴ്‌സീവ്, മൾട്ടി-ഡയറക്ഷണൽ ഓഡിയോയും നൽകുന്നു. 10 വ്യത്യസ്ത വലുപ്പത്തിലുള്ള ശക്തമായ ഡ്രൈവറുകളാണ് ഈ ഓഡിയോ സിസ്റ്റത്തിലുള്ളത്. സൗണ്ട് സിസ്റ്റം വിവിധ ഫ്രീക്വൻസികളിലുടനീളം സന്തുലിതമായ ഓഡിയോ ഔട്ട്‌പുട്ട് ഉറപ്പാക്കുന്നു.
Also Read: 10001 mAh ബാറ്ററിയോ! പവർ ബാങ്കിന്റെ പവറുള്ള Realme Narzo Power 5G ഇന്ത്യയിൽ, വെറും Rs 23999 മുതൽ
സീബ്രോണിക്സിന്റെ സബ്‌വൂഫറിൽ ഇമ്മേഴ്‌സീവ് ബാസ് നൽകുന്നതിനായി ഡ്യുവൽ 16.51 സെന്റീമീറ്റർ ഡ്രൈവറും കൊടുത്തിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ശബ്‌ദ നിലവാരം മെച്ചപ്പെടുത്തുന്നു.
ഇതുകൂടാതെ ഓഡിയോ സിസ്റ്റത്തിന് ഡോൾബി അറ്റ്‌മോസ്, ഡിടിഎസ് എക്‌സ്, സെഡ് അക്കൗസ്റ്റി മാക്‌സ് തുടങ്ങിയ ഫീച്ചറുകളുമുണ്ട്. വ്യക്തമായ ഡയലോഗുകൾ, മികച്ച ഹൈസ്, ആഴത്തിലുള്ള ബാസ് എന്നിവയ്ക്ക് ഇത് മികച്ച ഹോം തിയേറ്റർ സിസ്റ്റമാണ്.
3D സ്പേഷ്യൽ ഓഡിയോ അനുഭവം ഇതിൽ ലഭിക്കും. മൾട്ടി-ഡൈമൻഷണൽ ഓഡിയോ അനുഭവവുമുണ്ട്. ഇതിൽ പലതരത്തിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ ലഭ്യമാണ്. ബ്ലൂടൂത്ത് Version 5.3 വയർലെസ് കണക്ഷനുകൾക്കായി ഉപയോഗിക്കാം. ടിവിയുമായി കണക്ട് ചെയ്യാൻ ഏറ്റവും മികച്ച ക്വാളിറ്റി നൽകുന്നതിന് HDMI (eARC) സപ്പോർട്ടുണ്ട്. Optical IN, USB (32GB വരെ), AUX പോലുള്ള പോർട്ട് സംവിധാനങ്ങളും ഉൾപ്പെടുന്നു.
Disclaimer: ഇതിൽ ആമസോൺ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ലിങ്ക് വഴി നിങ്ങൾ വാങ്ങുമ്പോൾ ഞങ്ങൾക്കും ഒരു ചെറിയ തുക ലഭിക്കും.