Zebronics 200W Soundbar
5000 രൂപയിൽ താഴെ കിടിലൻ സൗണ്ട്ബാർ വാങ്ങിയാലോ! ആമസോണിൽ Zebronics 200W Soundbar വിലക്കിഴിവിൽ വിൽക്കുന്നു. പരിമിതകാലത്തേക്ക് ആമസോൺ തരുന്ന ഓഫറാണിത്. എന്നാലും 16000 രൂപയുടെ ഹോം തിയേറ്റർ സിസ്റ്റം ഇത്രയും വിലക്കുറവിൽ കിട്ടുന്നത് അപൂർവ്വമാണ്. ഓഫറിനെ കുറിച്ചും സെബ്രോണിക്സ് സൗണ്ട്ബാർ പ്രത്യേകതകളും ഞങ്ങൾ വിശദമാക്കി പറഞ്ഞുതരാം.
Zebronics 5.1 Surround സൗണ്ട്ബാർ 16,999 രൂപയ്ക്കാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇത് ആമസോണിൽ 63 ശതമാനം ഫ്ലാറ്റ് കിഴിവ് അനുവദിച്ചിരിക്കുന്നു. ഇങ്ങനെ നിങ്ങൾക്ക് 6,299 രൂപയ്ക്ക് ഓഡിയോ സിസ്റ്റം വാങ്ങിക്കാം.
കാനറ ബാങ്ക്, യെസ് ബാങ്ക് കാർഡുകളിലൂടെ 1500 രൂപ വരെ കിഴിവ് ലഭിക്കും. ഇങ്ങനെ നിങ്ങൾക്ക് സെബ്രോണിക്സ് 200W സൗണ്ട്ബാർ 5000 രൂപയിൽ താഴെ വിലയിൽ ലഭിക്കും. ഇത് പരിമിതകാലത്തേക്ക് മാത്രമാണ് ലഭിക്കുന്നത്. വളരെ തുച്ഛ വിലയിൽ ഹോം തിയേറ്റർ സിസ്റ്റം ഇഎംഐയിലും പർച്ചേസ് ചെയ്യാം. 221 രൂപയുടെ ഇഎംഐ ഡീലും ലഭ്യമാണ്.
മികച്ച ഓഡിയോ ക്ലാരിറ്റി ലഭിക്കുന്ന സൗണ്ട്ബാറാണിത്. ഇതിൽ ആഴത്തിലുള്ള ബാസ് ലഭിക്കും. ഇതിനായി സെബ്രോണിക്സ് വൂഫർ സ്പീക്കറുകൾ ഉപയോഗിച്ചിരിക്കുന്നു.
സെബ്രോണിക്സ് ബ്രാൻഡിൽ നിന്നുള്ള സെബ് ജൂക്ക് ബാർ 4120 മോഡൽ ഹോം തിയേറ്റർ സിസ്റ്റമാണിത്. ഇതിൽ 200-വാട്ട് ആർഎംഎസ് ഔട്ട്പുട്ട് ലഭിക്കും. ഉച്ചത്തിലുള്ള ഓഡിയോയ്ക്കായി ശക്തമായ ബീറ്റുകൾ ഇങ്ങനെ ഓഡിയോ സിസ്റ്റത്തിലൂടെ ഉറപ്പിക്കാം.
ഓഡിയോയ്ക്ക് കൂടുതൽ സമ്പന്നത നൽകുന്നതിന് സൗണ്ട്ബാറിൽ ഇൻബിൽറ്റ് ഡ്യുവൽ ഡ്രൈവറുകളുമുണ്ട്. സെബ്രോണിക്സ് ഇതിൽ 13.33 സെന്റീമീറ്റർ സബ് വൂഫർ കൊടുത്തിരിക്കുന്നു. ഇത് മികച്ച ബാസ് ഇഫക്റ്റ് നൽകുന്നു.
സീബ്രോണിക്സ് ഹോം തിയേറ്റർ സിസ്റ്റത്തിൽ വെർച്വൽ 5.1 സറൗണ്ട് എക്സ്പീരിയൻസും ലഭിക്കുന്നതാണ്. ഇതിൽ പല തരത്തിലുള്ള മൾട്ടി-കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭ്യമാണ്.
ബ്ലൂടൂത്ത് v5.3, AUX, ARC, USB മുതലായ കണക്റ്റിവിറ്റി ഫീച്ചറുകളാണ് സെബ്രോണിക്സ് സിസ്റ്റത്തിലുണ്ട്. ഈ സ്പീക്കറിന്റെ മുൻവശത്ത് ഒരു LED ഡിസ്പ്ലേയുമുണ്ട്. ഇതിലൂടെ നിങ്ങൾക്ക് സൗണ്ട്ബാറിന്റെ പവർ, വോളിയം, കണക്റ്റിവിറ്റി എന്നിവ പരിശോധിക്കാൻ സാധിക്കും.