Dolby Soundbar
525W ഔട്ട്പുട്ടുള്ള Dolby Soundbar വമ്പിച്ച ആദായത്തിൽ വാങ്ങിയാലോ? ഇതിനായി ആമസോൺ ഗംഭീര ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. പരിമിതകാലത്തേക്ക് മാത്രമാണ് ഇത്രയും വലിയ കിഴിവിൽ ഈ ഹോം തിയേറ്റർ സിസ്റ്റം ലഭ്യമാകൂ. വിപണിയിൽ 48,999 രൂപ വിലയാകുന്ന, പ്രീമിയം ഫീച്ചറുകളുള്ള ഓഡിയോ സിസ്റ്റമാണിത്. എന്നാൽ 76 ശതമാനം വിലക്കിഴിവാണ് ഇപ്പോഴുള്ളത്. ഒറിജിനൽ വിലയിൽ നിന്ന് മുക്കാൽ വിലയോളം കുറച്ചിരിക്കുന്നുവെന്ന് പറയാം.
48,999 രൂപയുടെ ഡോൾബി വിഷൻ സപ്പോർട്ട് ചെയ്യുന്ന സൌണ്ട്ബാറാണിത്. ZEBRONICS Zeb-Juke BAR 9500WS PRO മോഡലിനാണ് 76 ശതമാനം ഇളവ്. 11,999 രൂപയാണ് ഇതിന്റെ ഓഫർ വില.
359 രൂപയുടെ ക്യാഷ്ബാക്ക് ആമസോൺ ഓഫർ ചെയ്യുന്നു. ഇനി നിങ്ങൾക്ക് ഇഎംഐയിൽ വാങ്ങാനാണെങ്കിലും, 579 രൂപയ്ക്ക് സൗണ്ട്ബാർ ലഭിക്കും.
വീടിനെ ഹോം തിയേറ്ററാക്കി സിനിമാറ്റിക് എക്സ്പീരിയൻസ് നൽകുന്നതിന് വളരെ മികച്ച ഓഡിയോ ഡിവൈസാണിത്.
525W ഔട്ട്പുട്ട്: മൊത്തം 525 വാട്ട്സ് ഔട്ട്പുട്ട് പവർ ഈ സൗണ്ട്ബാറിൽ ലഭിക്കും. ഇതിൽ 150W സബ്‌വൂഫറുണ്ട്. 225W ഔട്ട്പുട്ടാണ് സൗണ്ട്ബാറിനുള്ളത്. ഓരോ സാറ്റലൈറ്റ് സ്പീക്കറിനും 75W വീതം ഔട്ട്പുട്ടുണ്ട്. ഈ ഉയർന്ന പവർ ഔട്ട്പുട്ട് ശക്തമായ ബാസും വ്യക്തമായ ഓഡിയോയും നൽകാൻ ശേഷിയുള്ളതാണ്.
ഡോൾബി ഓഡിയോ: ഡോൾബി ഓഡിയോ സപ്പോർട്ടുള്ള, മികച്ചതും വ്യക്തവുമായ സൌണ്ട് എക്സ്പീരിയൻസ് ഇതിൽ ലഭിക്കും.
5.1 ചാനൽ സറൗണ്ട് സൗണ്ട്: യഥാർത്ഥ 5.1 ചാനൽ സറൗണ്ട് സൗണ്ടാണ് ഇതിലുള്ളത്. രണ്ട് വയർലെസ് റിയർ സാറ്റലൈറ്റ് സ്പീക്കറുകളുള്ളതിനാൽ മുറിയുടെ എല്ലാ ഭാഗത്തുനിന്നും ശബ്ദം കേൾക്കാൻ സഹായിക്കുന്നു.
മികച്ച സബ്‌വൂഫർ: 16.51cm അഥവാ 6.5 ഇഞ്ച് ഡ്രൈവറുള്ള ശക്തമായ സബ്‌വൂഫറാണിത്. ഇതിൽ ആഴത്തിലുള്ളതും വ്യക്തമായതുമായ ബാസ് നൽകുന്നു.
വാൾ മൗണ്ടബിൾ ഡിസൈൻ: ഈ ഓഡിയോ ഡിവൈസ് സൗണ്ട്ബാർ ഭിത്തിയിൽ ഘടിപ്പിക്കാൻ സാധിക്കും.
LED ഡിസ്പ്ലേ & റിമോട്ട് കൺട്രോൾ: എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയുന്ന LED ഡിസ്പ്ലേ ഇതിനുണ്ട്. അതുപോലെ ഫുൾ-ഫങ്ഷൻ റിമോട്ടും കൊടുത്തിരിക്കുന്നു.
Also Read: BSNL Rs 197 Plan: വാലിഡിറ്റി കുറഞ്ഞു, Unlimited കോളിങ്, ഡാറ്റയിലും മാറ്റം!