ഒന്നാന്തരം സൗണ്ട്ബാർ വേണോ? Sony 400W Dolby Atmos സൗണ്ട്ബാറിന്റെ ഓഫർ വിട്ടുകളയണ്ട
സിനിമ തിയേറ്റർ ഇനി തുച്ഛ വിലയിൽ നിങ്ങളുടെ വീട്ടിലേക്കും എത്തിക്കാം. വീട്ടിലെ സ്മാർട്ട് ടിവിയ്ക്കൊപ്പം സിനിമാ തിയേറ്റർ ഫീൽ കിട്ടാൻ പ്രീമിയം ഓഡിയോ സിസ്റ്റം വാങ്ങാം. Sony 400W Dolby Atmos സപ്പോർട്ടുള്ള സൗണ്ട്ബാറിനാണ് കിഴിവ്. സാധാരണയായി മുപ്പതിനായിരം രൂപയ്ക്ക് മുകളിൽ വിലവരുന്ന ഈ കിടിലൻ സൗണ്ട്ബാർ സിസ്റ്റം പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ വമ്പിച്ച ഡിസ്‌കൗണ്ടിൽ വാങ്ങിക്കാം.
Survey25,000 രൂപ ബജറ്റിൽ ഓഡിയോ സിസ്റ്റം വാങ്ങാനുള്ള ഓഫറാണിത്. നിങ്ങളുടെ ടിവിയുടെ ശബ്ദം അടുത്ത ലെവലിലേക്ക് എത്തിക്കുന്ന സോണി ഓഡിയോ സിസ്റ്റത്തിന്റെ ഓഫറുകളും വിലയും സവിശേഷതകളും അറിയാം.
Sony 400W Dolby Atmos Soundbar Amazon Offer
സോണിയുടെ 400 വാട്ട് ഡോൾബി അറ്റ്മോസ് ഓഡിയോ സിസ്റ്റത്തിനാണ് ഇപ്പോൾ ഇളവ്. 47,990 രൂപയ്ക്കാണ് ഓഡിയോ സിസ്റ്റം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ആമസോണിൽ എന്നാൽ അതിശയകരമായ ഓഫർ ഇപ്പോൾ ലഭ്യമാണ്. 48 ശതമാനം ഇളവിൽ 24,989 രൂപയ്ക്കാണ് സോണി സിസ്റ്റം ഇപ്പോൾ ആമസോണിൽ വിൽക്കുന്നത്. ഇത് പരിമിതകാല ഓഫറിലാണ് ഇത്രയും വിലക്കിഴിവിൽ ലഭിക്കുക.

എച്ച്ഡിഎഫ്സി, ഓൾ ബാങ്ക് കാർഡുകളിലൂടെ അധിക കിഴിവ് ലഭിക്കുന്നു. സോണി ഓഡിയോ സിസ്റ്റത്തിന് ഈ ബാങ്ക് കാർഡ് പേയ്മെന്റിലൂടെ 2000 രൂപ മുതൽ 2500 രൂപ വരെ ലാഭിക്കാം. ഇതുകൂടി ചേർക്കുമ്പോൾ 3 മെയിൻ സ്പീക്കറുകളും 1 സബ്‌വൂഫറുമുള്ള സോണി ഓഡിയോ സിസ്റ്റം 22000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാവുന്നതാണ്. 879 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും ആമസോൺ ഇന്ത്യ സോണി 400 വാട്ട് സൗണ്ട്ബാറിന് അനുവദിച്ചിരിക്കുന്നു.
Also Read: കാത്തിരുന്ന ഓഫർ! 200MP ക്യാമറയുള്ള Redmi Note 14 Pro+ വൻ വിലക്കുറവിൽ…
സോണി HT-G700 3.1ch 4K Dolby Atmos/DTS:X Soundbar സവിശേഷതകൾ!
400W ഓഡിയോ സപ്പോർട്ടുള്ള ഹോം തിയേറ്റർ സിസ്റ്റമാണിത്. 3 മെയിൻ സ്പീക്കറുകളും 1 സബ്‌വൂഫറും അടങ്ങിയ യൂണിറ്റിന്റെ ഓരോ സവിശേഷതകളും മനസിലാക്കാം.
3.1 ചാനൽ കോൺഫിഗറേഷനിലൂടെ സിനിമാറ്റിക്, ലംബ സറൗണ്ട് സൗണ്ട് ലഭിക്കുന്ന മിഡ്-റേഞ്ച് പവർഹൗസാണിത്. സോണി HT-G700 മോഡലിൽ ഇമ്മേഴ്‌സീവ് ഡോൾബി അറ്റ്മോസും DTS:X അനുഭവവും ലഭിക്കുന്നു. ഇതിൽ ഡെഡിക്കേറ്റഡ് സെന്റർ സ്പീക്കറുണ്ട്.
പല കോണിൽ നിന്ന് 3D സറൗണ്ട് സൗണ്ട് എഫക്റ്റിലൂടെ ഓഡിയോ ആസ്വദിക്കാം. സോണിയുടെ തനത് സാങ്കേതികവിദ്യയായ വെർട്ടിക്കൽ സറൗണ്ട് എഞ്ചിൻ സപ്പോർട്ടും ഇതിനുണ്ട്. ശബ്ദം മുകളിൽ നിന്നും വശങ്ങളിൽ നിന്നും വരുന്നതുപോലെയുള്ള ഒരു വിർച്വൽ 3ഡി എക്സ്പീരിയൻസ് ഇതിലൂടെ ലഭിക്കും.
3.1 ചാനൽ സിസ്റ്റം ആയതിനാൽ തന്നെ സോണി ഇതിൽ പ്രത്യേക സെന്റർ സ്പീക്കറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ പശ്ചാത്തല സംഗീതത്തെ ഭേദിച്ച് വ്യക്തമായി കേൾക്കാൻ ഇത് സഹായിക്കുന്നു. കൂടെയുള്ള വലിയ സബ്‌വൂഫർ വയർലെസ്സ് ആണെന്നതും മറ്റൊരു സവിശേഷതയാണ്. വയറുകൾ വലിച്ച് മുറിയിൽ അലോസരമുണ്ടാക്കേണ്ട ആവശ്യമില്ല.
എച്ച്ഡിഎംഐ കേബിൾ ഉപയോഗിച്ച് ടിവിയുമായി കണക്റ്റ് ചെയ്യാൻ HDMI eARC / ARC പോലുള്ള ഫീച്ചറുകളുണ്ട്. എച്ച്ഡിഎംഐ ഇല്ലാത്ത ടിവികൾക്കായി ഒപ്റ്റിക്കൽ കണക്ഷനും ലഭിക്കുന്നു. ടിവിയ്ക്ക് പുറമെ സൌണ്ട്ബാർ മൊബൈൽ ഫോൺ, ടാബ്‌ലെറ്റുമായി ബന്ധിപ്പിക്കണമെങ്കിൽ ബ്ലൂടൂത്ത് സപ്പോർട്ടും ഇതിനുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile