jbl dolby soundbar with 250w output
6000 രൂപ വില കുറച്ച് JBL Dolby Soundbar നിങ്ങൾക്ക് വൻ വിലക്കുറവിൽ വാങ്ങാം. ജെബിഎൽ അടുത്തിടെ പുറത്തിറക്കിയ Cinema SB560 എന്ന മോഡലിന് ആമസോണിൽ ബമ്പർ ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരിക്കുന്നു. 250W സൗണ്ട് ഔട്ട്പുട്ട് ഇതിനുണ്ട്.
19,999 മുതൽ 25,999 വരെ വിലയാകുന്ന സൗണ്ട്ബാറാണ് ജെബിഎൽ സിനിമ SB560 മോഡലിലുള്ളത്. ആമസോണിൽ ഇപ്പോൾ വിലക്കിഴിവ് അനുവദിച്ചിരിക്കുന്നത് 19999 രൂപയുടെ ഓഡിയോ സിസ്റ്റത്തിനാണ്.
Cinema SB560 മോഡലിലുള്ള ജെബിഎൽ സൗണ്ട്ബാർ ഒരു മികച്ച 3.1 ചാനൽ സൗണ്ട്ബാർ സിസ്റ്റമാണ്. നിങ്ങളുടെ പ്രിയപ്പെട്ട ഷോകൾക്ക് ഓഡിയോ ക്ലാരിറ്റിയും, ശക്തമായ ബാസിനും പ്രാധാന്യം നൽകുന്ന ഡിവൈസാണിത്.
3.1 ചാനൽ സൗണ്ട് സപ്പോർട്ടുള്ള ഡിവൈസാണിത്. ഒരു സെന്റർ ചാനൽ ഡ്രൈവർ ഉള്ളതിനാൽ സംഭാഷണങ്ങൾ വളരെ വ്യക്തമായി കേൾക്കാൻ സാധിക്കുന്നു. 250W പവർ ഓഡിയോ ഔട്ട്പുട്ട് ലഭിക്കും. ഇതും ശക്തവും വ്യക്തവുമായ ശബ്ദം നൽകുന്നു.
വയർലെസ് സബ് വൂഫർ വഴി ആഴത്തിലുള്ള ബാസ് അനുഭവം ഉറപ്പിക്കാം. വയർലെസ് കണക്റ്റിവിറ്റിയുള്ള 5.25 ഇഞ്ച് സബ് വൂഫറാണ് ഇതിലുള്ളത്. ഇത് സിനിമകൾക്കും സംഗീതത്തിനും മികച്ച അനുഭവമാണ് നൽകുന്നത്.
ജെബിഎല്ലിൽ Dolby Audio സപ്പോർട്ടുണ്ട്. HDMI ARC കണക്റ്റിവിറ്റിയും ലഭിക്കുന്നു. ഇത് ഒറ്റ കേബിൾ വഴി എളുപ്പത്തിൽ ടിവിയുമായി കണക്ട് ചെയ്യാൻ സഹായിക്കുന്നു.
ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റി ഇതിൽ ലഭിക്കുന്നു. ബ്ലൂടൂത്ത് 5.3 വേർഷൻ ഉപയോഗിച്ച് നിങ്ങളുടെ മൊബൈൽ ഫോണിൽ നിന്നോ മറ്റ് ഡിവൈസുകളിൽ നിന്നോ വയർലെസ് ആയി പാട്ടുകൾ ആസ്വദിക്കാം. ഒതുക്കമുള്ളതും ആകർഷകവുമായ ഡിസൈലാണ് സൌണ്ട്ബാർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ കോംപാക്റ്റ് ഡിസൈൻ ചെറിയ മുറികൾക്ക് വരെ അനുയോജ്യമായാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.
JBL SB560 സൗണ്ട്ബാറിന് പകരമായി നിങ്ങൾക്ക് സോണി, സാംസങ്, എൽജി ബ്രാൻഡുകളുടേത് ഉപയോഗിക്കാം. Sony HT-S20R, സോണി HT-S400 എന്നിവ ജെബിഎല്ലിന് പകരക്കാരാണ്.
ജെബിഎൽ SB560-ന് സമാനമായ 3.1 ചാനൽ കോൺഫിഗറേഷനുള്ള സാംസങ്ങിന്റെ HW-B650D/XL മോഡൽ ഉപയോഗിക്കാം. രണ്ട് റിയർ സ്പീക്കറുകളുള്ള LG SNC4R മോഡലിനോടും കിടപിടിക്കുന്നതാണ് ജെബിഎൽ SB560.
19999 രൂപ വിലയാകുന്ന ജെബിഎൽ സൌണ്ട്ബാറിന് ആമസോണിൽ 5000 രൂപ വിലക്കിഴിവുണ്ട്. ഇത് ബാങ്ക് ഓഫർ ഉൾപ്പെടുത്താതെയുള്ള ഇളവാണ്.
250 വാട്ട് ഔട്ട്പുട്ട് സൌണ്ട്ബാറിന് 25 ശതമാനം വിലയാണ് കുറച്ചിട്ടുള്ളത്. ഇങ്ങനെ 14,999 രൂപയ്ക്ക് ജെബിഎൽ സൌണ്ട് സിസ്റ്റ് വാങ്ങാനാകും. വിവിധ ബാങ്ക് കാർഡുകൾക്ക് 3000 രൂപ വരെ ഓഫർ അനുവദിച്ചിട്ടുണ്ട്. Axis Bank ക്രെഡിറ്റ് കാർഡിന് 1000 രൂപ വരെ ഇളവ് ലഭിക്കും. ഇങ്ങനെയാണ് മൊത്തം 6000 രൂപ വില കുറച്ച് സൌണ്ട്ബാർ പർച്ചേസ് ചെയ്യാനാകുന്നത്. എസ്ബിഐ കാർഡുകളിലൂടെ 625 രൂപയുടെ ഇളവ് അനുവദിച്ചിരിക്കുന്നു. 727 രൂപ വരെ ഇഎംഐ ഇടപാടുകളും ലഭിക്കുന്നതാണ്.