philips soundbar with dolby digital plus
3D സൌണ്ട്, ഡോൾബി ഡിജിറ്റൽ പ്ലസ് സപ്പോർട്ടുള്ള Philips Soundbar നിങ്ങൾക്ക് 9000 രൂപയ്ക്ക് താഴെ വാങ്ങാം. 240W ഔട്ട്പുട്ടുള്ള സൗണ്ട്ബാറിനാണ് ഓഫർ. ആമസോണിലും ഫ്ലിപ്കാർട്ടിലുമാണ് ഫിലിപ്സ് സൗണ്ട്ബാറിന് കിഴിവ് അനുവദിച്ചിരിക്കുന്നത്.
16,990 രൂപ വിപണി വിലയുള്ള സൗണ്ട്ബാറാണിത്. Philips TAB5309 Soundbar-നാണ് ഇളവ്. സ്മാർട് ടിവിയിലൂടെ സൌണ്ട്ബാർ കണക്റ്റ് ചെയ്ത് വീടിന് ഹോം തിയേറ്റർ എക്സ്പീരിയൻസ് ഉറപ്പിക്കാം. 47 ശതമാനം ഇളവിലാണ് രണ്ട് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലും ഫിലിപ്സ് സൗണ്ട്ബാർ വിൽക്കുന്നത്.
8,999 രൂപയാണ് ആമസോണിലെയും ഫ്ലിപ്കാർട്ടിലെയും വില. ആമസോണിൽ എച്ച്ഡിഎഫ്സി, എസ്ബിഐ തുടങ്ങിയ വിവിധ കാർഡുകളിലൂടെ 3000 രൂപ വരെ കിഴിവ് നേടാം.
436 രൂപയ്ക്ക് ഇഎംഐ ഓഫറും, 571 രൂപ വരെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ലഭ്യമാണ്.
വയർലെസ് സബ് വൂഫർ കണക്റ്റിവിറ്റി ടെക്നോളജിയെ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ മൾട്ടിപ്പിൾ കണക്ഷനുകളും, DTS വെർച്വലുള്ള 3D സൌണ്ട് എക്സ്പീരിയൻസ് ഇതിന് ലഭിക്കും. ഓക്സിലറി, HDMI, ഒപ്റ്റിക്കൽ, USB കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള സൌണ്ട്ബാറാണിത്.
ഫിലിപ്സ് 2.1 ചാനൽ സൗണ്ട്ബാറാണിത്. 240W വരെ ഔട്ട്‌പുട്ടും ആഴത്തിലുള്ള ബാസുമുള്ളതിനാൽ മികച്ച ഓഡിയോ എക്സ്പീരിയൻസ് ലഭിക്കും. ഇതിൽ 3D സൌണ്ട് സപ്പോർട്ടും, HDMI ARC, ഒപ്റ്റിക്കൽ, AUX-in ഫീച്ചറുകളും ലഭിക്കുന്നു.
USB, അല്ലെങ്കിൽ LE ഓഡിയോ സപ്പോർട്ടുള്ള ഏറ്റവും പുതിയ ബ്ലൂടൂത്ത് 5.4 ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. വളരെ വേഗത്തിലുള്ള കണക്റ്റിവിറ്റിയ്ക്ക് ഈ ബ്ലൂടൂത്ത് ഫീച്ചർ സഹായിക്കും.
10 അടി വരെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി പിന്തുണയ്ക്കുന്ന സൌണ്ട്ബാറാണിത്. 6.73 സെന്റി മീറ്ററാണ് സ്പീക്കറിന്റെ വലിപ്പം. ഡോൾബി ഡിജിറ്റൽ പ്ലസ് വഴിയുള്ള ഓഡിയോ എൻകോഡിങ് ഇതിൽ സാധ്യമാണ്.
സൗണ്ട്ബാറും ടിവിയും നിയന്ത്രിക്കാൻ റിമോട്ടോ ആപ്പോ ഉപയോഗിക്കാം. ഇതിന് നാല് സൗണ്ട് മോഡുകളും ശബ്ദങ്ങൾ കൂടുതൽ വ്യക്തമാക്കുന്ന ഫീച്ചറുമുണ്ട്. സൌണ്ട്ബാറിനൊപ്പം MP3 പ്ലെയർ സപ്പോർട്ട് ചെയ്യുന്നില്ല. ഡൈനാമിക് ഓഡിയോ ഡ്രൈവറാണ് ഫിലിപ്സ് TAB5309 ഓഡിയോ സിസ്റ്റത്തിലുള്ളത്.
ഫിലിപ്സിന്റെ തന്നെ ടോപ് ഫീച്ചറുകളുള്ള സൌണ്ട്ബാർ നോക്കുന്നവർക്ക് PHILIPS TAB8967 തെരഞ്ഞെടുക്കാം. ഇതിന് ഫ്ലിപ്കാർട്ടിലെ വില 36,999 രൂപയാണ്. 780 W ബ്ലൂടൂത്ത് സൌണ്ട്ബാറാണിത്. രണ്ട് സ്പീക്കറുകളും, ഒരു സൌണ്ട്ബാറും, ഒരു സബ് വൂഫറും ചേർന്ന സിസ്റ്റമാണ് ഫിലിപ്സ് TAB8967 മോഡലിലുള്ളത്.
Also Read: Fast UPI: ഫോൺപേ, Google Pay, പേടിഎമ്മാലും ഇനി സൂപ്പർഫാസ്റ്റ് സ്പീഡ്…