Motorola 500 W Bluetooth Soundbar Deal price
നല്ല ഒന്നാന്തരം സൗണ്ട്ബാർ വാങ്ങണമെങ്കിൽ വലിയ തുകയാകുമല്ലോ എന്ന ആശങ്കയൊന്നും ഇനി വേണ്ട. കാരണം Motorola 500 W Bluetooth Soundbar വിലക്കുറവിൽ ഇപ്പോൾ ലഭ്യമാണ്. Flipkart ആണ് ഇതിന് ഓഫർ അനുവദിച്ചിരിക്കുന്നത്. സ്മാർട്ഫോൺ പോലെ ഇന്ത്യയിൽ മികച്ച ഓഡിയോ ഉൽപ്പന്നമാണ് മോട്ടറോള തരുന്നത്. ഇപ്പോൾ മോട്ടറോളയുടെ പ്രീമിയം ഓഡിയോ വീഡിയോ ഡിവൈസിനാണ് ഓഫർ.
മോട്ടറോളയുടെ AmphisoundX Vibe Dolby Digital എന്ന സൗണ്ട്ബാറിനാണ് ഡീൽ. ഫ്ലിപ്കാർട്ടിൽ ഇതിന് 78 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 51. ചാനൽ സപ്പോർട്ടുള്ള ഓഡിയോ സിസ്റ്റത്തിന് 37,999 രൂപയാണ് വിപണി വില. ഇതാണ് 8000 രൂപയ്ക്കും താഴെ വിലയിലേക്ക് എത്തിയത്.
500 വാട്ട് സൌണ്ട് ഔട്ട്പുട്ടുള്ള മോട്ടറോള സൗണ്ട്ബാറിന്റെ ഫ്ലിപ്കാർട്ടിലെ വില അറിയണ്ടേ? വെറും 7,999 രൂപയ്ക്കാണ് ഓഡിയോ സിസ്റ്റം സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 4000 രൂപ വരെയുള്ള കിഴിവ് നിങ്ങൾക്ക് ബാങ്ക് ഓഫറിലൂടെ നേടാം. ഇതിനായി എസ്ബിഐ, ആക്സിസ്, കാനറ ബാങ്കുകളിലെ വിവിധ കാർഡുകൾ പ്രയോജനപ്പെടുത്താം.
ഇനി 1,334 രൂപയുടെ നോ കോസ്റ്റ് ഇഎംഐയിൽ വേണമെങ്കിലും സൗണ്ട്ബാർ പർച്ചേസ് ചെയ്യാം. ഇതിന് ഫ്ലിപ്കാർട്ട് ഗംഭീരമായ ഇഎംഐ ഡീലും പ്രഖ്യാപിച്ചിരിക്കുന്നു. 9 മാസത്തേക്ക് 950 രൂപയുടെ ഇഎംഐ സെയിലും, 392 രൂപയുടെ 24 മാസത്തെ ഇഎംഐയും ലഭ്യമാണ്.
ഇതൊരു വലിയ ഹോം തിയേറ്റർ സിസ്റ്റമെന്ന് പറയാനാകില്ലെങ്കിലും, ചെറിയ മുറികൾക്ക് ഹോം തിയേറ്ററായി തന്നെ ഉപയോഗിക്കാം. മോട്ടറോള ആംഫിസൗണ്ട്എക്സ് വൈബ് ഡോൾബി ഡിജിറ്റൽ 500 W ബ്ലൂടൂത്ത് സൗണ്ട്ബാറിന്റെ പ്രത്യേകതകൾ വിശദമായി അറിയാം.
500W പീക്ക് പവർ ഔട്ട്പുട്ട് ഇതിൽ ലഭിക്കുന്നു. അതുപോലെ വയർലെസ് കണക്റ്റിവിറ്റി കൂടി സപ്പോർട്ട് ചെയ്യുന്ന 5.1 ചാനൽ ഹോം തിയേറ്റർ ഓഡിയോ സിസ്റ്റമാണിത്. ഡോൾബി ഡിജിറ്റൽ സപ്പോർട്ട് നിങ്ങൾക്ക് മോട്ടറോള സൌണ്ട്ബാർ സിസ്റ്റത്തിൽ നിന്ന് ലഭിക്കുന്നു.
Also Read: 30000 രൂപ ഡിസ്കൗണ്ടിൽ 50MP Triple Camera, 50MP സെൽഫി ലെൻസ് Motorola Flip Phone!
HDMI ARC, ഒപ്റ്റിക്കൽ, AUX തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ഇതിലുണ്ട്. 6.5 ഇഞ്ച് വലിപ്പമാണ് ഇതിലെ സബ് വൂഫറിനുള്ളത്. റിമോട്ട് കൺട്രോൾ ഓപ്ഷനും ഇതിൽ ലഭ്യമാണ്.
ഈ ഓഡിയോ സിസ്റ്റത്തിൽ നിങ്ങൾക്ക് വയർലെസ് സബ് വൂഫറും, രണ്ട് വയേർഡ് സാറ്റലൈറ്റ് സ്പീക്കറുകളും ലഭിക്കുന്നു. ക്ലിയർ വോയിസിനും ഉപകരണങ്ങളുടെ ശബ്ദം വേറെ വേറെയായി കേൾക്കാനും ഡോൾബി ഡിജിറ്റൽ ടെക്നോളജി സഹായിക്കുന്നതാണ്.