പോക്കറ്റ് കീറാതെ ഹോം തിയേറ്റർ ഫീൽ! Mivi 900W Bluetooth Soundbar ഫ്ലിപ്കാർട്ടിൽ അത്യുഗ്രൻ ഓഫറിൽ!
മികച്ച സൗണ്ട് ക്വാളിറ്റിയും പവർഫുൾ പെർഫോമൻസും ഒരൊറ്റ ഓഡിയോ സിസ്റ്റത്തിൽ ലഭിച്ചാൽ നിങ്ങൾ വിട്ടുകളയുമോ? കുറഞ്ഞ വിലയിൽ വീട്ടിലേക്കൊരു ഹോം തിയേറ്റർ സിസ്റ്റം നോക്കുന്നവർക്ക് മികച്ച ഡീൽ ഫ്ലിപ്കാർട്ടിൽ ലഭ്യം. ആകർഷകമായ വിലക്കിഴിവിൽ Mivi 900W Bluetooth Soundbar ഇപ്പോൾ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ വിൽക്കുന്നു. 82 ശതമാനം നേരിട്ടുള്ള ഇളവാണ് ഫ്ലിപ്കാർട്ട് തരുന്നത്. 900W ഔട്ട്പുട്ട് പവർ, സ്റ്റൈലിഷ് ഡിസൈൻ, Bluetooth കണക്റ്റിവിറ്റി ലഭിക്കുന്ന എംവി ബ്രാൻഡിൽ നിന്നുള്ള ഹോം തിയേറ്റർ സിസ്റ്റത്തിന് മികച്ച ബാങ്ക് ഓഫറും ലഭ്യമാണ്. എംവി ഫോർട്ട് സോണിക് 900 സൗണ്ട്ബാറിന്റെ പ്രധാന സവിശേഷതകൾ, നിലവിലെ Flipkart ഡീൽ, ലഭ്യമായ ഓഫറുകൾ എന്നിവയെ കുറിച്ച് വിശദമായി അറിയാം.
SurveyMivi 900W Bluetooth Soundbar Price Deal Flipkart
900 വാട്ട് ഔട്ട്പുട്ടുള്ള എംവി ഓഡിയോ സിസ്റ്റത്തിനാണ് ഇപ്പോൾ ഓഫർ. നേരിട്ടുള്ള കിഴിവിന് പുറമെ എംവി സോണിക് ഹോം തിയേറ്റർ സിസ്റ്റത്തിന് എക്സ്ചേഞ്ച് ബോണസ്, EMI ഓപ്ഷനുകളും, ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.
64,999 രൂപയ്ക്കാണ് എംവി ഹോം തിയേറ്റർ സിസ്റ്റം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് ഫ്ലിപ്കാർട്ടിലെ ഓഫറിൽ വില 11,999 രൂപയിലേക്ക് ചുരുങ്ങി. ആക്സിസ്, കാനറ ബാങ്ക് കാർഡിലൂടെ 1200 രൂപ വരെയുള്ള ഇളവും ആസ്വദിക്കാം.
Also Read: മിഡ് റേഞ്ചിൽ മത്സരം കടുപ്പിക്കാൻ 6500mAh ബാറ്ററിയുമായി Vivo T5 Lite ഇന്ത്യയിലെത്തി
ഡോൾബി ഓഡിയോ സപ്പോർട്ട് ചെയ്യുന്ന എംവി ഹോം തിയേറ്റർ 9 മാസത്തേക്കുള്ള ഇഎംഐ ഓഫറും ലഭിക്കും. ഇതിലൂടെ 1207 രൂപയുടെ ഇഎംഐ ഡീലിലും സൌണ്ട് ബാർ പർച്ചേസ് ചെയ്യാനാകും. പ്രീമിയം ഫീച്ചറുകളുള്ള ഓഡിയോ സിസ്റ്റം കുറഞ്ഞ വിലയിൽ വാങ്ങാനുള്ള ഫ്ലിപ്കാർട്ടിന്റെ പരിമിതകാല ഓഫറാണിത്.
Mivi Fort Sonic 900 Soundbar Features
5.2 ചാനൽ സിസ്റ്റത്തിലാണ് എംവി ഓഡിയോ സിസ്റ്റം അവതരിപ്പിച്ചത്. ഇതിന് 900W ഔട്ട്പുശേഷിയുള്ള ഒരു സൗണ്ട്‌ബാർ സിസ്റ്റമാണിത്. സിനിമകൾക്കും ഗെയിമിംഗിനും അനുയോജ്യമായ രീതിയിൽ മുറിയിലുടനീളം നിറഞ്ഞുനിൽക്കുന്ന മികച്ച ഓഡിയോ ഇതിന് ലഭിക്കുന്നു.
ഡോൾബി ഓഡിയോ സപ്പോർട്ട് ഈ ഹോം തിയേറ്റർ സിസ്റ്റത്തിൽ ലഭിക്കുന്നു. ബ്ലൂടൂത്ത് v5.3, HDMI ARC തുടങ്ങിയ കണക്റ്റിവിറ്റി സപ്പോർട്ട് ലഭിക്കുന്നു. ഒപ്റ്റിക്കൽ, കോ-ആക്സിയൽ, യുഎസ്ബി ഓപ്ഷനുകളും ഇതിനുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile