വീട്ടിലൊരു തിയേറ്റർ! LG Dolby Atmos Soundbar ഈ വർഷത്തെ ഏറ്റവും വിലക്കുറവിൽ സ്വന്തമാക്കാം
സ്മാർട്ട്‌ഫോൺ വഴിയോ സ്മാർട്ട് ടിവി വഴിയോ സിനിമകളും വെബ് സീരീസുകളും കാണാൻ ഇഷ്ടപ്പെടുന്നവർക്ക് ഇതാ വിലക്കുറവിൽ ഓഡിയോ സിസ്റ്റം വാങ്ങിക്കാം. ഒരു സാധാരണ ടിവി സ്പീക്കറിൽ നിന്ന് ലഭിക്കാത്ത വിധം ക്രിസ്റ്റൽ ക്ലിയർ ശബ്ദവും ബേസുമുള്ള LG Dolby Atmos Soundbar നാണ് ഇപ്പോൾ വിലക്കിഴിവ്. പ്രമുഖ ബ്രാൻഡായ എൽജിയുടെ സൗണ്ട്ബാറിന് മുമ്പെങ്ങും ലഭിക്കാത്ത വിലക്കിഴിവാണ് ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നത്. വിപണി വിലയിൽ നിന്ന് പകുതി വിലയ്ക്ക് എൽജി ഹോം തിയേറ്റർ സിസ്റ്റം വാങ്ങിക്കാം. 2000 രൂപ വരെ ബാങ്ക് കിഴിവും അധികമായി ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്.
Surveyഅഞ്ച് പ്രധാന സ്പീക്കർ ചാനലുകളും ഒരു സബ് വൂഫറും 3 സ്പീക്കറുകളും ചേർന്ന 5.1.3 ചാനൽ യൂണിറ്റിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. വീട്ടിലേക്ക് വളരെ മികച്ച ബ്രാൻഡ് സൗണ്ട്ബാർ വാങ്ങണമെന്നുണ്ടെങ്കിൽ ഈ ഓഫർ വിട്ടുകളയരുത്. ഫ്ലിപ്കാർട്ടിലെ എൽജി സൗണ്ട് ബാർ ഓഫറിനെ കുറിച്ചും സവിശേഷതകളെ കുറിച്ചും വിശദമായി അറിയാം.
LG Dolby Atmos Soundbar Deal Flipkart
69,990 രൂപയ്ക്കാണ് എൽജിയുടെ ഡോൾബി അറ്റ്മോസ് ഓഡിയോ സിസ്റ്റം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 43 ശതമാനം ഇളവിൽ 39,999 രൂപയ്ക്ക് എൽജി സൗണ്ട് ബാർ ലഭിക്കും. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 2000 രൂപ കിഴിവും ലഭ്യമാണ്. ബറോഡ, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾക്കും ഓഫർ ബാധകമാണ്.
എൽജി സൗണ്ട്ബാറിന് ഈ ബാങ്ക് ഡിസ്കൌണ്ട് കൂടി ചേർത്താൽ 37000 രൂപയ്ക്ക് പർച്ചേസ് നടത്താം. ഇതിന് പുറമെ 6 മാസക്കേക്ക് 6667 രൂപ നിരക്കിൽ ഇഎംഐ ഓഫറും ലഭ്യമാണ്.

LG S90TY, 5.1.3 Channel Soundbar: ഫീച്ചറുകൾ
5.1.3 ചാനൽ സിസ്റ്റം ശരിക്കും മികച്ച തിയേറ്റർ അനുഭവത്തിനായി തെരഞ്ഞെടുക്കാവുന്ന ഓഡിയോ സിസ്റ്റത്തിനെ സൂചിപ്പിക്കുന്നു. 5 മെയിൻ ചാനലുകളും, 1 സബ്‌വൂഫറും, 3 അപ്-ഫയറിംഗ് സ്പീക്കറുകളുമാണ് ഈ യൂണിറ്റിലുള്ളത്. സിനിമകളിലും മറ്റും ഡയലോഗുകൾ ടിവിയുടെ സ്ക്രീനിൽ നിന്ന് നേരിട്ട് വരുന്നത് പോലെ കൂടുതൽ വ്യക്തതയോടെ കേൾക്കാൻ ഇതിലെ അപ്-ഫയറിംഗ് സ്പീക്കറുകളിലൂടെ സാധിക്കും. ഉച്ചത്തിലുള്ള ശബ്ദവും നൽകാനായി 570W വരെയുള്ള പവർ ഔട്ട്പുട്ട് ഓഡിയോ സിസ്റ്റത്തിനുണ്ട്. ഇതിനൊപ്പം ഡോൾബി അറ്റ്മോസിന്റെ ഓഡിയോ സപ്പോർട്ടും ലഭിക്കും.
Also Read: 200 ദിവസത്തേക്ക് നോ ടെൻഷൻ! അൺലിമിറ്റഡ് ഡാറ്റയും കോളുകളുമായി Jio
പല തരത്തിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ എൽജി S90TY ഹോം തിയേറ്ററിലുണ്ട്. HDMI eARC പോർട്ടിലൂടെ കണക്റ്റിവിറ്റി ലഭിക്കും. ബ്ലൂടൂത്ത് വഴി ടിവിയും ഫോണുമായും സൌണ്ട് ബാർ കണക്റ്റ് ചെയ്യാനാകും. കൂടാതെ Wi-Fi, Apple AirPlay 2, Google Cast എന്നീ ഓപ്ഷനുകളിലൂടെയും ഫോണും ടിവിയും മറ്റും ബന്ധിപ്പിക്കാം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
