JBL 110W SOUNDBAR
JBL 110W SOUNDBAR നിങ്ങൾക്ക് ഏറ്റവും മികച്ച വിലയിൽ സ്വന്തമാക്കാം. ഇതിനായി ആമസോണിൽ സൗണ്ട്ബാറിനായി വളരെ ആകർഷകമായ ഓഫറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 15000 രൂപയ്ക്ക് അടുത്ത് വില വരുന്ന JBL Cinema SB241 സൗണ്ട്ബാറിനാണ് ഓഫർ. ഓഫർ എങ്ങനെയെന്ന് വിശദമായി അറിയാം.
14,999 രൂപ വിലയാകുന്ന JBL Cinema SB241, Dolby Digital ഓഡിയോ ഡിവൈസാണിത്. ആമസോണിൽ ഇത് 33 ശതമാനം വിലക്കിഴിവിൽ വിൽക്കുന്നു. എന്നുവച്ചാൽ സ്മാർട്ഫോൺ 9,999 രൂപയ്ക്കാണ് സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഒറിജിനൽ വിലയിൽ നിന്ന് 5000 രൂപ കിഴിവ് ലഭിച്ചെന്ന് പറയാം.
ഈ ജെബിഎൽ സൗണ്ട്ബാറിന് ആകർഷകമായ ബാങ്ക് ഓഫർ കൂടി ലഭിക്കുന്നു. ഇങ്ങനെ മൊത്തം 7000 രൂപയുടെ ഡിസ്കൌണ്ടാണ് ആമസോണിലൂടെ നേടാനാകുക. SBI Bank ക്രെഡിറ്റ് കാർഡുപയോഗിക്കുന്നവർക്ക് കിഴിവ് പ്രയോജനപ്പെടുത്താം. ALL Banks കാർഡുകൾക്കും ഓഫറുണ്ട്.
ജെബിഎൽ സൗണ്ട്ബാറിന് ആമസോൺ ഇഎംഐ, നോ-കോസ്റ്റ് ഇഎംഐ ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. 450.24 രൂപയുടെ നോ-കോസ്റ്റ് ഇഎംഐയും, 485 രൂപയുടെ ഇഎംഐ ഓഫറുമാണ് അനുവദിച്ചിട്ടുള്ളത്. ആമസോൺ പേ ഉപയോഗിക്കുമ്പോൾ 299 രൂപയുടെ ക്യാഷ്ബാക്കും പർച്ചേസ് സമയത്ത് സ്വന്തമാക്കാം.
JBL സൗണ്ട്ബാർ നിങ്ങൾക്ക് വയർഡ് സബ് വൂഫർ വഴി 110W ശക്തമായ സൗണ്ടും ബാസും നൽകുന്നു. ഇതിന്റെ വയർഡ് സബ് വൂഫർ സിനിമകൾക്കും മ്യൂസിക്കും മറ്റ് വിനോദങ്ങൾക്കും അനുയോജ്യമാണ്. ആഴത്തിലുള്ള ബാസ് നൽകുന്നതിന് ഇത് ഗുണം ചെയ്യും.
സിനിമ കാണുകയോ മ്യൂസിക് സ്ട്രീം ചെയ്യുമ്പോഴോ ഈ ശബ്ദം വളരെ അനുയോജ്യമാകുന്നു. ഡോൾബി ഡിജിറ്റൽ സൗണ്ട്ബാറിൽ 2.1-ചാനൽ ഓഡിയോയാണ് കൊടുത്തിട്ടുള്ളത്. വയർലെസ് സ്ട്രീമിംഗിനായി ബ്ലൂടൂത്തുമുണ്ട്.
HDMI ARC അല്ലെങ്കിൽ ഒപ്റ്റിക്കൽ കണക്ഷനുകളിലേക്ക് അതിവേഗം ഷിഫ്റ്റ് ചെയ്യാൻ സാധിക്കും. വോയ്‌സ് മോഡ് എൻഹാൻസർ ഡയലോഗുള്ളതിനാൽ ആക്ഷൻ-പാക്ക്ഡ് സീനുകൾക്കി പോലും കൂടുതൽ വ്യക്തമായി ആസ്വദിക്കാം. ശരിക്കും നിങ്ങളുടെ സ്മാർട് ടിവിയ്ക്ക് കൂടുതൽ മികച്ച ഓഡിയോ എക്സ്പീരിയൻസ് തരുന്നതിന് ജെബിഎൽ സഹായിക്കും.
ഇത് നിങ്ങളുടെ ടിവിയ്ക്ക് അനുയോജ്യമാകുന്ന തരത്തിൽ ഒരു ലോ-പ്രൊഫൈൽ ഡിസൈനിലാണ് നിർമിച്ചിട്ടുള്ളത്. അതുപോലെ ഓഡിയോ ഡിവൈസിന്റെ ഇൻസ്റ്റാളേഷനും അനായാസമാണ്. JBL ഹോം തിയേറ്ററിലൂടെ സ്റ്റൈലിഷ് ലിവിങ് റൂമൊരുക്കാം എന്നതിൽ സംശയം വേണ്ട.