കിടിലൻ ഓഫർ! Zebronics 7.2.4 Dolby Atmos സൗണ്ട്ബാറിന് വൻ ഡിസ്കൗണ്ടിൽ
ഹോം എന്റർടെയ്ൻമെന്റ് അനുഭവം കൂടുതൽ മികച്ചതാക്കാൻ ആഗ്രഹിക്കുന്നവർക്ക് ആമസോണിൽ ഒന്നാന്തരം ഓഫർ എത്തിയിരിക്കുന്നു. Zebronics 7.2.4 Dolby Atmos Soundbar ഇപ്പോൾ ആമസോണിൽ വൻ വിലക്കിഴിവിൽ വാങ്ങാം. Dolby Atmos സപ്പോർട്ടും 7.2.4 ചാനൽ ഓഡിയോ കോൺഫിഗറേഷനുമുള്ള ഓഡിയോ സിസ്റ്റമാണിത്. വളരെ മികച്ച ബാസ് ഔട്ട്പുട്ട്, വയർലെസ് കണക്റ്റിവിറ്റിയുമുള്ള ഹോം തിയേറ്റർ സിസ്റ്റമാണിത്. ആമസോണിൽ 65 ശതമാനം ഇളവിൽ സെബ്രോണിക്സ് സൗണ്ട്ബാർ വാങ്ങിക്കാം. ആമസോണിലെ നിലവിലെ ഡീലും സെബ്രോണിക്സ് ഓഡിയോ സിസ്റ്റത്തിന്റെ സവിശേഷതകളും വിശദമായി അറിയാം.
SurveyZebronics 7.2.4 Dolby Atmos Soundbar Amazon Offer
സാധാരണ വിലയേക്കാൾ വലിയ വിലക്കുറവിലാണ് ഈ പ്രീമിയം സൗണ്ട്ബാർ വിൽക്കുന്നത്. 1100W RMS ഔട്ട്പുട്ടുള്ള ഹോം തിയേറ്ററിന് 1,29,999 രൂപയാണ് വിപണി വില. ഇതിന് ആമസോണിൽ 65 ശതമാനം കിഴിവ് ലഭ്യമാണ്. സെബ്രോണിക്സ് ഓഡിയോ സിസ്റ്റത്തിന്റെ ഓഫറിലെ വില 44,999 രൂപയാണ്. റീട്ടെയിൽ വിലയേക്കാൾ പകുതി വിലയ്ക്ക് സൗണ്ട് ബാർ വാങ്ങിക്കാമെന്ന് അർഥം.
ഇതിന് പുറമെ ഓഡിയോ സിസ്റ്റത്തിന് മികച്ച ബാങ്ക് ഓഫറും ലഭ്യമാണ്. SBI, HDFC ബാങ്ക് കാർഡുകളിലൂടെ 2500 രൂപയുടെ ഡിസ്കൗണ്ടാണ് ലഭിക്കുന്നത്. 42000 രൂപയ്ക്ക് ഇങ്ങനെ പ്രീമിയം ഹോം തിയേറ്റർ സിസ്റ്റം വാങ്ങിക്കാം.

ആമസോൺ പേ ക്യാഷ്ബാക്ക് വഴി നിങ്ങൾക്ക് 1349 രൂപയടെ ഓഫറും ലഭിക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ 1,582 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്. ഇത് ആമസോണിലെ പരിമിതകാല ഓഫറാണ്.
സിബ്രോണിക്സ് 7.2.4 ഹോം തിയേറ്റർ ഫീച്ചറുകൾ
7.2.4 സറൗണ്ട് സൗണ്ട് എക്സ്പീരിയൻസുള്ള ഓഡിയോ സിസ്റ്റമാണിത്. 7 സ്പീക്കറുകളും, രണ്ട് സബ്‌വൂഫറുകളും, 4 സീലിംഗ് സ്പീക്കറുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഡോൾബി അറ്റ്‌മോസ് സൗണ്ട് സപ്പോർട്ട് ഇതിനുണ്ട്. 1100 വാട്ട് പവർ ഔട്ട്പുട്ട് ഇതിന് ലഭിക്കുന്നു.
Also Read: Motorola Edge 50 Neo വാങ്ങാൻ പറ്റിയ സമയം; വില 20,000 രൂപയിൽ താഴെ
മൾട്ടി-ഡയറക്ഷണൽ ഓഡിയോ സപ്പോർട്ടും ഇതിനുണ്ട്. 3D സറൗണ്ട് സൗണ്ട് വഴി ഇമ്മേഴ്‌സീവ് ഓഡിയോ ഇതിൽ ലഭിക്കുന്നു. ഡോൾബി അറ്റ്‌മോസ്, ഡിടിഎസ് എക്സ്, സെഡ്ഇബി അക്കൗസ്റ്റിമാക്സ് സൗണ്ട് ടെക്നോളജി സപ്പോർട്ടും ഇതിനുണ്ട്.
വീട്ടിൽ തന്നെ കരോക്കെ ആസ്വദിക്കാൻ സെബ്രോണിക്സ് ഓഡിയോ സിസ്റ്റത്തിൽ Karaoke UHF മൈക്ക് സപ്പോർട്ട് ലഭിക്കുന്നു. USB, Optical, AUX ഇൻപുട്ടുകളും ഇതിനുണ്ട്. വയർലെസ് ആയി മൊബൈൽ, ടാബ്ലെറ്റ്, ലാപ്ടോപ്പ് എന്നിവ കണക്റ്റ് ചെയ്യാൻ ബ്ലൂടൂത്ത് സപ്പോർട്ടും ലഭിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
