Sony Home Theatre System Amazon Deal
വളരെ ചെറിയ വിലയിൽ Sony Home Theatre System വാങ്ങിയാലോ? 4.1 ചാനൽ ഓഡിയോ സപ്പോർട്ട് ചെയ്യുന്ന ഹോം തിയേറ്റർ സിസ്റ്റം ഓഫറിൽ വിൽക്കുന്നു. സോണി സൗണ്ട്ബാർ Amazon സൈറ്റിലാണ് ഇപ്പോൾ കിഴിവിൽ വിൽക്കുന്നത്.
സ്റ്റൈലൻ ഹോം തിയേറ്റർ സിസ്റ്റം വേണ്ടവർക്ക് ആമസോണിലെ ഡീൽ പ്രയോജനപ്പെടുത്താം. 32 ശതമാനം ഇൻസ്റ്റന്റ് കിഴിവും ആമസോൺ വാഗ്ദാനം ചെയ്യുന്നു.
നിങ്ങൾ ഒരു സിനിമ കാണാൻ ആഗ്രഹിക്കുമ്പോഴും മികച്ച മ്യൂസിക് സെറ്റ് ചെയ്ത് പാർട്ടി നടത്താനും ഒരു നല്ല ഹോം തിയേറ്റർ സിസ്റ്റം തന്നെ വേണം. ആകർഷകമായ ബാസ്, വയർലെസ് സബ് വൂഫറുകൾ ഇതിലുണ്ട്.
ഇന്ത്യയിലെ വളരെ പ്രശസ്തമായ ഇലക്ട്രോണിക്സ് ഡിവൈസാണ് സോണിയുടേത്. Sony SA-D40M2 മോഡൽ ഹോം തിയേറ്റർ സിസ്റ്റത്തിനാണ് ഓഫർ.
13,990 രൂപയാണ് ഇതിന്റെ വിപണി വില. 32 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടിൽ ഇത് ആമസോൺ വിൽക്കുന്നു. 9,490 രൂപയ്ക്കാണ് സൈറ്റിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആക്സിസ്, എച്ച്ഡിഎഫ്സി ബാങ്കുകളിലൂടെ 500 രൂപ മുതൽ 1500 രൂപ വരെയുള്ള കിഴിവും ലഭ്യമാണ്. ഇതുകൂടി ചേർക്കുമ്പോൾ സോണി സൗണ്ട്ബാറും സബ് വൂഫറുമടങ്ങിയ സിസ്റ്റം 9000 രൂപയ്ക്ക് വാങ്ങിക്കാം.
460 രൂപയുടെ ഇഎംഐ ഡീലും ആമസോൺ വാഗ്ദാനം ചെയ്യുന്നു. 529.85 രൂപയുടെ നോ കോസ്റ്റ് ഇഎംഐയും സോണി സൌണ്ട്ബാറിന് ലഭ്യമാണ്.
സോണിയുടെ ഈ സൗണ്ട്ബാറും സബ് വൂഫറും ചേർന്ന ഹോം തിയേറ്റർ ബജറ്റ് കസ്റ്റമേഴ്സിനുള്ള ലാഭകരമായ ഓപ്ഷനാണ്.
സോണി SA-D40M2 മോഡൽ ഹോം തിയേറ്റർ സിസ്റ്റമാണിത്. 4.1 ഇഞ്ച് വലിപ്പത്തിലാണ് ഇത് വരുന്നത്. ശക്തമായ ഓഡിയോ സൊല്യൂഷൻ ഇതിൽ ലഭിക്കുന്നു. മികച്ച ശബ്ദവും ആഴത്തിലുള്ള ബാസും തരുന്ന ഉയർന്ന നിലവാരമുള്ള സ്പീക്കറുകളാണ് സിസ്റ്റത്തിൽ ഉൾപ്പെടുന്നത്. ഇത് സിനിമകൾ കാണുമ്പോഴും മ്യൂസിക് ആസ്വദിക്കാനുനം ആഴത്തിലുള്ള എക്സ്പീരിയൻസ് നേടാം.
Also Read: ആമസോണിൽ കിട്ടാനില്ല, ഫ്ലിപ്കാർട്ടിൽ 20000 രൂപയ്ക്ക് താഴയെത്തി ഈ Sony IMX882 ക്യാമറ Vivo 5G ഫോൺ
ഇതിൽ വയർലെസ് സ്ട്രീമിംഗിനുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭ്യമാണ്. ഇത് നിങ്ങളുടെ ഉപകരണങ്ങളിലേക്ക് എളുപ്പത്തിൽ കണക്റ്റു ചെയ്യാം. ഇതിനായി USB, AUX പോർട്ടുകളുമുണ്ട്. മിനുസമാർന്ന ഡിസൈനും ഒതുക്കമുള്ള വലുപ്പവും ഹോം തിയേറ്റർ സിസ്റ്റത്തിന്റെ പ്രത്യേകതകളാണ്.
100 വാട്ടേജ് സൌണ്ട് ഔട്ട്പുട്ട് ഇതിനുണ്ട്. മികച്ച ശബ്ദ ക്ലാരിറ്റിയും ചെറിയ മുറികൾക്കുള്ള വലിപ്പവും വിപണിയിൽ ഇതിന് നല്ല ഡിമാൻഡ് കൊടുക്കുന്നു.