200W Sound bar ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം. Amazon ഓഫറിലൂടെ ഗോവോ സൗണ്ട് ബാർ 6000 രൂപയ്ക്കും താഴെ വാങ്ങാനുള്ള ഡീലാണിത്. 5.1 ചാനൽ സപ്പോർട്ടും, 3D സറൗണ്ട് ഓഡിയോയും ഈ ഹോം തിയേറ്റർ സിസ്റ്റത്തിലൂടെ ആസ്വദിക്കാം. വീട് ഹോം തിയേറ്ററാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗോവോ സൗണ്ട്ബാർ മികച്ച ചോയിസ് തന്നെയാണ്. അതും ബജറ്റ് വിലയിൽ ഇങ്ങനെയൊരു ഓഡിയോ സിസ്റ്റം ലഭിക്കുന്നത് നിങ്ങൾക്ക് നേട്ടമാകും.
200 വാട്ട് ഓഡിയോ ഔട്ട്പുട്ടുള്ള സൗണ്ട്ബാറാണിത്. 19,999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. GOVO GoSurround 955 ആണ് മോഡലിന്റെ പേര്. പരിമിതകാലത്തേക്ക് ആമസോൺ 73 ശതമാനം ഇളവിൽ ഓഡിയോ സിസ്റ്റം വിൽക്കുന്നു.
5,499 രൂപയാണ് ഈ ഹോം തിയേറ്റർ സിസ്റ്റത്തിന്റെ ഓഫർ വില. ആമസോണിൽ കൂടുതൽ കിഴിവുകൾ നിങ്ങൾക്ക് സ്വന്തമാക്കാം.
ഐസിഐസിഐ, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 1500 രൂപ ഡിസ്കൌണ്ട് നേടാം. ഇങ്ങനെ 4000 രൂപയ്ക്ക് ഗോവോ ഗോസറൗണ്ട് 955 വാങ്ങിക്കാം. ഇത് ആമസോൺ അനുവദിച്ചിട്ടുള്ള ലിമിറ്റഡ് ടൈം ഓഫറാണിത്. 264 രൂപയുടെ ഇഎംഐ ഡീലും ആമസോൺ ഓഫർ ചെയ്യുന്നു.
നിങ്ങളുടെ വീട്ടിന് മികച്ച ഹോം തിയേറ്റർ എക്സ്പീരിയൻസ് ലഭിക്കാൻ ഈ സൗണ്ട്ബാർ അനുയോജ്യമാണ്. അസാധാരണമായ ഓഡിയോ ക്വാളിറ്റിയും, ആഴത്തിലുള്ള സറൗണ്ട് സൗണ്ട് അനുഭവവും ഇതിൽ നിന്ന് ലഭിക്കുന്നു.
5.1 ചാനൽ ഓഡിയോ സിസ്റ്റമാണ് ഇതിലുള്ളത്. 200 വാട്ട് പീക്ക് ഔട്ട്‌പുട്ടുള്ള, 3x 2 ഇഞ്ച് & 2 x 2 ഇഞ്ച് സ്പീക്കറുകൾ ഇതിലുണ്ട്. ഈ ഓഡിയോ സിസ്റ്റത്തിൽ 3D സറൗണ്ട് സൗണ്ട് ലഭിക്കുന്നു.
Also Read: ഈ കിടിലൻ Vivo 5G അപാരമായ ഓഫറിൽ! 6500mAh ബാറ്ററി, 50MP ട്രിപ്പിൾ ക്യാമറ ഫോണിന് 5000 രൂപ ലാഭം
5.25 ഇഞ്ച് വലിപ്പമുള്ള സബ് വൂഫറാണ് ഇതിലുള്ളത്. ഗോവോ ഗോസറൗണ്ടിൽ ഡീപ് ബാസ് ഉപയോഗിച്ച് മികച്ച തിയേറ്റർ അനുഭവം ആസ്വദിക്കാനുമാകും.
സിനിമ, വാർത്ത, സംഗീതം എന്നിവയ്ക്ക് പല തരത്തിലുള്ള മോഡുകൾ ഈ ഗോവോ ഹോം തിയേറ്ററിലുണ്ട്. HDMI (ARC), AUX, USB & OPT തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ ഓഡിയോ സിസ്റ്റത്തിലുണ്ട്. ബ്ലൂടൂത്ത് v5.3 സപ്പോർട്ട് ചെയ്യുന്ന കണക്റ്റിവിറ്റി ഓപ്ഷനുകളാണ് ഇതിലുള്ളത്.
ഈ സൗണ്ട്ബാറിലെ കീ പാനലിലൂടെ നിങ്ങളുടെ മ്യൂസിക് എക്സ്പീരിയൻസും ലഭിക്കും. ഇതിൽ ഗോവോ LED ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്.