GOVO GOSURROUND Soundbar Deal Price
78 ശതമാനം വിലക്കിഴിവിൽ GOVO GOSURROUND Soundbar വാങ്ങാം. ആമസോണിൽ ഇതിനായി അടിപൊളി ഒരു ഓഫർ എത്തി. 160 വാട്ട് ഓഡിയോ ഔട്ട്പുട്ടുള്ള ഹോം തിയേറ്റർ സിസ്റ്റത്തിനാണ് കിഴിവ്. പരിമിതകാലത്തേക്ക് ഗോവോ ഓഡിയോ സിസ്റ്റം 4000 രൂപയിലും താഴെ പർച്ചേസ് ചെയ്യാവുന്നതാണ്.
17,999 രൂപയ്ക്കാണ് ഗോവോ സൗണ്ട്ബാർ വിപണിയിൽ എത്തിച്ചത്. ഇപ്പോൾ ആമസോണിലെ കിഴിവിലൂടെ നിങ്ങൾക്ക് 4000 രൂപയ്ക്കും താഴെ ഹോം തിയേറ്റർ സിസ്റ്റം വാങ്ങാം. എന്നുവച്ചാൽ 78 ശതമാനം വിലക്കിഴിവിലൂടെ ഗോവോ സൌണ്ട്ബാർ 3,999 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ്. ആമസോണിൽ സ്റ്റോക്ക് തീരുന്നതിന് അനുസരിച്ച് വിലയിലും വ്യത്യാസം വന്നേക്കും.
2.1 ചാനൽ സപ്പോർട്ടും ഡീപ് ബാസ് ഓഡിയോയുമുള്ള സിസ്റ്റമാണിത്. 500 രൂപ വരെ നിങ്ങൾക്ക് ബാങ്ക് ഓഫറിലൂടെ ലാഭിക്കാം. ഗോവോ ഗോസറൗണ്ട് സൗണ്ട്ബാർ 141 രൂപയുടെ ഇഎംഐയിലും ഇപ്പോൾ പർച്ചേസ് ചെയ്യാവുന്നതാണ്.
GOVO GOSURROUND 750 Pro Max മോഡൽ ഓഡിയോ സിസ്റ്റമാണിത്. ഇത് നിങ്ങളുടെ വീട്ടിൽ ഹോം എന്റർടെയിൻമെന്റ് ഒരു ഹോം തിയേറ്റർ എക്സ്പീരിയൻസിൽ തരുന്നു. ഇതിൽ 160-വാട്ട് 2.1 ചാനൽ ഔട്ട്‌പുട്ടും 5.25-ഇഞ്ച് സബ്‌വൂഫറും ആഴത്തിലുള്ള ബാസും ഇമ്മേഴ്‌സീവ് ഓഡിയോയും ഉറപ്പിക്കാം.
വ്യക്തിഗത ശ്രവണ ആവശ്യങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച സൗണ്ട് ബാറുകളിൽ ഒന്നാണിത്. അതും ബജറ്റ് ഫ്രണ്ട്ലിയായി പർച്ചേസ് ചെയ്യാനാകുമെന്നത് മറ്റൊരു ഹൈലൈറ്റാണ്. സൂപ്പർ ഇംപ്രഷീവ്, ഇമ്മേഴ്‌സീവ് സൗണ്ട് പ്ലേയ്‌ക്കായി ലോ ഫ്രീക്വൻസി ശബ്‌ദം വർദ്ധിപ്പിക്കുന്ന ഡെഡിക്കേറ്റഡ് സബ്‌വൂഫറും ഇതിലുണ്ട്. സൗണ്ട്ബാറോടുകൂടിയ റിമോട്ട് കൺട്രോൾ ഓപ്ഷൻ ശരിയായ ഓഡിയോ സെറ്റിങ്സിന് സഹായിക്കുന്നു.
Also Read: BSNL 50MB Data Offer: 100 രൂപയ്ക്ക് താഴെ 50MB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും
പോപ്പ്, റോക്ക്, ജാസ്, ക്ലാസിക്, കൺട്രി മ്യൂസിക് എന്നിവയ്‌ക്കായി അഞ്ച് EQ മോഡുകളുമുണ്ട്. പല തരത്തിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ ഹേം തിയേറ്റർ സിസ്റ്റത്തിൽ ലഭിക്കുന്നു. ബ്ലൂടൂത്ത് v5.3, HDMI, AUX, അല്ലെങ്കിൽ USB വഴി ടിവിയുമായി ഈസിയായി കണക്റ്റ് ചെയ്യാനാകും. പോരാഞ്ഞിട്ട് സ്ലീക്ക് റിമോട്ട് ഉപയോഗിച്ച് സെറ്റിങ്സ് ക്രമീകരിക്കാനും സാധിക്കുന്നു.