GOVO GoSurround 980
കുറഞ്ഞ ചിലവിൽ വീട്ടിലൊരു കൊച്ചു സിനിമാ തിയേറ്റർ ഒരുക്കാം. GOVO 5.1 ചാനൽ ഹോം തിയേറ്റർ സിസ്റ്റത്തിന് ആമസോണിൽ വിലക്കുറവ് പ്രഖ്യാപിച്ചു. 20000 രൂപയ്ക്ക് മുകളിൽ വിലയാകുന്ന പ്രീമിയം 525W soundbar 10,000 രൂപയിൽ താഴെ ഇപ്പോൾ ലഭ്യമാണ്. ആമസോണിലെ ഈ പരിമിതകാല ഓഫറിനെ കുറിച്ച് വിശദമായി അറിയാം.
29,999 രൂപയ്ക്കാണ് ഗോവോ ഗോസറൗണ്ട് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 70 ശതമാനം കിഴിവ് ആമസോൺ ഓഫർ ചെയ്യുന്നു. 8,999 രൂപയ്ക്ക് ഗോവോ 525W ഹോം തിയേറ്റർ സിസ്റ്റം ആമസോണിൽ വാങ്ങാം. എന്നാൽ കൂടുതൽ ലാഭത്തിന് ആമസോൺ തരുന്ന ബാങ്ക് ഓഫറുകളും പ്രയോജനപ്പെടുത്താം.
ആക്സിസ്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡിലൂടെ 2500 രൂപയുടെ കിഴിവ് അനുവദിച്ചിരിക്കുന്നു. ഇങ്ങനെ 5.1 വയേർഡ് ഗോവോ ഗോസറൗണ്ട് ഓഡിയോ സിസ്റ്റം വെറും 6000 രൂപ റേഞ്ചിൽ വാങ്ങിക്കാം. 316 രൂപയുടെ ഇഎംഐ ഡീലിലും ഓഡിയോ സിസ്റ്റം പർച്ചേസ് ചെയ്യാം.
ഗോവോയുടെ ഗോസറൗണ്ട് സൗണ്ട്ബാറിന് 525W പീക്ക് പവർ സപ്പോർട്ടുണ്ട്. 5.1 സറൗണ്ട് സൗണ്ട് സപ്പോർട്ട് ഈ ഗോവോ ഓഡിയോ സിസ്റ്റത്തിനുണ്ട്. ഇതിൽ സൗണ്ട്ബാർ, ഒരു സബ് വൂഫർ, രണ്ട് റിയർ സാറ്റലൈറ്റ് സ്പീക്കറുകളും സജ്ജീകരിച്ചിരിക്കുന്നു.
6.5 ഇഞ്ച് വലിപ്പമുള്ള വയേർഡ് സബ് വൂഫറാണ് ഗോവോ അവതരിപ്പിച്ചത്. ഇതിൽ HDMI (ARC), ബ്ലൂടൂത്ത് 5.3, Optical, USB, AUX കണക്റ്റിവിറ്റി ഫീച്ചറുകൾ ഓഡിയോ സിസ്റ്റത്തിനുണ്ട്.
പ്രീമിയം ഗ്ലോസി ഫിനിഷിലാണ് ഗോവോ 525W ഓഡിയോ സിസ്റ്റത്തിനുണ്ട്. ഇതിൽ ഡിജിറ്റൽ ഡിസ്‌പ്ലേ, സ്റ്റൈലിഷ് ആയ റിമോട്ട് കൺട്രോൾ ഓപ്ഷനുകളുമുണ്ട്.
Also Read: സുവർണ ജൂബിലി സർപ്രൈസ്! Apple App Store ൽ ഇനി മലയാള തിളക്കം