Sony Soundbar 20000 രൂപയ്ക്ക് താഴെ, 2.1 ചാനൽ സിസ്റ്റം പുതിയ എന്റർടെയിൻമെന്റ് എക്സ്പീരിയൻസാകും!

Updated on 29-Jun-2025
HIGHLIGHTS

ആമസോണിൽ നിന്ന് 330W പവർ ഔട്ട്പുട്ട് ലഭിക്കുന്ന Sony Soundbar സ്വന്താമാക്കാം

ചുമരിൽ എളുപ്പത്തിൽ ഘടിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് സൗണ്ട്ബാർ നിർമിച്ചിട്ടുള്ളത്

വോയിസ് മോഡ്, നൈറ്റ് മോഡ്, സൌണ്ട് ഫീൽഡ്, എന്നിങ്ങനെ വ്യത്യസ്ത സൗണ്ട് മോഡുകൾ ഇതിൽ ലഭ്യമാണ്

Sony Soundbar Deal: മികച്ച ഹോം തിയറ്റർ എക്സ്പീരിയൻസ് താങ്ങാനാവുന്ന വിലയിൽ നോക്കി നടക്കുന്നവർ ഒന്ന് ശ്രദ്ധിക്കൂ… ആമസോണിൽ നിന്ന് 330W പവർ ഔട്ട്പുട്ട് ലഭിക്കുന്ന Sony Soundbar സ്വന്താമാക്കാം. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ആമസോൺ ഈ സൌണ്ട്ബാർ വിൽക്കുന്നത്. കൂടാതെ ആകർഷകമായ ബാങ്ക് ഓഫറും സ്വന്തമാക്കാം.

Sony Soundbar ഓഫർ

26,990 രൂപയ്ക്കാണ് Sony Soundbar ആമസോണിൽ വിൽക്കുന്നത്. 26 ശതമാനം കിഴിവിൽ 19,990 രൂപയ്ക്ക് ഇത് സ്വന്തമാക്കാം. 2.1 ചാനൽ സിസ്റ്റമുള്ള ഓഡിയോ ഡിവൈസാണിത്.

സാംസങ്ങിന്റെ W-B450, HW-Q600B മോഡലുകൾക്കും LG S65Q മോഡലുകൾക്കും പകരം വാങ്ങിക്കാവുന്ന സോണി ഓപ്ഷനാണിത്. Sony HT-S2000 എന്ന കുറച്ചുകൂടി ഉയർന്ന വിലയിലുള്ള സൌണ്ട്ബാറിന് പകരവും ബജറ്റ് ഫ്രണ്ട്ലിയിൽ വാങ്ങാവുന്ന Sony HT-S400 2.1ch soundbar തെരഞ്ഞെടുക്കാം.

ആമസോൺ ഈ ഓഡിയോ സിസ്റ്റത്തിനായി ആക്സിസ്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ വമ്പിച്ച കിഴിവ് നൽകുന്നു. ഇങ്ങനെ 3000 രൂപ വരെ ലാഭിക്കാനാകും. എന്തായാലും 20000 രൂപയ്ക്ക് താഴെ ഒരു പ്രീമിയം സൌണ്ട്ബാർ വാങ്ങാനുള്ള ചോയിസ് വിട്ടുകളയണ്ട. 969 രൂപയ്ക്ക് ആകർഷകമായ ഇഎംഐ ഡീലും ലഭ്യമാണ്.

Sony HT-S400 2.1 ചാനൽ soundbar പ്രത്യേകതകൾ

സോണി HT-S400 330W സൗണ്ട്ബാർ, ചുമരിൽ എളുപ്പത്തിൽ ഘടിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് നിർമിച്ചിട്ടുള്ളത്. സോണി ബ്രാവിയ ടിവികളുമായി വയർലെസ് കണക്റ്റിവിറ്റി നടത്താം. ടിവിയും സൗണ്ട്ബാറും ഒരേ സമയം ഓൺ/ഓഫ് ചെയ്യാനും സാധിക്കും. സോണി ടിവികളിൽ മാത്രമല്ല സപ്പോർട്ട് ചെയ്യുന്നതെന്നും മനസിലാക്കുക.

കോംപാക്ട് റിമോട്ട് കൺട്രോൾ ഓപ്ഷൻ സോണി HT-S400 ഓഡിയോ സിസ്റ്റത്തിലുണ്ട്. OLED ഡിസ്പ്ലേയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 2.4 കിലോഗ്രാം ഭാരമാണ് സൌണ്ട്ബാറിന്റെ മെയിൻ യൂണിറ്റിനുള്ളത്. ഇതിലെ സബ് വൂഫറിന് 7.3 കിലോ ഭാരം വരുന്നു.

സിസ്റ്റത്തിലെ സൌണ്ട് ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കിൽ, ഇത് Dolby Digital സപ്പോർട്ട് ചെയ്യുന്നു. അതിനാൽ ഉയർന്ന നിലവാരമുള്ള ഓഡിയോ അനുഭവം ആസ്വദിക്കാം. സ്പോർട്സ്, സിനിമകൾ, ഗെയിമിങ് കൂടുതൽ റിയലിസ്റ്റിക്കായി തോന്നും. സോണിയുടെ S-Force PRO Front സൗണ്ട് ടെക്നോളജിയിലൂടെ നിങ്ങൾക്ക് സിനിമാറ്റിക് സറൗണ്ട് സൗണ്ട് അനുഭവം ആസ്വദിക്കാം.

വോയിസ് മോഡ്, നൈറ്റ് മോഡ്, സൌണ്ട് ഫീൽഡ്, എന്നിങ്ങനെ വ്യത്യസ്ത സൗണ്ട് മോഡുകൾ ഇതിൽ ലഭ്യമാണ്. 330W മൊത്തം പവർ ഔട്ട്‌പുട്ട് തരുന്നതിനാൽ മുറി ശരിക്കും ഒരു തിയേറ്ററാകും.

Also Read: 50MP ട്രിപ്പിൾ ക്യാമറ Nothing Phone 3 ദിവസങ്ങൾക്കുള്ളിൽ, പ്രത്യേകതകളും വില വിവരങ്ങളും…

സൗണ്ട്ബാറും വയർലെസ് സബ്‌വൂഫറും അടങ്ങുന്ന 2.1 ചാനൽ സിസ്റ്റമാണ് ഇതിലുള്ളത്. X-Balanced സ്പീക്കർ യൂണിറ്റിലെ Separated Notch Edge ഫീച്ചറുമുണ്ട്. HDMI ARC, Bluetooth 5.0 കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. HDMI ARC ഇല്ലാത്ത ടിവികളുമായി കണക്റ്റ് ചെയ്യാൻ ഒപ്റ്റിക്കൽ ഇൻപുട്ട് ഉപയോഗിക്കാം. ടിവി മാത്രമല്ല സ്മാർട്ട്ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ്പ് എന്നിവയുമായും സോണി സൌണ്ട്ബാർ കണക്റ്റ് ചെയ്യാം. ഇതിനായി ബ്ലൂടൂത്ത് ഫീച്ചർ ഉപയോഗപ്പെടുത്തിയാൽ മതി. ഫേംവെയർ അപ്ഡേറ്റ് ചെയ്യാനായി നിങ്ങൾക്ക് USB-യും ബന്ധിപ്പിക്കാവുന്നതാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :