Zebronics Soundbar
ZEBRONICS Soundbar Deal: ഗ്ലോസി ഫിനിഷുള്ള കിടിലൻ സൗണ്ട്ബാർ വാങ്ങിയാലോ? Dolby Digital, Dolby Digital+ സപ്പോർട്ടുള്ള സബ് വൂഫറടങ്ങുന്ന ഹോം തിയേറ്റർ സിസ്റ്റമാണിത്. 4000 രൂപയ്ക്ക് താഴെ സെബ്രോണിക്സ് ഓഡിയോ സിസ്റ്റം വാങ്ങാമെന്നതാണ് ഡീൽ.
6,999 രൂപ വിലയുള്ള സെബ്രോണിക്സ് ഹോം തിയേറ്റർ സിസ്റ്റമാണിത്. ZEBRONICS 90W സൗണ്ട് ബാർ ആമസോണിൽ 50 ശതമാനം കിഴിവിൽ വിൽക്കുന്നു. 3,499 രൂപയാണ് ഇതിന്റെ ഓഫറിലെ വില. ഈ വിലക്കിഴിവ് പരിമിതകാലത്തേക്ക് ആമസോൺ അനുവദിച്ച ഓഫറാണ്.
സെബ്രോണിക്സ് സൗണ്ട്ബാറിന് ഇഎംഐ, ബാങ്ക് ഓഫറും ലഭ്യമാണ്. ആക്സിസ് ബാങ്ക് കാർഡിലൂടെ 1500 രൂപയുടെ വരെ കിഴിവ് ആമസോൺ ഓഫർ ചെയ്യുന്നു. ഇങ്ങനെ സെബ്രോണിക്സ് ഹോം തിയേറ്റർ സിസ്റ്റം 2000 രൂപയ്ക്ക് വാങ്ങിക്കാം. വെറും 170 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ ഡീലും ആമസോണിൽ നിന്ന് ലഭ്യമാണ്.
വ്യക്തവും ആഴത്തിലുള്ളതുമായ ഓഡിയോയ്ക്ക് സെബ്രോണിക്സിന്റെ 90 വാട്ട്സ് കോംപാക്റ്റ് സൗണ്ട്ബാർ മികച്ചതാണ്. ഈ സ്പീക്കറിൽ ഡ്യുവൽ ഡ്രൈവറുകൾ സജ്ജീകരിച്ചിരിക്കുന്നു. ഇതിൽ 11.43cm സബ് വൂഫറും കൊടുത്തിരിക്കുന്നു. ശക്തമായ ബാസ് ലഭിക്കുന്ന സൗണ്ട്ബാറാണിത്.
ഈ ഹോം തിയേറ്റർ സിസ്റ്റത്തിൽ ബ്ലൂടൂത്ത് v5.1 കണക്റ്റിവിറ്റി സപ്പോർട്ട് ലഭിക്കുന്നു. അതിനാൽ നിങ്ങളുടെ ടിവിയും സ്മാർട്ട്‌ഫോണും മറ്റ് ഉപകരണങ്ങളും സുഗമമായി കണക്റ്റ് ചെയ്യാൻ ഈ ഫീച്ചർ സഹായിക്കുന്നു. HDMI ARC സപ്പോർട്ടുള്ളതിനാൽ മികച്ച ഓഡിയോയ്‌ക്കായി ലളിതവും ഉയർന്ന നിലവാരമുള്ളതുമായ കണക്ഷൻ ഉറപ്പാക്കുന്നു.
മിനുസവും തിളക്കമുള്ള ഫിനിഷിലാണ് ഈ സൌണ്ട് ബാർ ഡിസൈൻ ചെയ്തിരിക്കുന്നത്. സീബ്രോണിക്‌സ് 90W സൗണ്ട്ബാറിൽ മനോഹരമായ ഗ്ലോസ് ഫിനിഷും LED ഇൻഡിക്കേറ്ററും നൽകിയിട്ടുണ്ട്. അതിനാൽ ഗുണനിലവാരമുള്ള ഓഡിയോ മാത്രമല്ല, കാഴ്ചയിലും ഇതൊരു സ്റ്റൈലിഷ് ഡിവൈസാണ്.
ഡ്യുവൽ ഡ്രൈവർ സബ് വൂഫറുമായാണ് സെബ്രോണിക്സ് ഓഡിയോ സിസ്റ്റം വിൽക്കുന്നത്. 11.43 സെന്റി മീറ്റർ വലിപ്പമുള്ള സബ് വൂഫർ ഇതിനുണ്ട്. ഇത് ഡോൾബി ഡിജിറ്റൽ, ഡോൾബി ഡിജിറ്റൽ പ്ലസ് ഡീകോഡിങ് സാധ്യമാക്കുന്നു എന്നത് മറ്റൊരു ഹൈലൈറ്റാണ്.