boAt Party Speaker Deal on Amazon
boAt Party Speaker Deal: ബജറ്റ് വിലയിൽ പാർട്ടി സ്പീക്കർ നോക്കുന്നവർക്ക് ഗംഭീര ഓഫർ. 64 ശതമാനം കിഴിവിൽ ബോട്ട് സ്പീക്കർ വാങ്ങിക്കാനുള്ള ഓഫറാണിത്. 7 മണിക്കൂർ ബാറ്ററി ലൈഫുള്ള പാർട്ടി സ്പീക്കറാണിത്. 220W Signature Sound ഓഡിയോ സപ്പോർട്ടുള്ള ബോട്ട് പാർട്ടി സ്പീക്കറിന്റെ ഇപ്പോഴത്തെ ബമ്പർ ഡീൽ ഞങ്ങൾ പറഞ്ഞുതരാം.
44,990 രൂപ വിലയുള്ള പാർട്ടി സ്പീക്കറാണിത്. എന്നാൽ പകുതി വിലയിൽ കൂടുതൽ ഡിസ്കൗണ്ട് ലഭ്യമാണ്. 15,999 രൂപയ്ക്ക് ആമസോൺ ബോട്ട് സ്പീക്കർ വിൽക്കുന്നു. ഇത് ആമസോണിന്റെ പരിമിതകാല ഓഫറാണെന്നത് ശ്രദ്ധിക്കുക.
1599 രൂപയുടെ ബാങ്ക് കിഴിവും ആമസോൺ ഓഫർ ചെയ്യുന്നു. ഇങ്ങനെ ബോട്ട് സ്പീക്കർ 14000 രൂപ റേഞ്ചിൽ ഓഡിയോ സിസ്റ്റം വാങ്ങിക്കാം. 562 രൂപയുടെ ഇഎംഐ ഡീലും ആമസോൺ തരുന്നുണ്ട്.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അവസാനിച്ചിരിക്കുന്നു. എങ്കിലും ഈ ഓഫർ ഒരു മെഗാ സെയിലിനേക്കാൾ മികച്ച ഓഫറാണ്. പരിമിതകാലത്തേക്കുള്ള ഓഫറാണ്. അതുപോലെ സ്റ്റോക്ക് തീരുന്നതിന് അനുസരിച്ച്, വിലക്കിഴിവിലും വ്യത്യാസം വരും.
ബർത്ത് ഡേ പാർട്ടികൾക്കും, കല്യാണത്തിനും റെസ്റ്റോറന്റുകളിലും പുതിയ സ്പീക്കർ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇത് വാങ്ങാം. 15000 രൂപയ്ക്കും താഴെ, ബജറ്റ് ലിസ്റ്റിൽ വാങ്ങാവുന്ന ബോട്ട് സ്പീക്കറാണിത്.
ഡൈനാമിക് പിക്‌സൽ ഡിസ്‌പ്ലേയും ആനിമേറ്റഡ് ടെക്സ്റ്റ് ഫീച്ചറും ഇതിനുണ്ട്. ബോട്ട് PartyPal 600 220W സിഗ്നേച്ചർ സൗണ്ട് മോഡലാണിത്. ഇതിൽ ഡ്യുവൽ ട്വീറ്ററുകളുമായി സംയോജിപ്പിച്ച 10 ഇഞ്ച് ഡ്രൈവരുണ്ട്. ഇത് ശക്തവും സന്തുലിതവുമായ ഓഡിയോ ക്വാളിറ്റി തരുന്നു.
Also Read: BSNL 50MB Data Offer: 100 രൂപയ്ക്ക് താഴെ 50MB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും
കരോക്കെയ്‌ക്കായി UHF വയർലെസ് മൈക്രോഫോൺ ഉപയോഗിച്ചിരിക്കുന്നു. ബോട്ട് സ്പീക്കറിൽ ഒന്നിലധികം സ്പീക്കറുകൾ ജോടിയാക്കുന്നതിനുള്ള TWS മോഡുണ്ട്. ഇത് 7 മണിക്കൂർ പ്ലേടൈം നൽകുന്നു. മ്യൂസിക് ബീറ്റുകളുമായി സമന്വയിപ്പിച്ച RGB ലൈറ്റുകൾ സ്പീക്കറിൽ ഉണ്ട്.
ബോട്ട് പാർട്ടിപൽ 600 സ്പീക്കറിന്റെ ഹൈലൈറ്റുകളിൽ ഒന്ന് യുഎച്ച്എഫ് വയർലെസ് മൈക്രോഫോണാണ്. ഇതിൽ ആനിമേറ്റഡ് ടെക്സ്റ്റ് ഡിസ്പ്ലേ സപ്പോർട്ടും ലഭ്യമാണ്. എന്നാൽ 7 മണിക്കൂർ മാത്രമാണ് ബാറ്ററി കപ്പാസിറ്റിയെന്നുള്ളത് ഒരു ന്യൂനതയാണ്.