boAt 2025 Dolby Soundbar
കുറഞ്ഞ വിലയ്ക്ക് boAt 2025 Dolby Soundbar വാങ്ങിയാലോ? ആമസോണിൽ ബോട്ട് 2025 സൗണ്ട്ബാർ വൻ വിലക്കുറവിൽ പർച്ചേസ് ചെയ്യാം. ഇതിനായി 73 ശതമാനം ഫ്ലാറ്റ് കിഴിവ് ലഭ്യമാണ്.
21,990 രൂപയാണ് ഡോൾബി ഓഡിയോ സൗണ്ട്ബാറിന്റെ വില. boAt 2025 Launch Aavante 2.1 1600D / Orion Plus ഓഡിയോ സിസ്റ്റമാണിത്. ഇതിന് 73 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ആമസോൺ അനുവദിച്ചിരിക്കുന്നത്.
ഈ സൗണ്ട്ബാറിന് ആമസോണിൽ 5,999 രൂപ മാത്രമാണ് വില. ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 1500 രൂപയുടെ കിഴിവും ലഭ്യമാണ്. ഇങ്ങനെ 5000 രൂപയ്ക്ക് താഴെ ബോട്ട് 2025 ഡോൾബി സൗണ്ട്ബാർ പർച്ചേസ് ചെയ്യാം. 291 രൂപയുടെ ഇഎംഐ ഡീലും ആമസോൺ ഓഫർ ചെയ്യുന്നു.
ഈ ബോട്ട് 2.1 ചാനൽ ഹോം തിയേറ്റർ സിസ്റ്റത്തിന് 160 വാട്ട് ഓഡിയോ ഔട്ട്പുട്ടാണുള്ളത്. ഈ സൌണ്ട്ബാറിലൂടെ ഹോം എന്റർടെയ്ൻമെന്റിന് മികച്ച ഓഡിയോ എക്സ്പീരിയൻസ് തരുന്നു. താങ്ങാനാവുന്ന വിലയിലുള്ള ബോട്ട് ഓഡിയോ സിസ്റ്റമാണിത്.
ഇതിൽ ബോട്ട് സ്ലിം ഡിസൈനാണ് കൊടുത്തിട്ടുള്ളത്. ഈ സൗണ്ട്ബാറിൽ വയർഡ് സബ് വൂഫറും സജ്ജീകരിച്ചിരിക്കുന്നു. മികച്ച കണക്റ്റിവിറ്റിക്കായി ഓഡിയോ സിസ്റ്റത്തിൽ സ്പീക്കർ സിസ്റ്റം നൽകിയിരിക്കുന്നു.
Also Read: BSNL 60 Days Plan: അൺലിമിറ്റഡ് കോളിങ്, 10GB ഡാറ്റ, 2 മാസത്തേക്ക്, ചെറിയ വിലയിൽ!
USB, HDMI ARC, ഒപ്റ്റിക്കൽ, ഓക്സ്, ബ്ലൂടൂത്ത് 5.4 തുടങ്ങിയ നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളും ഹോം തിയേറ്റർ സിസ്റ്റത്തിൽ നൽകിയിട്ടുണ്ട്. എല്ലാ തരത്തിലുള്ള മുറികൾക്കും അനുയോജ്യമായ ഡിസൈനിലാണ് ഇത് നിർമിച്ചിരിക്കുന്നത്. അതുപോലെ സൌണ്ട്ബാർ മാസ്റ്റർ റിമോട്ട് ഉപയോഗിച്ച് എളുപ്പത്തിൽ നിയന്ത്രിക്കാനാകും.
ബോട്ട് 2025 ഓഡിയോ സിസ്റ്റത്തിൽ നാല് വ്യത്യസ്ത ഇക്യു മോഡുകളും ലഭ്യമാണ്. മ്യൂസിക്, സിനിമകൾ, വാർത്തകൾ, 3D എന്നീ EQ മോഡുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇങ്ങനെ മികച്ച ഓഡിയോ അനുഭവം ഉറപ്പിക്കാം. ഇതിൽ വ്യക്തതയ്ക്കായി ഡോൾബി ഓഡിയോ എക്സ്പീരിയൻസ് ഉറപ്പിക്കാം. അതുപോലെ മിനുസമാർന്നതും സ്റ്റൈലിഷുമായ മെറ്റൽ ഗ്രിൽ ഡിസൈനും ഹോം തിയേറ്റർ സിസ്റ്റത്തിന് ലഭിക്കുന്നു.