LG 5.1 ‎Dolby Digital സൗണ്ട്‌ബാർ ആമസോണിൽ മെഗാ ഡിസ്കൗണ്ടിൽ വാങ്ങാം

നിങ്ങളുടെ ലിവിംഗ് റൂമിനെ ഒരു സിനിമാ തിയേറ്ററാക്കി മാറ്റാൻ ആഗ്രഹമുള്ളവർക്ക് മികച്ചൊരു സൗണ്ട്‌ബാർ ഓഫറിൽ വാങ്ങാം. LG 5.1 Dolby Digital സൗണ്ട്‌ബാറിന് വൻ ഡിസ്‌കൗണ്ട് ആമസോൺ ഇന്ത്യയിൽ ലഭിക്കുന്നു. പ്രീമിയം സൗണ്ട് സിസ്റ്റം തേടുന്നവർക്ക് 20000 രൂപയിലും താഴെ എൽജി ഉപകരണം സ്വന്തമാക്കാമെന്നതാണ് ഡീലിന്റെ നേട്ടം.

സാധാരണയായി വലിയ തുക നൽകേണ്ടി വരുന്ന ഹൈ-എൻഡ് സൗണ്ട് സിസ്റ്റമാണിത്. ഒരു മിഡ്-റേഞ്ച് സ്മാർട്ട്ഫോണിന്റെ വിലയിൽ എൽജി ഹോം തിയേറ്റർ സ്വന്തമാക്കാനുള്ള അവസരമാണിത്. ക്രിസ്റ്റൽ ക്ലിയർ ഓഡിയോയും മികച്ച ബാസും ലഭിക്കുന്ന സൗണ്ട്‌ബാറിന്റെ പ്രത്യേകതകളും ഇപ്പോഴത്തെ ഓഫറും വിശദമായി അറിയാം.

LG S65TR 600W 5.1 Channel Dolby Digital ഡിസ്കൗണ്ട് ഓഫർ

34,990 രൂപയിലാണ് എൽജി 5.1 ‎Dolby Digital വിപണിയിൽ എത്തിച്ചത്. 600W ഓഡിയോ സപ്പോർട്ടുള്ള, LG S65TR സൗണ്ട് ബാറിന് 13000 രൂപയുടെ ഫ്ലാറ്റ് ഇളവ് ലഭിക്കുന്നു. 21,490 രൂപയ്ക്കാണ് എൽജി ഓഡിയോ സിസ്റ്റത്തിന്റെ ആമസോൺ വിൽക്കുന്നത്.

HDFC, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 1500 രൂപ കിഴിവ് ലഭിക്കും. എൽജി സൗണ്ട്‌ബാറിന് ഈ ഓഫർ കൂടി ചേർത്താൽ 20000 രൂപയ്ക്ക് താഴെ വിലയാകും. 756 രൂപയുടെ ആകർഷകമായ ഇഎംഐ ഡീലും ആമസോൺ തരുന്നു. ഇത് പ്രീമിയം സൌണ്ട് ബാറിനുള്ള പരിമിതകാല ഓഫറാണ്. LG S65TR 600W 5.1 എന്ന് ആമസോണിൽ സെർച്ച് ചെയ്യുമ്പോൾ ഈ ഓഫർ നിങ്ങൾക്ക് കാണാം.

LG S65TR 600W 5.1 Channel Dolby Digital സവിശേഷതകൾ

ഈ 5.1 ചാനൽ സൗണ്ട്ബാർ മികച്ച ഹോം തിയേറ്റർ സിസ്റ്റമാണ്. ഇതിൽ ഒന്നിലധികം സ്പീക്കർ യൂണിറ്റുകളുണ്ട്. ഇതിൽ എൽജി ഒരു സൗണ്ട്ബാർ, ഒരു വയർലെസ് സബ് വൂഫർ, ഡ്യുവൽ റിയർ സ്പീക്കറുകൾ കൊടുത്തിരിക്കുന്നു. ഇതിൽ വിശാലമായ സൗണ്ട്സ്റ്റേജ് എക്സ്പീരിയൻസ് ലഭിക്കുന്നു.

ഇതിൽ 600 വാട്ട് ഓഡിയോ പവർ ഔട്ട്പുട്ട് ലഭിക്കുന്നു. AI സൗണ്ട് പ്രോ മെക്കാനിസവും ഉൾപ്പെടുത്തിയിരിക്കുന്നു.

Also Read: ഫ്ലിപ്കാർട്ടിലല്ല, വമ്പൻ ഓഫർ ആമസോണിൽ! പ്രോ വിഷ്വൽ എഞ്ചിൻ Samsung Galaxy S25 FE വാങ്ങാൻ നല്ല സമയം വേറെയില്ല

ഇടത്തരം മുതൽ വലിയ വലിപ്പമുള്ള ടിവി സ്‌ക്രീനുകൾക്ക് അനുയോജ്യമായ എൽജി സൗണ്ട്ബാർ ആണിത്. ചുമരിൽ ഘടിപ്പിക്കാവുന്ന ഡിസൈനും ഇതിലുണ്ട്. വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഈ സൗണ്ട് സിസ്റ്റത്തിലുണ്ട്. WOW ഇന്റർഫേസും എൽജി ടിവിയുമായി കണക്റ്റ് ചെയ്യാൻ ഒപ്റ്റിമൽ ഓഡിയോ സെറ്റിങ്സും ഇതിലുണ്ട്. മികച്ച യൂസർ ഇന്റർഫേസ് അനുഭവം ലഭിക്കുന്നു. Dolby സപ്പോർട്ടുള്ള ഓഡിയോ സിസ്റ്റമാണ് 5.1 Channel Dolby Digital.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :