900W Dolby Soundbar Price Drop
വീട്ടിന് മികച്ച ഹോം തിയേറ്റർ എക്സ്പിരിയൻസ് ലഭിക്കുന്നതിന് ഒരു അടിപൊളി സൗണ്ട്ബാർ വാങ്ങിയാലോ! എങ്കിൽ 14000 രൂപയ്ക്ക് താഴെ ഓഫറിൽ പർച്ചേസ് ചെയ്യാം. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയിൽ പ്രവർത്തിക്കുന്ന 900W Dolby Soundbar ആണിത്. Mivi Superbars Cinematic ഹോം തിയേറ്റർ സിസ്റ്റത്തിന് ഓഫർ ലഭ്യമാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് കിഴിവ്.
900 വാട്ട് പ്രീമിയം ഡോൾബി ഹോം തിയേറ്റർ സിസ്റ്റമാണിത്. 74,999 രൂപയ്ക്കാണ് ഈ പ്രീമിയം സൗണ്ട്ബാർ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 81 ശതമാനം കിഴിവിൽ ബാങ്ക് ഓഫറൊന്നും ചേർക്കാതെ ഹോം തിയേറ്റർ സിസ്റ്റം വാങ്ങിക്കാനാകും. ഇനി എച്ച്ഡിഎഫ്സി കാർഡുണ്ടെങ്കിൽ കൂടുതൽ ഇളവ് ലഭിക്കും.
എംവി സൂപ്പർസ്റ്റാർസ് സിനിമാറ്റിക് ഹോം തിയേറ്റർ സിസ്റ്റത്തിൽ സബ് വൂഫറും സ്പീക്കറും കൊടുത്തിട്ടുണ്ട്. 61000 രൂപയുടെ ഇൻസ്റ്റന്റ് കിഴിവ് ഡോൾബി സൌണ്ട്ബാറാണിത്. ആമസോണിൽ 13,999 രൂപയ്ക്ക് ഓഡിയോ സിസ്റ്റം വാങ്ങിക്കാം. ഇതിന് ലഭിക്കുന്ന ബാങ്ക് ഇളവ് കൂടി ചേർത്താൽ 12,749 രൂപയ്ക്ക് ഡോൾബി സൗണ്ട്ബാർ ലഭ്യമാണ്. 679 രൂപയുടെ ഇഎംഐ ഡീലും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്ന് വാങ്ങാം.
മിവി സൂപ്പർബാർസ് സിനിമാറ്റിക് ഒരു 5.2-ചാനൽ ഹോം തിയറ്റർ സിസ്റ്റമാണ്. 900 വാട്ട്സ് ഉച്ചത്തിലുള്ള ഡോൾബി ഓഡിയോ ലഭിക്കുന്നതിനാൽ ഇത് ആഴത്തിലുള്ള ശബ്ദാനുഭവം തരുന്നു. ഇതിൽ 3 ബിൽറ്റ്-ഇൻ ഫുൾ-റേഞ്ച് സ്പീക്കറുകളുണ്ട്. 2 ഫുൾ-റേഞ്ച് സാറ്റലൈറ്റ് സ്പീക്കറുകളും ഇതിൽ ചേർത്തിരിക്കുന്നു. മിവി സൗണ്ട്ബാറിന് ഡീപ് ബാസ്, ക്രിസ്റ്റൽ ക്ലിയർ വോക്കൽസ്, ബാലൻസ്ഡ് സൗണ്ട് എന്നിവ നൽകുന്ന 2 വയർലെസ് സബ് വൂഫറുകളുമുണ്ട്.
മിവിയുടെ രണ്ട് വയർലെസ് സബ് വൂഫറുകളും സാറ്റലൈറ്റ് സ്പീക്കറുകളും ചേർന്നാണ് ഓഡിയോ എക്സ്പീരിയൻസ് തരുന്നത്. ഇത് സിനിമകൾക്കും സംഗീതത്തിനും സറൗണ്ട് സൗണ്ട് നൽകുന്നു. ഡോൾബി സിഗ്നേച്ചർ സൗണ്ട് ഉപയോഗിച്ച് ശക്തമായ ബാസും ക്രിസ്പ് വോക്കലും ലഭിക്കുന്നു. സബ് വൂഫറിന് 12 ഇഞ്ച് നീളമാണുള്ളത്. ടെലിവിഷൻ, സ്മാർട്ഫോൺ, ടാബ്ലെറ്റുകൾക്കും ഇത് അനുയോജ്യമാണ്.
മ്യൂസിക്, മൂവി, ന്യൂസ്, സ്‌പോർട്‌സ്, 3D എന്നിങ്ങനെ നിരവധി ഇക്യു മോഡുകളും ഇതിനുണ്ട്. ഇതിൽ വയർലെസ് മ്യൂസിക് പ്ലേബാക്കിനായി ബ്ലൂടൂത്ത് v5.3 ഫീച്ചറും ലഭ്യമാണ്.
Also Read: KSEB Electricity Bill ഓൺലൈനിൽ അടയ്ക്കാം, ഈസി ഫാസ്റ്റായി നിസ്സാരം മൊബൈൽ ഫോണിലൂടെ…
Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകളുണ്ട്.