9.1.4 Dolby Atmos Soundbar Bumper Deal
ഇങ്ങനെയൊരു ഓഫർ അപൂർവ്വമാണെന്ന് പറയാതെ വയ്യ! കാരണം പ്രീമിയം ഫീച്ചറുകളുള്ള സൗണ്ട്ബാർ ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കാം. 9.1.4 Dolby Atmos Soundbar നിരവധി ഡീലുകളിലൂടെ പർച്ചേസ് ചെയ്യാം. 65 ശതമാനം ഫ്ലാറ്റ് കിഴിവും 10000 രൂപയുടെ കൂപ്പൺ ഇളവും Amazon വാഗ്ദാനം ചെയ്യുന്നു. ഡീലിനെ കുറിച്ച് വിശദമായി അറിയണമെങ്കിൽ ഞങ്ങൾ പറഞ്ഞുതരാം.
ബ്ലൂപങ്ക്റ്റ് ബ്രാൻഡിൽ നിന്നുള്ള ഹോം തിയേറ്റർ സിസ്റ്റമാണിത്. 1,29,999 രൂപ വിലയുള്ള ടോപ് സൗണ്ട്ബാറുകളിലൊന്നാണിത്. 65 ശതമാനം ഫ്ലാറ്റ് കിഴിവും, കൂപ്പൺ ഇളവും ഇതിന് ലഭിക്കുന്നു. Blaupunkt SBW600 XCEED Premium Home Theater ആണിത്.
ആമസോണിൽ ഇതിന്റെ വില ലിസ്റ്റ് ചെയ്തിരിക്കുന്നത് 44,999 രൂപയ്ക്കാണ്. 10000 രൂപയുടെ കൂപ്പൺ ഇളവും ആമസോണിൽ നിന്ന് ലഭ്യമാണ്. ഇങ്ങനെ ബ്ലൂപങ്ക്റ്റ് എസ്ബിഡബ്ലൂ600 സൌണ്ട്ബാർ 34999 രൂപയ്ക്ക് ലഭിക്കും.
ആക്സിസ്, എച്ച്ഡിഎഫ്സി കാർഡുകളിലൂടെ നിങ്ങൾക്ക് 1500 രൂപയുടെ ഇളവ് ലഭ്യമാണ്. 33000 രൂപ റേഞ്ചിൽ ഇങ്ങനെ കൂടുതൽ വിലക്കുറവിലേക്ക് സൌണ്ട്ബാർ എത്തുന്നു. ഇനി 1,875 രൂപയുടെ ഇഎംഐ ഡീലും ആമസോണിൽ നിന്ന് ലഭിക്കുന്നു.
9.1.4 ചാനലിൽ 360 സറൗണ്ട് സൗണ്ട് ഈ സൌണ്ട് ബാറിൽ നിന്ന് ലഭിക്കും. ഇത് ഡോൾബി അറ്റ്‌മോസ്, ഡിടിഎസ് ഫീച്ചർ ചെയ്യുന്നു. ഐമാക്സ്-മെച്ചപ്പെടുത്തിയ സാങ്കേതികവിദ്യകളുള്ള SBW600 എക്‌സീഡ് ഹോം തിയേറ്റർ സിസ്റ്റമാണിത്.
360 ഡിഗ്രി സറൗണ്ട് സൗണ്ട് ആസ്വദിക്കാൻ ഇതിലെ 9.1.4 ചാനൽ സഹായിക്കുന്നു. ബാലൻസ്ഡ് ഓഡിയോയ്ക്കും തമ്പിംഗ് ബാസിനും ഇതിൽ ഡ്യുവൽ അപ്പ്-ഫയറിംഗ് സ്പീക്കറുകളുമുണ്ട്. അഞ്ച് ഫ്രണ്ട് സ്പീക്കറുകൾ, രണ്ട് സൈഡ്-ഫയറിംഗ് സ്പീക്കറുകൾ ഇതിലുണ്ട്. ഡ്യുവൽ ഫ്രണ്ട്, റിയർ അപ്പ്-ഫയറിംഗ് സാറ്റലൈറ്റ് സ്പീക്കറുകളും 8 ഇഞ്ച് വയർലെസ് സബ്‌വൂഫറും ചേർന്ന പ്രീമിയം സെറ്റാണിത്.
Also Read: 52 ശതമാനം വിലക്കുറവിൽ Xiaomi 14 Civi! Dolby Vision, Dual 32MP സെൽഫി ക്യാമറ പ്രീമിയം സ്മാർട്ട് ഫോൺ
ഈ സൗണ്ട്ബാറിൽ പല തരത്തിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. HDMI-ARC, ഒപ്റ്റിക്കൽ, കോക്‌സിയൽ, AUX, USB, ബ്ലൂടൂത്ത് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ട്. SBW600 എക്‌സീഡിൽ സ്പേഷ്യൽ ശബ്ദത്തിനായി DTS സപ്പോർട്ട് ലഭിക്കും. 20 Hz ഫ്രീക്വൻസി റെസ്പോൺസും, 700 W ഓഡിയോ ഔട്ട്പുട്ടും ഇതിൽ ആസ്വദിക്കാം.