lg dolby atmos soundbar huge prie cut for this onam
9.1.5 ചാനൽ സിസ്റ്റമുള്ള LG Dolby Atmos Soundbar ഫ്ലിപ്കാർട്ടിൽ വിലക്കുറവിൽ വാങ്ങാം. വയർലെസ് റിയർ സ്പീക്കറുകളും, വയർലെസ് സബ് വൂഫറും ഉൾപ്പെടുന്ന സൗണ്ട്ബാറാണിത്. 99,990 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. ഫ്ലിപ്കാർട്ടിൽ ഫ്ലാറ്റ് ഡിസ്കൌണ്ടും, ബാങ്ക് ഓഫറും, ഇഎംഐ ഓഫറും ഇതിന് ലഭിക്കുന്നു.
LG S95TR മോഡൽ സൗണ്ട്ബാറാണ് ഫ്ലിപ്കാർട്ടിൽ ഓഫറിൽ വിൽക്കുന്നത്. മറ്റ് മിക്ക ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും 80000 രൂപയ്ക്ക് മുകളിൽ വിലയാകുന്ന ഹാൻഡ്സെറ്റാണിത്.
ഫ്ലിപ്കാർട്ടിൽ എൽജി ഓഡിയോ സിസ്റ്റം വിലക്കുറവിൽ വിൽക്കുന്നു. 59,999 രൂപയാണ് ഇതിന്റെ ഓഫർ വില. ഈ ഓണത്തിന് വീട്ടിൽ പുത്തൻ ഹോം തിയേറ്റർ സിസ്റ്റം കൊണ്ടുവരാൻ ഫ്ലിപ്കാർട്ടിലെ പരിമിതകാല ഓഫർ പ്രയോജനപ്പെടുത്താം. 59,999 രൂപയ്ക്ക് സൌണ്ട്ബാർ വാങ്ങാൻ ആഗ്രഹിക്കാത്തവർക്ക് ഫ്ലിപ്കാർട്ട് തരുന്ന 2110 രൂപയുടെ ഇഎംഐ ഡീലും പ്രയോജനപ്പെടുത്താം. ഫ്ലിപ്കാർട്ട്, ആക്സിസ് കാർഡുകളിലൂടെ 5 ശതമാനം ക്യാഷ്ബാക്ക് നേടാം.
9 മെയിൻ സ്പീക്കറുകളും 1 സബ് വൂഫറുകളും കൂടാതെ 5 അപ്പ്-ഫയറിംഗ് സ്പീക്കറുകളും ഉൾപ്പെടുന്ന വലിയ ഡോൾബി അറ്റ്മോസ് സൌണ്ട്ബാറാണിത്. ഹോം തിയേറ്റർ സിസ്റ്റം പ്രീമിയം എക്സ്പീരിയൻസിൽ ആസ്വദിക്കാൻ എൽജി സൌണ്ട്ബാർ മതി.
ഡോൾബി അറ്റ്‌മോസ്, ഡിടിഎസ്:എക്സ്, ഡോൾബി ഡിജിറ്റൽ, ഡിടിഎസ് ഡിജിറ്റൽ സറൗണ്ട് പോലുള്ള പല ഓഡിയോ ഫോർമാറ്റുകളെ സൗണ്ട്ബാർ പിന്തുണയ്ക്കുന്നു. ഇതിൽ എഐ സൌണ്ട് പ്രോ സപ്പോർട്ടും പിന്തുണയ്ക്കുന്നു.
ഇതിൽ 5 അപ്പ്-ഫയറിംഗ് സ്പീക്കറുകളാണ് ഉള്ളതെന്ന് പറഞ്ഞല്ലോ! ഈ അപ്പ്-ഫയറിംഗ് സ്പീക്കറുകൾ ശബ്ദം മുകളിലേക്ക് അയച്ച് സീലിംഗിൽ തട്ടി തിരികെ വന്ന് 3ഡി എക്സ്പീരിയൻസിൽ സൌണ്ട് തരുന്നു.
LG-യുടെ WOW Orchestra എന്ന ഫീച്ചറും ഇതിൽ ലഭ്യമാണ്. സൗണ്ട്ബാറിലെയും ടിവിയിലെയും സ്പീക്കറുകൾ ഒരുമിച്ച് ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെട്ട സൌണ്ട് എക്സ്പീരിയൻസ് തരുന്നുണ്ട്. DTS:X, IMAX Enhanced തുടങ്ങിയ മറ്റ് ശബ്ദ ഫോർമാറ്റുകളും ഫോൺ പിന്തുണയ്ക്കുന്നു.
ബ്ലൂടൂത്ത്, Wi-Fi കണക്റ്റിവിറ്റി സപ്പോർട്ട് ഇതിലുണ്ട്. നിങ്ങളുടെ ഫോണിൽ നിന്നോ ടാബ് ഉൾപ്പെടെ മറ്റ് ഉപകരണങ്ങളിൽ നിന്നോ വേഗത്തിൽ സൌണ്ട്ബാറിലേക്ക് കണക്ഷൻ കൊടുക്കാൻ സാധിക്കും. HDMI eARC, ഒപ്റ്റിക്കൽ ഇൻപുട്ടുകളും ഇതിലുണ്ട്.
Also Read: 200MP ക്വാഡ് ക്യാമറ 256GB Samsung S24 Ultra 5G 80000 രൂപയ്ക്ക്! Special Offer