660w govo soundbar at 70 percent
വീട്ടിൽ ഹോം തിയേറ്റർ സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വളരെ മികച്ചൊരു സൗണ്ട്ബാർ ഡീൽ ഇതാ. ആമസോണിൽ മികച്ച ഉപയോക്തൃ റേറ്റിംഗുള്ള 660W GOVO Soundbar ആണിത്. ഗോവോ ഗോസർറൗണ്ട് 999 ഹോം തിയറ്റർ സിസ്റ്റമാണിത്. ഗോവോ ബജറ്റ് സൗഹൃദ ബ്രാൻഡാണ്. Amazon ഗോവോ ഹോം തിയേറ്റർ സിസ്റ്റത്തിന് അപാരമായ ഓഫറാണ് ഇപ്പോൾ നൽകുന്നത്.
45,999 രൂപയ്ക്ക് വിപണിയിൽ എത്തിച്ച സൗണ്ട് ബാറാണ് GOVO GOSURROUND 999. ആമസോണിലെ സ്പെഷ്യൽ ഓഫറിലൂടെ നിങ്ങൾക്ക് 15000 രൂപയ്ക്കും താഴെ ഇത് വീട്ടിലെത്തിക്കാം.
32000 രൂപ വില കുറച്ചാണ് ആമസോൺ ഗോവോ ഗോസർറൗണ്ട് ഓഡിയോ സിസ്റ്റം വിൽക്കുന്നത്. ഇതിന് 70 ശതമാനം ഡിസ്കൌണ്ട് അനുവദിച്ചിരിക്കുന്നു. 13,999 രൂപയാണ് ഗോവോ പ്രീമിയം സൗണ്ട്ബാറിന്റെ ഓഫറിലെ വില. ഇതിന് പുറമെ ആമസോൺ ആകർഷകമായ എക്സ്ചേഞ്ച്, ഇഎംഐ ഡീൽ തരുന്നു.
ആക്സിസ്, എച്ച്ഡിഎഫ്സി കാർഡുകളിലൂടെ 1500 രൂപയുടെ വരെ കിഴിവ് ലഭ്യമാണ്. 679 രൂപയുടെ ഇഎംഐ ഡീലും ആമസോൺ വാഗ്ദാനം ചെയ്യുന്നു.
5.2 ചാനൽ കോൺഫിഗറേഷനുള്ള വയർലെസ് സ്പീക്കർ സിസ്റ്റമാണിത്. ഈ ഗോവോ ഗോസറൌണ്ട് സൌണ്ട്ബാർ സ്ലീക്ക് ഡിസൈനിലാണ് നിർമിച്ചിരിക്കുന്നത്. 6.5 ഇഞ്ച് സബ് വൂഫറും ഡ്യുവൽ സാറ്റലൈറ്റ് സ്പീക്കറുകളും ഇതിൽ ഉൾപ്പെടുന്നു. DSP എനെബിൾഡ് സബ്‌വൂഫറാണ് ഗോവോ ഗോ സറൌണ്ടിലുള്ളത്.
Also Read: വീട്ടിൽ ഇന്റർനെറ്റ് കണക്ഷൻ വേണ്ടവർക്കായി നാട്ടിലെ Best Fiber Internet Plans
660 വാട്ട്‌സ് ഔട്ട്‌പുട്ട് ഓഫർ ചെയ്യുന്ന ഓഡിയോ സിസ്റ്റമാണിത്. ഇതിന് ഡോൾബി അറ്റ്‌മോസ് സപ്പോർട്ടും ലഭിക്കുന്നു. ഓരോ പരിപാടിയ്ക്കും അനുസരിച്ച് സൌണ്ട്ബാർ ഔട്ട്‌പുട്ട് ഒപ്റ്റിമൈസ് ചെയ്യുന്നു. ഉദാഹരണത്തിന് മൂവി, വാർത്ത, സംഗീതം എന്നിവയ്ക്കായി ഗോവോ വിവിധ മോഡുകൾ കൊടുത്തിരിക്കുന്നു. 3 പ്രത്യേക EQ മോഡുകളാണ് ഹോം തിയേറ്റർ സിസ്റ്റത്തിനുള്ളത്.
വയർലെസ് കണക്റ്റിവിറ്റിയ്ക്കും പലതര ഓപ്ഷനുകളുണ്ട്. HDMI ARC, AUX, USB, ഒപ്റ്റിക്കൽ, ബ്ലൂടൂത്ത് v5.3 എന്നിവ ഇതിലുണ്ട്. ഈ ഓപ്ഷനുകളിലൂടെ നിങ്ങളുടെ ടിവിയുമായും മറ്റ് ഉപകരണങ്ങളുമായും എളുപ്പത്തിൽ ബന്ധിപ്പിക്കാനാകും. റിമോട്ട് കൺട്രോൾ വഴിയും ഓഡിയോ സിസ്റ്റം നിയന്ത്രിക്കാം. LED ഡിസ്പ്ലേയുള്ള സൗണ്ട്ബാറാണിത്.