625W Dolby Audio Soundbar 78 ശതമാനം കുറഞ്ഞ വിലയിൽ വാങ്ങിക്കാം

Updated on 10-Dec-2025

നിങ്ങളുടെ പ്രിയപ്പെട്ട സിനിമകളും സീരീസുകളും മ്യൂസിക്കും മികച്ച ഹോം തിയേറ്റർ എക്സ്പീരിയൻസിലൂടെ ആസ്വദിക്കാം. വീട്ടിലേക്ക് പുതിയ സൗണ്ട്ബാർ കുറഞ്ഞ വിലയ്ക്ക് ഇപ്പോൾ പർച്ചേസ് ചെയ്യാം. Amazon ഇപ്പോൾ 625W Dolby Audio Soundbar 78 ശതമാനം കിഴിവിൽ വിൽക്കുന്നു. ഈ സൌണ്ട്ബാറിന്റെ വിലയും ഓഫറും പ്രത്യേകതകളും നോക്കാം.

625W Dolby Audio Soundbar Price Discount

സെബ്രോണിക്സ് സൗണ്ട്ബാറിനാണ് കിഴിവ്. ZEBRONICS Juke bar 9550 pro മോഡലാണിത്. 5.2 ചാനൽ ഓഡിയോ എക്സ്പീരിയൻസ് ഇതിനുണ്ട്. പ്രീമിയം ഫീച്ചറുകളുള്ള സെബ്രോണിക്സ് ജൂക്ക് ബാർ സൗണ്ട്ബാറിന്റെ വിപണി വില 64,999 രൂപയാണ്. ആമസോൺ ഇതിന് 78 ശതമാനം ഡിസ്കൌണ്ട് അനുവദിച്ചിരിക്കുന്നു.

ഇങ്ങനെ ഡോൾബി ഓഡിയോ സൗണ്ട്ബാറിന് 50000 രൂപയുടെ ഇളവ് ആമസോൺ തരുന്നു. ജൂക്ക് ബാർ 9550 പ്രോ ഓഡിയോ സിസ്റ്റത്തിന്റെ പുതിയ വില 13,999 രൂപയാണ്. ഇത് പരിമിതകാല ഓഫറാണ്.

ആക്സിസ്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ 1500 രൂപയുടെ കിഴിവും നേടാം. 12000 രൂപ റേഞ്ചിൽ 625 വാട്ട് സെബ്രോണിക്സ് ഹോം തിയേറ്റർ സിസ്റ്റത്തിന് ലഭിക്കുന്നു. 679 രൂപയുടെ ഇഎംഐ ഡീലും ആമസോൺ വാഗ്ദാനം ചെയ്യുന്നു.

ZEBRONICS Juke bar 9550 pro Home Theatre System

സെബ്രോണിക്സ് സെബ്-ജൂക്ക് ബാർ 9550 പ്രോ സൌണ്ട്ബാർ ഡോൾബി ഓഡിയോ പിന്തുണയ്ക്കുന്നു. 625W ഓഡിയോയുള്ള ശക്തമായ സൗണ്ട്ബാറാണിത്. സ്ലീക്ക് ഡിസൈനിൽ, ഗ്ലോസി ഫിനിഷിലാണ് ഇത് നിർമിച്ചിരിക്കുന്നത്.

Also Read: 6,000mAh ബാറ്ററിയുള്ള New POCO 5G ഫോൺ ഇന്ത്യയിൽ, 15000 രൂപയിൽ താഴെ മാത്രം വില!

ഈ സൌണ്ട്ബാർ നിങ്ങൾക്ക് ഭിത്തിയിൽ ഘടിപ്പിക്കാനായി വാൾ-മൗണ്ട് ഓപ്ഷനോടെയാണ് വരുന്നത്. കൂടാതെ ആകർഷകമായ RGB ലൈറ്റുകളുമുണ്ട്.

സൗണ്ട്ബാറിനുള്ളിൽ, വ്യക്തമായ ശബ്‌ദം നൽകുന്ന മൂന്ന് 75W ഡ്രൈവറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ 75W പവർ ഉള്ള രണ്ട് വയർലെസ് സബ്‌വൂഫറുകളും ഉണ്ട്. ഡോൾബി ഓഡിയോ എക്സ്പീരിയൻസ് ഇതിൽ നിന്ന് ലഭിക്കുന്നു.

സെബ്രോണിക്സിന്റെ സബ്‌വൂഫറുകൾ ആഴത്തിലുള്ളതും ശക്തവുമായ ബാസ് നൽകുന്നു. ഇതിൽ ഡ്യുവൽ റിയർ വയർലെസ് സാറ്റലൈറ്റുകളുമുണ്ട്. ഡ്യുവൽ സബ് വൂഫറുകളുമായി സെബ്രോണിക്സ് അവതരിപ്പിച്ച ആദ്യ സൌണ്ട്ബാറുമിതാണ്. ബ്ലൂടൂത്ത്, HDMI (ARC), ഒപ്റ്റിക്കൽ-ഇൻ, AUX, USB തുടങ്ങിയ ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ട്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :