600W ഔട്ട്പുട്ട് LG സൗണ്ട്ബാർ 18000 രൂപയ്ക്ക് താഴെ Amazon ദീപാവലി ഓഫറിൽ വാങ്ങാം

Updated on 13-Oct-2025
HIGHLIGHTS

600W 5.1 ചാനൽ കോൺഫിഗറേഷനുമുള്ള എൽജിയുടെ ഓഡിയോ വീഡിയോ ഡിവൈസാണിത്

15000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ടും 3000 രൂപ വരെ ബാങ്ക് ഓഫറും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്

969 രൂപ വരെ ഇഎംഐ ഡീലും ആമസോൺ തരുന്നു

നിങ്ങളുടെ സ്മാർട് ടിവിയ്ക്കൊപ്പം ഒരു കിടിലൻ സൗണ്ട്ബാർ കൂടി വേണമെന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ നിങ്ങൾക്കായി Amazon കിടിലൻ ദീപാവലി ഡീൽ പ്രഖ്യാപിച്ചു. 600W ഔട്ട്പുട്ട് LG Soundbar ആണ് വിലക്കിഴിവിൽ വിൽക്കുന്നത്. 15000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ടും 3000 രൂപ വരെ ബാങ്ക് ഓഫറും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

600W lG Soundbar Offer Price on Amazon

600W 5.1 ചാനൽ കോൺഫിഗറേഷനുമുള്ള എൽജിയുടെ ഓഡിയോ വീഡിയോ ഡിവൈസാണിത്. 34,990 രൂപയ്ക്കാണ് കമ്പനി സൗണ്ട്ബാർ ലോഞ്ച് ചെയ്തത്. എന്നാലിപ്പോൾ പകുതിയ്ക്ക് അടുത്ത് വിലക്കുറവ് ലഭിക്കുന്നു. ആമസോൺ 43 ശതമാനം ഇളവ് ദീപാവലി പ്രമാണിച്ച് അനുവദിച്ചു.

LG Soundbar S65TR പുതിയ വില 19,990 രൂപയാണ്. ആമസോണിൽ HDFC കാർഡുകളിലൂടെ 500 രൂപ മുതൽ 1750 രൂപ വരെ വാങ്ങിക്കാം. ഇങ്ങനെ 17000 രൂപയ്ക്ക് താഴെ സൗണ്ട്ബാർ സ്വന്തമാക്കാം. 969 രൂപ വരെ ഇഎംഐ ഡീലും ആമസോൺ തരുന്നു.

600W 5.1 ചാനൽ സൗണ്ട്ബാർ പ്രത്യേകത എന്തൊക്കെ?

എൽജി 5.1ch സറൗണ്ട് സൗണ്ട് സൗണ്ട്ബാർ നിങ്ങൾക്ക് മികച്ച ഓഡിയോ എക്സ്പീരിയൻസ് തരും. ഇതിൽ600W ശബ്ദ ഔട്ട്‌പുട്ട് ലഭിക്കുന്നു. സൗണ്ട്ബാറിന് പുറമെ സബ്‌വൂഫറും വയർലെസ് റിയർ സ്പീക്കറുകളും ഇതിൽ ഉപയോഗിച്ചിരിക്കുന്നു.

WOW ഇന്റർഫേസ് നിങ്ങളുടെ എൽജി ടിവിയിലൂടെ തടസ്സമില്ലാത്ത നിയന്ത്രണം അനുവദിക്കുന്നു. ഇത് വഴി സെറ്റിങ്സ് ക്രമീകരിക്കാനും സൗണ്ട് മോഡുകൾ മാറുന്നതിനും അനുയോജ്യമാണ്.

ഇതിൽ AI സൗണ്ട് പ്രോ കൊടുത്തിരിക്കുന്നു. ഇത് നിങ്ങൾ കാണുന്ന പരിപാടി അനുസരിച്ത് ഓഡിയോ ഒപ്റ്റിമൈസ് ചെയ്യുന്നു. സൌണ്ട്ബാർ മികച്ച സംഭാഷണവും ആഴത്തിലുള്ള ബാസും നൽകുന്നു. നിങ്ങൾ സിനിമകൾ കാണുകയാണെങ്കിലും ഗെയിം കളിക്കുകയാണെങ്കിലും മ്യൂസിക് ആസ്വദിക്കുകയാണെങ്കിലും, ഈ സൗണ്ട്ബാർ മികച്ചതാണ്.

എൽജി ഓഡിയോ സിസ്റ്റത്തിൽ വയർലെസ് റിയർ സ്പീക്കറുകൾ ഉപയോഗിച്ച്, കൂടുതൽ മികച്ച സറൗണ്ട് സൗണ്ട് എക്സ്പീരിയൻസ് ചെയ്യാം. ഇതിൽ ക്ലട്ടർ-ഫ്രീ ഹോം തിയേറ്റർ യൂണിറ്റുമുണ്ട്. അതുപോലെ വലിയ കോംപ്ലക്സ് ഇൻസ്റ്റാളേഷനുകളില്ലാതെ സിനിമാറ്റിക് ഓഡിയോ നോക്കുന്നവർക്ക് LG 5.1ch സൗണ്ട്ബാർ മികച്ച അപ്‌ഗ്രേഡാണ്.

പ്രധാന ഫീച്ചറുകൾ ചുരുക്കത്തിൽ: ബ്ലാക്ക് നിറത്തിലുള്ള S65TR മോഡൽ സൌണ്ട്ബാറാണിത്.

  • ഓഡിയോ ഔട്ട്പുട്ട് മോഡ്: സറൗണ്ട്
  • കണക്റ്റിവിറ്റി: ബ്ലൂടൂത്ത്
  • പ്രത്യേക സവിശേഷത: ‎ഡോൾബി സപ്പോർട്ട്
  • അനുയോജ്യമായ ഉപകരണം: ടെലിവിഷൻ
  • മൗണ്ടിംഗ് ടൈപ്പ്: ബ്രാക്കറ്റ് മൗണ്ട്
  • സ്പീക്കർ പരമാവധി ഔട്ട്പുട്ട് പവർ: 600 വാട്ട്സ്

Also Read: Happy Diwali Deal: പകുതി വിലയ്ക്ക് Samsung Galaxy S24 5ജി വാങ്ങാം, ഫ്ലിപ്കാർട്ട് സ്പെഷ്യൽ ഓഫർ

Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകളുണ്ട്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :