525W ഔട്ട്പുട്ടുള്ള GOVO Soundbar ആമസോണിൽ വാങ്ങിയാൽ 10000 രൂപയ്ക്ക് താഴെ!

Updated on 08-Jul-2025
HIGHLIGHTS

പ്രീമിയം ഫീച്ചറുകളുള്ള GoSurround 990 Dolby Digital സൗണ്ട്ബാറാണിത്

525W സൌണ്ട് ഔട്ട്പുട്ടും 5.1 ചാനൽ ഡോൾബി ഡിജിറ്റൽ സറൗണ്ട് സൗണ്ടും ഇതിലുണ്ട്

ഓഫറിൽ ഗോവോ GoSurround 990 സിസ്റ്റത്തിന് 10000 രൂപയ്ക്കും താഴെ മാത്രമാണ് വിലയാകുന്നത്

525W ഔട്ട്പുട്ടുള്ള GOVO Soundbar നിങ്ങൾക്ക് വൻലാഭത്തിൽ വാങ്ങാൻ സുവർണാവസരം. 6.5 ഇഞ്ച് വയർലെസ് സബ് വൂഫറും ഗോവോ ഹോം തിയേറ്റർ സിസ്റ്റത്തിൽ ചേരുന്നു. പ്രീമിയം ഫീച്ചറുകളുള്ള GoSurround 990 Dolby Digital സൗണ്ട്ബാറാണിത്. ഗോവോയുടെ ഈ ഹോം തിയേറ്റർ എക്സ്പീരിയൻസിന്റെ വിലയും ഫീച്ചറുകളും നോക്കാം.

GOVO Soundbar ഓഫർ

36,999 രൂപയാണ് ഗോവോയുടെ ഈ സൌണ്ട്ബാറിന്റെ ലോഞ്ച് വില. ഡോൾബി ഡിജിറ്റൽ സപ്പോർട്ട് ചെയ്യുന്ന ഓഡിയോ ഡിവൈസാണിത്. ആമസോണിൽ പ്രൈം ഡേ സെയിലിന് വളരെ മുന്നേ ഗംഭീര കിഴിവ് അനുവദിച്ചിരിക്കുന്നു.

74 ശതമാനം കിഴിവിൽ 9,499 രൂപയ്ക്കാണ് ആമസോണിൽ സൌണ്ട്ബാർ വിൽക്കുന്നത്. എന്നുവച്ചാൽ 525W ഔട്ട്പുട്ടുള്ള ഗോവോ GoSurround 990 സിസ്റ്റത്തിന് 10000 രൂപയ്ക്കും താഴെ മാത്രമാണ് വിലയാകുന്നത്. 1500 രൂപ വരെ ബാങ്ക് ഡിസ്കൌണ്ട് നേടാം. പോരാഞ്ഞിട്ട് ആമസോൺ അടിപൊളി ഇഎംഐ ഡീലും പ്രഖ്യാപിച്ചിരിക്കുന്നു. 461 രൂപയ്ക്കാണ് സൌണ്ട്ബാർ ഇഎംഐയിൽ വിൽക്കുന്നത്. 427 രൂപയുടെ നോ-കോസ്റ്റ് ഇഎംഐയും ലഭ്യമാണ്.

525W Soundbar: പ്രത്യേകത എന്തൊക്കെയെന്നോ?

ശക്തമായൊരു ഹോം തിയേറ്റർ സിസ്റ്റം വേണ്ടവർക്ക് ഗോവോ സൗണ്ട്ബാറാണ് ബെസ്റ്റ് ചോയിസ്. 525W സൌണ്ട് ഔട്ട്പുട്ടും 5.1 ചാനൽ ഡോൾബി ഡിജിറ്റൽ സറൗണ്ട് സൗണ്ടും ഇതിലുണ്ട്. സിനിമകൾക്കും മ്യൂസിക്കിനും ഗെയിമിങ്ങിനും ഇത് വളരെ മികച്ച ഓഡിയോ ഡിവൈസാണിത്.

ഡോൾബി ഡിജിറ്റൽ സാങ്കേതികവിദ്യയാണ് ഇതിലുള്ളത്. കൂടുതൽ ക്ലാരിറ്റിയിൽ സൌണ്ട് ഔട്ട്പുട്ട് ലഭിക്കാനുള്ള സംവിധാനമാണിത്. സബ്‌വൂഫറിന് പുറമെ ഗോവോ സൌണ്ട്ബാറിനൊപ്പം സാറ്റലൈറ്റ് സ്പീക്കറുകളും നൽകുന്നു. ക്ലാരിറ്റിയിൽ പരിപാടികളുടെ ഡയലോഗ് കേൾക്കാനും മുറി മുഴുവൻ സൌണ്ട് കേൾക്കാനും ഇവ സഹായിക്കും.

HDMI ARC, AUX, USB ഒപ്റ്റിക്കൽ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ട്. കൂടാതെ ബ്ലൂടൂത്ത് 5.3 സപ്പോർട്ട് ചെയ്യുന്നു. ടിവി, ഫോൺ, കമ്പ്യൂട്ടറെല്ലാം സൌണ്ട്ബാറുമായി ബന്ധിപ്പിക്കാൻ ഈ ഓപ്ഷൻ മതി. ഈ ബ്ലൂടൂത്ത് സപ്പോർട്ടിലൂടെ ഓട്ടോമാറ്റിക് മൊബൈൽ കണക്റ്റിവിറ്റിയും ഉറപ്പിക്കാം.

EQ മോഡുകളും, റിമോട്ട് കൺട്രോൾ ഫീച്ചറുകളും ഇതിലുണ്ട്. LED ഡിസ്പ്ലേയിലൂടെ സൌണ്ട്ബാർ സ്റ്റാറ്റസ് മനസിലാക്കാം. ടിവിയ്ക്ക് സമീപം വയ്ക്കാനും, ഭിത്തിയിൽ ഘടിപ്പിക്കാനുമുള്ള ഡൈനാമിക് മൗണ്ടിങ് ഫീച്ചർ ഇതിലുണ്ട്. DSP ടെക്നോളജിയുള്ളതിനാൽ ഗോവോ സൌണ്ട്ബാർ ക്ലാരിറ്റിയുള്ള സൌണ്ടും തരുന്നു.

Also Read: Redmi Note 14 Pro Series: സ്റ്റൈലും ഫ്ലാഗ്ഷിപ്പും ഒരേ ഫോണിൽ! ഷാംപെയ്ൻ ഗോൾഡിൽ തിളങ്ങി പുതിയ റെഡ്മി 5G

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :