500w dolby audio soundbar speaker
വീട്ടിലിരുന്ന് സിനിമ കാണുമ്പോൾ തിയേറ്ററിലെ അതേ ശബ്ദാനുഭവം ലഭിക്കണമെങ്കിൽ മികച്ച Home Theatre ന് സാധിക്കും. നിങ്ങളുടെ ലിവിംഗ് റൂമിനെ ഒരു മിനി തിയേറ്ററാക്കി മാറ്റാൻ ശേഷിയുള്ള 500W പവർഫുൾ Dolby Audio Soundbar Speaker വിലക്കിഴിവിൽ ലഭിക്കുന്നു. മികച്ച ബേസും (Bass), ക്രിസ്റ്റൽ ക്ലിയർ ശബ്ദവും ഉറപ്പുനൽകുന്ന സൗണ്ട് ബാറിനാണ് ഓഫർ. ആമസോൺ ഇന്ത്യയിൽ ഓഡിയോ സിസ്റ്റത്തിന് 69 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നു. ഇത്ര കുറഞ്ഞ വിലയിൽ Boat Soundbar എങ്ങനെ സ്വന്തമാക്കാമെന്ന് വിശദമായി അറിയാം.
ആമസോണിൽ ബോട്ട് ഡോൾബി ഓഡിയോ സൗണ്ട് ബാർ 34990 രൂപയ്ക്കാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. നിലവിൽ ഇതിന് 69 ശതമാനം കിഴിവ് ലഭിക്കുന്നു. ആമസോൺ ശരിക്കും ഓഡിയോ സിസ്റ്റത്തിന് പകുതി വിലയോളം വെട്ടിക്കുറച്ചു.
Boat (2025) Aavante Prime 5.1 5000D മോഡൽ ഓഡിയോ സിസ്റ്റമാണിത്. 10999 രൂപയ്ക്കാണ് ബോട്ട് ആവന്റെ ഹോം തിയേറ്റർ ആമസോൺ ഇന്ത്യയിൽ വിൽക്കുന്നത്. ആക്സിസ്, HDFC കാർഡുകളിലൂടെ 1500 രൂപ കിഴിവ് ലഭിക്കുന്നു. ഇങ്ങനെ ഡോൾബി ഓഡിയോ സിസ്റ്റം 9000 രൂപ റേഞ്ചിൽ വാങ്ങിക്കാം. 387 രൂപയുടെ ഇഎംഐയും, 525.38 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഡീലും ആമസോൺ ഇന്ത്യ ഓഫർ ചെയ്യുന്നു.
ഈ ബോട്ട് ഹോം തിയേറ്റർ സിസ്റ്റമുണ്ടെങ്കിൽ ലിവിംഗ് റൂം ഇനി വെറുമൊരു മുറിയല്ല. മൾട്ടികണക്റ്റിവിറ്റിയുള്ള ഓഡിയോ സിസ്റ്റമാണിത്. ബോട്ട് 5.1 ഹോം തിയേറ്റർ സിസ്റ്റത്തിൽ AUX, USB, HDMI പോർട്ടുകൾ കൊടുത്തിരിക്കുന്നു. ഇതിൽ ബ്ലൂടൂത്ത് 5.1 കണക്റ്റിവിറ്റിയും ലഭിക്കുന്നു.
Also Read: ഐഫോണിനും സാംസങ്ങിനും പറ്റിയ പോരാളി, 200MP Telephoto ക്യാമറയുമായി Xiaomi അൾട്രാ ഫോൺ ഉടൻ
500W ഔട്ട്‌പുട്ട് ആണ് ഈ ഡോൾബി ഓഡിയോ സിസ്റ്റത്തിൽ ലഭിക്കുന്നത്. സിനിമാറ്റിക് ഡോൾബി ഓഡിയോ ഫീച്ചർ ചെയ്യുന്ന സൗണ്ട് ബാറിൽ മ്യൂസിക് പ്ലേബാക്കും ശ്രദ്ധേയമാണ്.
ഇതിൽ ഓഡിയോ ക്ലാരിറ്റി വളരെ മികച്ചതാണ്. നിങ്ങൾക്ക് വേണമെങ്കിൽ റിമോട്ട് ഉപയോഗിച്ച് ട്യൂൺ ചെയ്യാൻ കഴിയുന്ന ബാസ്-ഫോർവേഡ് പ്രൊഫൈലും ലഭിക്കും. ഇതിൽ മൂന്ന് EQ പ്രീസെറ്റുകൾ കൊടുത്തിരിക്കുന്നു. മൂവി, മ്യൂസിക്, ന്യൂസ് എന്നിവയക്ക് അനുസരിച്ച് ഇത് ഓട്ടോമാറ്റിക്കായി മോഡ് സജ്ജീകരിച്ചിരിക്കുന്നു.