5 2 surround dolby audio soundbar now under 10000 rs
79 ശതമാനം ഡിസ്കൗണ്ടിൽ ഒരു കിടിലൻ സൗണ്ട്ബാർ വാങ്ങിയാലോ? 45000 രൂപയ്ക്ക് മുകളിൽ വിലയാകുന്ന Dolby Audio Soundbar ആണ് ലാഭത്തിൽ വിൽക്കുന്നത്. Amazon ഇതിനായി സ്പെഷ്യൽ ഇളവ് പ്രഖ്യാപിച്ചു. 79 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടിൽ 9000 രൂപയ്ക്ക് ഈ ഓഡിയോ ഡിവൈസ് വാങ്ങാം.
GOVO GOSURROUND 999 സൗണ്ട്ബാറിനാണ് ആമസോണിൽ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 660W ഓഡിയോ ഔട്ട്പുട്ടുള്ള സൗണ്ട്ബാർ ആണിത്. ആമസോണിലെ ഫ്ലാറ്റ് കിഴിവിന് പുറമെ ആകർഷകമായ ബാങ്ക് ഡിസ്കൌണ്ടും ലഭ്യമാണ്. കൂടാതെ മൊത്തം പൈസ കൊടുത്ത് വാങ്ങിക്കാനാവാത്തവർക്ക്, ഇഎംഐയിലും ഈ ഡിവൈസ് സ്വന്തമാക്കാം.
45,999 രൂപയാണ് ഗോവോ ഗോസറൗണ്ട് സൗണ്ട്ബാറിന്റെ വിപണി വില. ആമസോൺ ഇതിന് 35000 രൂപയോളെ വില കുറച്ചുവെന്നതാണ് ഓഫറിനെ അതിശയകരമാക്കുന്നത്. ഇതിന് 9,499 രൂപയാണ് ഇപ്പോഴത്തെ വില. ഇത് ബാങ്ക് ഓഫറൊന്നും ചേർക്കാതെയുള്ള കിഴിവാണ്.
ഇനിയും ഓഫറുണ്ട്. നിങ്ങൾക്ക് കൂടുതൽ ലാഭം കണ്ടെത്തണമെങ്കിൽ, ആക്സിസ്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ 500 രൂപ മുതൽ 1000 രൂപ വരെ കിഴിവ് കണ്ടെത്താം. ഇങ്ങനെ ഗോവോ ഗോസറൗണ്ട് 999 വെറും 9000 രൂപയ്ക്ക് താഴെ വിലയിലെത്തുന്നു. 461 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ അനുവദിച്ചിരിക്കുന്നു.
ഗോവോ സൌണ്ട്ബാർ 5.2 ചാനൽ സിസ്റ്റമാണ്. ഇതിൽ 660 W RMS പവർ ഔട്ട്‌പുട്ട് നൽകിയിരിക്കുന്നു. ഈ ഓഡിയോ ഡിവൈസിൽ ബ്ലൂടൂത്ത് വേർഷൻ 5.3. 10 മീറ്റർ സജ്ജീകരിച്ചിരിക്കുന്നു. അതിനാൽ വയർലെസ് സ്ട്രീമിംഗിന് ബ്ലൂടൂത്ത് കണക്ഷൻ ഉപയോഗിക്കാം.
സൗണ്ട്ബാർ, വയർഡ് സബ് വൂഫർ, രണ്ട് വയർഡ് റിയർ സാറ്റലൈറ്റ് സ്പീക്കറുകൾ എന്നിവ മികച്ച ഓഡിയോ ഔട്ട്പുട്ട് തരുന്നു. ഇതിൽ നിങ്ങൾക്ക് ഡോൾബി ഡിജിറ്റൽ സപ്പോർട്ടും, HDMI ARC, ബ്ലൂടൂത്ത്, USB പോലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭ്യമാണ്.
ഓഡിയോ ഇഷ്ടാനുസൃതമാക്കാൻ മൂന്ന് ഇക്വലൈസർ മോഡുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. മൂവി, വാർത്ത, മ്യൂസിക് പോലുള്ള മോഡുകളാണ് ഇതിലുള്ളത്. ഈ ഓഡിയോ ഡിവൈസിൽ ഒരു LED ഡിസ്പ്ലേയും ഉണ്ട്. ബാസ്, ട്രെബിൾ, വോളിയം എന്നിവ ക്രമീകരിക്കുന്നതിനായി സൌണ്ട്ബാറിൽ റിമോട്ട് കൺട്രോൾ ഓപ്ഷനും ലഭ്യമാണ്.
Also Read: വെറും 51 രൂപയ്ക്ക് Jio Unlimited 5G, തകർക്കാൻ പറ്റാത്ത Ambani ഓഫർ
കൂടുതൽ സ്ലീക്കും ഒതുക്കമുള്ളതുമായ ഹോം തിയേറ്റർ സിസ്റ്റമാണ്. അതിനാൽ തന്നെ സൈഡ്‌ബോർഡിലോ നിങ്ങളുടെ സ്വീകരണമുറിയിലെ നന്നായി മൌണ്ട് ചെയ്ത ടിവിയുടെ തൊട്ടുതാഴെയോ ഇത് സജ്ജീകരിക്കാവുന്നതാണ്. എങ്കിൽ ശബ്ദത്തിന്റെ കാര്യത്തിൽ പരിമിതിയില്ല. 6.5 ഇഞ്ച് വലിപ്പമുള്ള ഡ്യുവൽ സബ് വൂഫറുകളും ഡ്യുവൽ സാറ്റലൈറ്റ് സ്പീക്കറുകളും ചേർന്നതാണ് ഗോവോ സൗണ്ട്ബാർ.