5.1 Surround സൗണ്ട് സപ്പോർട്ട് ZEBRONICS Soundbar 71 ശതമാനം വില വെട്ടിക്കുറച്ചു

Updated on 18-Nov-2025

20000 രൂപയെങ്കിലും വേണമല്ലോ നല്ലൊരു സൗണ്ട്ബാർ വാങ്ങാൻ എന്നായിരിക്കും നിങ്ങളുടെ ആശങ്ക അല്ലേ? എന്നാൽ ഇതേ വിലയുള്ള പ്രീമിയം ഹോം തിയേറ്റർ സിസ്റ്റം വിലക്കുറവിൽ വാങ്ങാം. 5.1 Surround സൗണ്ട് സപ്പോർട്ട് ZEBRONICS Soundbar വില കുറച്ച് ലഭ്യമാണ്. Amazon ഇതിനായി വൻ ഡീൽ പ്രഖ്യാപിച്ചു.

ZEBRONICS Soundbar Amazon Special Deal

71 ശതമാനം വിലക്കിഴിവിലാണ് ആമസോൺ ഈ ഉൽപ്പന്നം വിറ്റഴിക്കുന്നത്. ZEBRONICS Juke BAR 4100 മോഡൽ സൗണ്ട് ബാറാണിത്. റീട്ടെയിൽ വിപണിയിൽ ഇതിന് 20,999 രൂപ വില വരുന്നു. എന്നാൽ ആമസോൺ 10000 രൂപയ്ക്കും താഴെയാണ് ഓഡിയോ സിസ്റ്റം വിൽക്കുന്നത്.

സെബ്രോണിക്സ് സൗണ്ട് ബാർ വിപണിയിൽ പേരെടുത്ത ബ്രാൻഡാണ്. 71 ശതമാനം ഇളവിൽ ഇപ്പോൾ ജ്യൂക് ബാർ 4100 ഹോം തിയേറ്റർ സിസ്റ്റം വെറും 5,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇത് ബാങ്ക് ഡിസ്കൌണ്ട് ഒന്നും ചേർക്കാതെയുള്ള ഡീലാണ്.

ആക്സിസ്, ഐഡിഎഫ്സി, ആക്സിസ്, യെസ് ബാങ്ക് കാർഡുകളിലൂടെ 1000 രൂപയുടെ ബാങ്ക് ഇളവും നേടാം. ഇങ്ങനെ 5000 രൂപയ്ക്കും താഴെ സെബ്രോണിക്സ് സൗണ്ട്ബാർ വാങ്ങാമെന്നതാണ് ഡീൽ. ഇനി നിങ്ങൾ രൊക്കം പൈസയ്ക്ക് വാങ്ങാൻ താൽപ്പര്യപ്പെടുന്നില്ലെങ്കിൽ ആകർഷകമായ ഇഎംഐ ഓഫറും തരുന്നു. 291 രൂപയുടെ ഇഎംഐ ഡീലാണ് ആമസോൺ തരുന്നത്.

Soundbar Amazon Special Deal

ZEBRONICS Juke BAR 4100 Home Theatre

ഇത് സൗണ്ട്ബാറും സബ് വൂഫറും ഉൾപ്പെടുന്ന യൂണിറ്റാണ്. കുറഞ്ഞ ബജറ്റിൽ സിനിമാ എക്സ്പീരിയൻസ് ആഗ്രഹിക്കുന്നവർക്ക് ബജറ്റിൽ വാങ്ങാവുന്ന ഓപ്ഷനാണിത്. ഇതൊരു 5.1-ചാനൽ സൗണ്ട്ബാറാണ്.

200W ഔട്ട്‌പുട്ട് പവറുള്ളതിനാൽ ആഴത്തിലുള്ള ടോണുകളും ഉയർന്ന ശബ്ദവും ലഭിക്കുന്നു. ഇതിൽ മ്യൂസിക്, ഗെയിമിംഗ്, സിനിമകൾ എന്നിവയെല്ലാം ഭംഗിയായി ആസ്വദിക്കാം.

6.5 ഇഞ്ച് സബ്‌വൂഫറും ഇതിലുണ്ട്. ബ്ലൂടൂത്ത് v5.0, HDMI ARC, ഒപ്റ്റിക്കൽ, USB, AUX എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകൾ ലഭ്യമാണ്. ടിവികൾ, സ്മാർട്ട്‌ഫോണുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ നിരവധി കണക്ഷനുകൾ ഇത് വാഗ്ദാനം ചെയ്യുന്നു.

Also Read: 200MP ടെലിഫോട്ടോ ക്യാമറ, 7500 mAh ബാറ്ററിയുള്ള Oppo Find പ്രീമിയം സ്മാർട്ഫോണെത്തി, വിലയും ഫീച്ചറും അറിയണ്ടേ?

നേർത്തതും മിനുസമാർന്നതുമായ ഡിസൈനിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ ചെറിയ മുറിയാണെങ്കിലും ഹോം തിയേറ്റർ സിസ്റ്റം സെറ്റ് ചെയ്യാം. സ്ഥലം ലാഭിക്കുന്നതിന് ചുവരിൽ ഘടിപ്പിക്കാനും സാധിക്കുന്നു.

ഇതിൽ ദൈനംദിന ഉപയോഗത്തിനുള്ള റിമോട്ട് കൺട്രോൾ ഓപ്ഷനുമുണ്ട്. 45 Hz ഫ്രീക്വൻസി റെസ്പോൺസ് സൌണ്ട്ബാറിൽ ലഭ്യമാണ്. സൗണ്ട്ബാർ സ്റ്റാറ്റസ് അറിയാനായി ഇതിൽ എൽഇഡി ഡിസ്പ്ലേയും കൊടുത്തിട്ടുണ്ട്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :