5.1 ചാനൽ സപ്പോർട്ടുള്ള Sony Dolby Soundbar 13000 രൂപയ്ക്ക്, Special Offer!

Updated on 15-Jan-2026

റിപ്പബ്ലിക് ഡേ സെയിൽ ആരംഭിക്കും മുമ്പേ Sony Dolby Soundbar വിലക്കിഴിവിൽ ലഭ്യം. ആമസോണിൽ Sony HT-S20R സൗണ്ട്ബാറിന് ഓഫർ പ്രഖ്യാപിച്ചു. പരിമിതകാലത്തേക്കുള്ള ഡീലാണിത്. എന്നാലും ആകർഷകമായ കൂപ്പൺ കിഴിവും ബാങ്ക് ഓഫറും ചേർത്ത് സൗണ്ട്ബാർ സ്വന്തമാക്കാം.

Sony Dolby Soundbar Deal Price

23,990 രൂപ വിലയാകുന്ന സോണി ഡോൾബി സൗണ്ട്ബാറാണിത്. സോണിയുടെ HT-S20R Real 5.1ch Dolby Digital മോഡലിൽ ഇത് വരുന്നു. 38 ശതമാനം കിഴിവിലാണ് ഓഡിയോ സിസ്റ്റം വിൽക്കുന്നത്. ആമസോണിൽ ഇതിന് വിലയാകുന്നത് 14,989 രൂപ മാത്രമാണ്. ഇത് ആമസോണിന്റെ പരിമിതകാല ഓഫറാണ്.

സോണി ഓഡിയോ സിസ്റ്റത്തിന് 1124 രൂപയുടെ ബാങ്ക് ഇളവും ലഭ്യമാണ്. 625 രൂപയുടെ കൂപ്പൺ കിഴിവും ചേർത്ത് നിങ്ങൾക്ക് ഡോൾബി ഹോം തിയേറ്റർ സിസ്റ്റം ലഭിക്കും. ഇവ കൂടി പരിഗണിക്കുമ്പോൾ 13000 രൂപ റേഞ്ചിൽ സോണി എച്ചടി-എസ്20ആർ പർച്ചേസ് ചെയ്യാവുന്നതാണ്. ഇതിന് ആമസോൺ 527 രൂപയുടെ ഇഎംഐ ഡീലും അനുവദിച്ചിട്ടുണ്ട്.

സോണി 5.1ch Dolby Digital സൗണ്ട്ബാർ

വ്യക്തമായ ഡയലോഗും, ലളിതമായ ഡിസൈനുമുള്ള സൗണ്ട്ബാറാണിത്. ശക്തമായ ശബ്‌ദം നൽകുന്ന ഇടത്തരം മുറികൾക്ക് അനുയോജ്യമായ ഓഡിയോ സിസ്റ്റമാണിത്.

സറൗണ്ട് സൗണ്ട് ആഗ്രഹിക്കുന്നവർക്ക് ഇതിൽ ട്രൂ 5.1-ചാനൽ ഹോം തിയറ്റർ സിസ്റ്റമാണ് ലഭിക്കുന്നത്. സോണി HT-S20R ഓഡിയോ സിസ്റ്റത്തിൽ നിങ്ങൾക്ക് 400W ഔട്ട്‌പുട്ട് ഓഡിയോ ലഭിക്കും. ഈ ഓഡിയോ സിസ്റ്റത്തിൽ സ്പീക്കറുകളും ഒരു ബാഹ്യ സബ്‌വൂഫറുമുണ്ട്. സ്റ്റാൻഡേർഡ് സൗണ്ട്ബാറുകളേക്കാൾ ശ്രദ്ധേയമായി കൂടുതൽ ആഴത്തിലുള്ള സിനിമ എക്സ്പീരിയൻസ് ഇതിൽ ലഭിക്കും.

Dolby Soundbar

ഡോൾബി ഡിജിറ്റൽ ഡീകോഡിംഗ് ഫീച്ചർ ഈ ഓഡിയോ സിസ്റ്റത്തിനുണ്ട്. ബ്ലൂടൂത്ത്, യുഎസ്ബി സപ്പോർട്ടുള്ളത് കൊണ്ട് കൂടുതൽ ക്ലാരിറ്റിയുള്ള വോയിസ് എക്സ്പീരിയൻസ് ആസ്വദിക്കാം. HDMI കണക്ഷനും ഈ സോണി സൗണ്ട്ബാറിനുണ്ട്. ഒപ്റ്റിക്കൽ കണക്റ്റിവിറ്റി പിന്തുണയും ഈ സോണി HT-S20R സൗണ്ട്ബാറിൽ ലഭ്യമാണ്.

Also Read: Airtel Cheapest Plan: 50GB, Unlimited കോളിങ് തരുന്ന എയർടെൽ എൻട്രി ലെവൽ പ്ലാൻ

ഫിസിക്കൽ റിയർ സ്പീക്കറുകളുള്ളതിനാൽ തന്നെ യഥാർത്ഥ 5.1 സറൗണ്ട് സൗണ്ട് ലഭിക്കുമെന്നത് ഇതിന്റെ മേന്മയാണ്. സിനിമകൾ, സ്‌പോർട്‌സ്, ഗെയിമിംഗ് എന്നിവയ്‌ക്ക് അനുയോജ്യമായ ശക്തമായ 400W ഔട്ട്‌പുട്ടും ഇതിൽ ആസ്വദിക്കാവുന്നതാണ്.

എന്നാൽ ഇതിൽ വയർഡ് റിയർ സ്പീക്കറുകളാണ് നൽകിയിട്ടുള്ളത്. ഇതിന് വേണ്ടി നിങ്ങൾക്ക് മുറിയിലുടനീളം റൂട്ടിംഗ് കേബിളുകൾ ആവശ്യമാണ്. അതുപോലെ ഡോൾബി സൌണ്ട് സിസ്റ്റത്തിൽ ഡോൾബി അറ്റ്‌മോസ് പോലുള്ള നൂതന ഓഡിയോ ഫോർമാറ്റുകൾ ഇല്ല എന്നതും ശ്രദ്ധിക്കുക.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :