5.1 ചാനൽ, 500W Soundbar നിങ്ങൾക്ക് 78 ശതമാനം ഇളവിൽ ഇപ്പോൾ വാങ്ങാം

Updated on 04-Dec-2025

നിങ്ങൾ വീട്ടിലേക്ക് പുതിയൊരു സൗണ്ട്ബാർ നോക്കുകയാണോ? 78 ശതമാനം വിലക്കിഴിവിൽ നിങ്ങൾക്ക് 500W Soundbar വാങ്ങിക്കാം. ഇതിനായി ആകർഷകമായ വിലക്കിഴിവ് Amazon തരുന്നു. ഈ ആമസോൺ ഓഫറിനെ കുറിച്ചും പ്രീമിയം ഫീച്ചറുകളുമുള്ള ഹോം തിയേറ്റർ സിസ്റ്റത്തിനെ കുറിച്ചും ഞങ്ങൾ പറഞ്ഞുതരാം.

500W Soundbar Deal Price on Amazon

500W Signature സൗണ്ട് എക്സ്പീരിയൻസുള്ള ഹോം തിയേറ്റർ സിസ്റ്റമാണിത്. താങ്ങാനാവുന്ന വിലയുള്ള 5.1 ചാനൽ സപ്പോർട്ട് ഇതിൽ ലഭിക്കുന്നു. boAt Aavante Bar 3600 സൌണ്ട് ബാറിന് തമ്പിംഗ് ബാസ്, ക്രിസ്റ്റൽ-ക്ലിയർ ഡയലോഗ്, സ്ലീക്ക് ഡിസൈനുണ്ട്.

44999 രൂപയ്ക്കാണ് ബോട്ട് അവന്റെ ബാർ 3600 സൗണ്ട്ബാർ പുറത്തിറക്കിയത്. ഇത് നിലവിലെ സ്പെഷ്യൽ ഓഫറിലൂടെ 10000 രൂപയ്ക്കും താഴെ വാങ്ങിക്കാം. പരിമിതകാലത്തേക്ക് മാത്രമാണ് ഓഫർ ലഭ്യമാകുന്നത്.

ആമസോൺ 78 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് അനുവദിച്ചിരിക്കുന്നു. ഇങ്ങനെ നിങ്ങൾക്ക് വെറും 9999 രൂപയ്ക്ക് ബോട്ട് ആവന്റെ സൌണ്ട്ബാർ പർച്ചേസ് ചെയ്യാം. ആക്സിസ്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ 1500 രൂപയുടെ വരെ ബാങ്ക് കിഴിവും ലഭിക്കുന്നു.

485 രൂപയുടെ ഇഎംഐ ഡീലും ആമസോൺ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് ഈ ഓപ്ഷനിലൂടെയും കുറഞ്ഞ പൈസയ്ക്ക് ബോട്ട് സൌണ്ട്ബാർ സ്വന്തമാക്കാം.

boAt Aavante Bar 3600/3500

ഭിത്തിയിലും ടേബിളിലും ഘടിപ്പിക്കാവുന്ന രീതിയിലാണ് ബോട്ട് ആവന്റെ ബാർ 3600 ഡിസൈൻ ചെയ്തിരിക്കുന്നത്. അതിനാൽ ചെറിയ മുറികൾക്ക് പോലും അനുയോജ്യമാണെന്ന് പറയാം.

മുറി നിറയ്ക്കുന്ന ഓഡിയോ എക്സ്പീരിയൻസ് തന്നെ നിങ്ങൾക്ക് ബോട്ടിൽ നിന്ന് ലഭിക്കും. ഇതിൽ 500-വാട്ട് പവർ ഔട്ട്പുട്ടാണ് ലഭിക്കുന്നത്. ബോട്ട് സിഗ്നേച്ചർ സൗണ്ട് ശക്തമായ ഓഡിയോ അനുഭവം മാത്രമല്ല മികച്ച ബാസ് എക്സ്പീരിയൻസും നൽകുന്നു.

Also Read: Sony Home Theatre System 9000 രൂപയ്ക്ക്, ആമസോണിലെ അതിഗംഭീര ഓഫർ

സിനിമകൾക്കും സംഗീതത്തിനും ഗെയിമിംഗിനും അനുയോജ്യമായ 5.1-ചാനൽ സറൗണ്ട് സൗണ്ട് ഇതിലുണ്ട്. മികച്ച ബാസിനായി വയർഡ് സബ്‌വൂഫറും സാറ്റലൈറ്റുകളും നൽകിയിരിക്കുന്നു.

ഈ സൌണ്ട്ബാറിൽ ഇക്യു മോഡുകൾ കൊടുത്തിട്ടുണ്ട്. ഇത് സംഗീതം, വാർത്തകൾ, സിനിമകൾ, 3D എക്സ്പീരിയൻസിന് വേണ്ടിയുള്ളതാണ്. റിമോട്ടിലെ ബാസ്, ട്രെബിൾ കൺട്രോൾ ബട്ടണുകൾ ഉപയോഗിച്ച് ഓഡിയോ കൺട്രോൾ ചെയ്യാം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :