5.1 Bluetooth Home Theatre System നിങ്ങൾക്ക് 33 ശതമാനം കിഴിവിൽ ലഭ്യമാണ്

Updated on 30-Nov-2025

വീട്ടിൽ ഹോം തിയേറ്റർ എക്സ്പീരിയൻസ് വേണമെങ്കിൽ നല്ല സൗണ്ട്ബാർ വാങ്ങിയാൽ മതി. ഇപ്പോഴിതാ Amazon അതിഗംഭീരമായ ഓഫറാണ് സൌണ്ട്ബാറിനായി അനുവദിച്ചിരിക്കുന്നത്. 33 ശതമാനം വിലക്കിഴിവിൽ നിങ്ങൾക്ക് Home Theatre System സ്വന്തമാക്കാം. ഇത് ആമസോണിന്റെ ക്രിസ്മസിന് മുന്നോടിയായുള്ള ഡിസ്കൌണ്ടാണ്.

5.1 Bluetooth Home Theatre System Deal

TRONICA Super King 40W ഹോം തിയേറ്റർ സിസ്റ്റത്തിനാണ് ഓഫർ. പരിമിതകാലത്തേക്ക് 5.1 ബ്ലൂടൂത്ത് ഹോം തിയേറ്റർ സിസ്റ്റം വമ്പിച്ച ഇളവിൽ ലഭിക്കുന്നു. ഇതിന്റെ ഒറിജിനൽ വില 3500 രൂപ മാത്രമാണ്. ആമസോൺ ഇതിന് 33 ശതമാനം കിഴിവ് അനുവദിരിക്കുന്നു.

5.1 സൌണ്ട് എക്സ്പീരിയൻസുള്ള ഹോം തിയേറ്റർ സിസ്റ്റം നിങ്ങൾക്ക് 1000 രൂപയ്ക്ക് മുകളിൽ കിഴിവിൽ ലഭ്യമാണ്. ട്രോണിക് സൂപ്പർ കിങ് സൌണ്ട്ബാറിന് ആമസോണിലെ ഇപ്പോഴത്തെ വില വെറും 2,349 രൂപ മാത്രമാണ്. ബാങ്ക് ഓഫറൊന്നും ചേർക്കാതെയുള്ള കിഴിവാണിത്.

ആക്സിസ്, ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്കുകളിലൂടെ 1500 രൂപയുടെ ഇളവും ലഭ്യം. ഇങ്ങനെ ഹോം തിയേറ്റർ സിസ്റ്റം നിങ്ങൾക്ക് 2000 രൂപയിലും താഴെ വാങ്ങിക്കാനാകും. ഇഎംഐയിൽ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് 114 രൂപ ഗഡുവായി അടച്ചും സൗണ്ട്ബാർ വാങ്ങാവുന്നതാണ്.

TRONICA Super King 40W Bluetooth Soundbar

അധികം സ്ഥലം ആവശ്യമില്ലാതെ തന്നെ നിങ്ങളുടെ ടിവിയ്ക്കൊപ്പം ഈ ഓഡിയോ സിസ്റ്റം ക്രമീകരിക്കാം. മികച്ച ഓഡിയോ അനുഭവം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ട്രോണിക്ക സൂപ്പർ കിംഗ് 40W അനുയോജ്യമാണ്.

ചെറിയ മുറികൾക്ക് അനുയോജ്യമായ രീതിയിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ സൌണ്ട്ബാറിൽ നിന്ന് 40W ഔട്ട്‌പുട്ട് ലഭിക്കുന്നു. സിസ്റ്റത്തിന്റെ എടുത്തുപറയേണ്ട സവിശേഷത ബ്ലൂടൂത്ത് കപ്പാസിറ്റിയാണ്. ഇത് വിവിധ ഉപകരണങ്ങളിൽ നിന്ന് വയർലെസ് സ്ട്രീമിംഗ് അനുവദിക്കുന്നു.

ട്രോണിക സൂപ്പർ കിംഗിൽ നിങ്ങൾക്ക് എഫ്എം റേഡിയോ, പെൻഡ്രൈവ്, എസ്ഡി കാർഡ്, മൊബൈൽ, ഓക്സ് കണക്ഷനുകളുടെ പിന്തുണയും ലഭിക്കുന്നു. ഇത് എല്ലാത്തരം ഓഡിയോ ഉള്ളടക്കത്തിനും അനുയോജ്യമാണ്. ഈ ഓഡിയോ സിസ്റ്റത്തിൽ റിമോട്ട് കൺട്രോൾ ഫീച്ചറും ലഭ്യമാണ്. അതുകൊണ്ട് തന്നെ മുറിയിൽ എവിടെ നിന്നും സൌണ്ട്ബാർ ഓണാക്കാനും ക്രമീകരണങ്ങൾ നടത്താനും സാധിക്കും.

Also Read: 6200mAh പവർഫുൾ, 50MP Telephoto ക്യാമറ Redmi Note സ്മാർട്ട് ഫോൺ 25000 രൂപയിൽ താഴെ വിലയിൽ!

ട്രോണിക്ക ഈ ബ്ലൂടൂത്ത് സിസ്റ്റത്തിൽ സമഗ്രമായ കണക്റ്റിവിറ്റി തന്നെ വാഗ്ദാനം ചെയ്യുന്നു. അതുപോലെ ഒതുക്കമുള്ള ഡിസൈനിലാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :