400W Home Theatre Soundbar
400W Home Theatre Soundbar ഇപ്പോൾ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം. ഇതിനായി ആമസോൺ ഗംഭീരമായ ഒരു ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. 5.1 ചാനലും, പലതരം ഇക്യു മോഡുകളുമുള്ള ഓഡിയോ സിസ്റ്റമാണിത്. 78 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടിലാണ് ആമസോണിൽ Mivi Fort Hip-Hop 4000 സൗണ്ട്ബാർ വിൽക്കുന്നത്. മേയ്ഡ് ഇൻ ഇന്ത്യയുടെ ഭാഗമായി അടുത്തിടെ വിപണിയിൽ പുറത്തിറക്കിയതാണ് ഈ സൌണ്ട്ബാർ.
39,999 രൂപ വിലയാകുന്ന സൗണ്ട്ബാറിനാണ് കിഴിവ്. 78 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടിലാണ് ഇത് വിൽക്കുന്നത്. Mivi Fort Hip-Hop 4000 ഓഡിയോ സിസ്റ്റത്തിനാണ് ഓഫർ. 8,999 രൂപയാണ് ആമസോണിലെ ഇതിന്റെ വില.
500 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും എംവി ഫോർട്ട് ഹിപ്-ഹോപ് സൗണ്ട്ബാറിന് അനുവദിച്ചിരിക്കുന്നു. ഇതിന് പുറമെ HDFC, ഫെഡറൽ ബാങ്ക്, യെസ് ബാങ്ക്, ആർബിഎൽ കാർഡുകൾക്ക് 1500 രൂപയുടെ കിഴിവ് ലഭ്യമാണ്. ഇങ്ങനെ 7000 രൂപയ്ക്ക് താഴെ ഹോം തിയേറ്റർ സിസ്റ്റം വാങ്ങാം. ഇഎംഐയിൽ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് 436 രൂപയ്ക്കും സൌണ്ട്ബാർ ലഭിക്കുന്നതാണ്.
ആകർഷകമായ ഡിസൈനിലാണ് Mivi Fort സൗണ്ട്ബാർ നിർമിച്ചിരിക്കുന്നത്. മെറ്റാലിക് മെഷ് ഗ്രില്ലിലാണ് ഇത് ഡിസൈൻ ചെയ്തിട്ടുള്ളത്. ഇതിൽ മൾട്ടി-ഫങ്ഷണൽ കൺട്രോൾ നോബ് കൂടി നൽകിയിട്ടുണ്ട്. ശക്തമായ സൌണ്ട് എക്സ്പീരിയൻസ് തരുന്നതിനാൽ തിയേറ്റർ അനുഭവത്തിൽ ഇനി പരിപാടികൾ ആസ്വദിക്കാം.
400 വാട്ട്സ് പീക്ക് പവറാണ് Mivi Fort Hip-Hop 4000 ഓഡിയോ സിസ്റ്റത്തിനുള്ളത്. 5.1 ചാനൽ സൗണ്ട് സിസ്റ്റമാണ് ഇതിലുള്ളത്. സൗണ്ട്ബാർ മാത്രമല്ല ഹോം തിയേറ്റർ സിസ്റ്റത്തിലുള്ളത്. ഇതിൽ രണ്ട് വയേഡ് സാറ്റലൈറ്റ് സ്പീക്കറുകളും ഒരു എക്സ്റ്റേണൽ വയേഡ് സബ് വൂഫറും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ആഴത്തിലുള്ള ബാസ്സും വിപുലമായ സറൗണ്ട് സൗണ്ട് എക്സ്പീരിയൻസും നൽകുന്നു.
പലതരം എന്റർടെയ്ൻമെന്റ്/പരിപാടികൾക്കായി ഒന്നിലധികം EQ അഥവാ ഇക്വലൈസർ മോഡുകൾ ഇതിലുണ്ട്. സിനിമകൾക്കും, മ്യൂസിക്, വാർത്ത, സ്പോർട്സ് പരിപാടികൾക്കും അനുയോജ്യമായ സൌണ്ട് സെറ്റിങ്ങാണ് ഈ മോഡുകളിൽ നൽകിയിരിക്കുന്നത്.
റിമോട്ട് കൺട്രോൾ ഓപ്ഷനും, വയർലെസ് കണക്റ്റിവിറ്റിയും സപ്പോർട്ട് ചെയ്യുന്ന ഹോം തിയേറ്റർ സിസ്റ്റമാണിത്. ബ്ലൂടൂത്ത് v5.3 കണക്റ്റിവിറ്റിയെ ഇത് പിന്തുണയ്ക്കുന്നു. സ്മാർട് ടിവിയും ലാപ്ടോപ്പ് ഉൾപ്പെടെ മറ്റ് ഉപകരണങ്ങളും വയർ കണക്ഷനില്ലാതെ ബന്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.
ഇതിൽ USB, HDMI (ARC), ഒപ്റ്റിക്കൽ, Coaxial തുടങ്ങിയ പല ഇൻപുട്ട് മോഡുകൾ സൌണ്ട്ബാറിലുണ്ട്. പല ഉപകരണങ്ങളുമായി അനായാസം കണക്റ്റിവിറ്റി നൽകുന്നതിന് ഈ ഓപ്ഷനുകളും അനുയോജ്യമാണ്.
Also Read: Jio Netflix Pack: ഫ്രീ നെറ്റ്ഫ്ലിക്സ്, Unlimited കോളിങ്, ട്രൂ 5ജി തരുന്ന വമ്പൻ ജിയോ പ്ലാൻ