300W Dolby Soundbar Price Offer
300W Dolby Soundbar പകുതി വിലയ്ക്ക് വാങ്ങാൻ ഇതാ സുവർണാവസരം. Dolby Surround 2.1 സപ്പോർട്ടുള്ള ഹോം തിയേറ്റർ സിസ്റ്റമാണിത്. ആമസോണിലാണ് ഈ സൗണ്ട്ബാറിനായി ഉഗ്രൻ ഡീൽ അനുവദിച്ചത്.
15990 രൂപയാണ് 300 വാട്ട് സൗണ്ട്ബാറിനാണ് ഓഫർ പ്രഖ്യാപിച്ചത്. ഇത് ആമസോൺ അനുവദിച്ച പരിമിതകാല ഡീലാണ്. 16.5cm സബ് വൂഫർ ഉൾപ്പെട്ട ഹോം തിയേറ്റർ സിസ്റ്റമാണിത്. ആമസോണിൽ 56 ശതമാനം കിഴിവ് ലഭ്യമാണ്.
6,990 രൂപയാണ് ആമസോണിലെ വില. ഇതിന് നിലവിൽ ബാങ്ക് ഓഫറൊന്നും ലഭ്യമല്ല. എന്നാലും 246 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നു. E GATE Enigma 315D പേരിലുള്ള ഓഡിയോ സിസ്റ്റമാണിത്.
ഡോൾബി ഓഡിയോ പവർ ചെയ്യുന്ന ഓഡിയോ സിസ്റ്റമാണിത്. ഇ ഗേറ്റ് എനിഗ്മ സറൗണ്ട് സൗണ്ട് ഇഫക്റ്റ് ഈ ഓഡിയോ സിസ്റ്റത്തിൽ ലഭിക്കുന്നു. എനിഗ്മ 315ഡി ഹോം തിയേറ്റർ സിസ്റ്റത്തിൽ 300-വാട്ട് പവർ ഔട്ട്പുട്ട് ലഭിക്കും.
നിങ്ങളുടെ സ്മാർട്ട് ടിവിയിലൂടെ ഹോം തിയേറ്റർ എക്സ്പീരിയൻസ് ഇങ്ങനെ ലഭിക്കും. വീട്ടിൽ മൂവി തിയേറ്റർ പോലുള്ള ഓഡിയോ എക്സ്പീരിയൻസ് ഇതിലുണ്ട്. 2.1 സറൗണ്ട് സൗണ്ട് ചാനൽ കോൺഫിഗറേഷൻ ലഭിക്കുന്ന ഓഡിയോ യൂണിറ്റാണ് ഇതിലുള്ളത്.
Also Read: House Party Speaker പകുതി വിലയ്ക്ക് വാങ്ങിയാലോ! 7 മണിക്കൂർ പ്ലേടൈം, ബ്ലൂടൂത്ത്, mSD സപ്പോർട്ട്…
ഇ ഗേറ്റ് എനിഗ്മ 315ഡി ഓഡിയോ സിസ്റ്റത്തിൽ രണ്ട് വലിയ സ്റ്റീരിയോ ഡ്രൈവറുകളുമുണ്ട്. ഇതിൽ ഒരു 3D സൗണ്ട്ബാറും ഉൾപ്പെടുന്നു. ഇങ്ങനെ നിങ്ങൾക്ക് ക്ലാരിറ്റി ഓഡിയോ എക്സ്പീരിയൻസ് ആസ്വദിക്കാം. കൂടുതൽ ബാസിനായി 6.5 ഇഞ്ച് സബ് വൂഫറും സൗണ്ട് ബാർ സിസ്റ്റത്തിലുണ്ട്.
20 KHz ഫ്രീക്വൻസി റെസ്പോൺസ് ഈ ഓഡിയോ സിസ്റ്റത്തിലുണ്ട്. ഇഷ്ടാനുസൃത ഓഡിയോ ഇഫക്റ്റുകൾക്കായി പലതരം ഇക്യു മോഡുകൾ കൊടുത്തിരിക്കുന്നു. സിനിമകൾ, സംഗീതം, വാർത്തകൾ, 3D എന്നിവയക്കായി വ്യത്യസ്ത EQ മോഡുകളാണ് കൊടുത്തിരിക്കുന്നത്. EQ മോഡ്, 3D മോഡ് എൻഹാൻസർ, ബാസിനും ട്രെബിളിനുമായി സമർപ്പിത ബട്ടണുകളും ഇതിലുണ്ട്.
DSP പവർ ചെയ്യുന്ന ഹോം തിയേറ്റർ സിസ്റ്റത്തിൽ ഉയർന്ന നിലവാരമുള്ള ശബ്‌ദം ലഭ്യമാണ്. ഈ ഓഡിയോ സിസ്റ്റത്തിൽ റിമോട്ട് കൺട്രോൾ ഓപ്ഷനും നൽകിയിട്ടുണ്ട്. ബ്ലൂടൂത്ത്, എച്ച്ഡിഎംഐ, ഒപ്റ്റിക്കൽ തുടങ്ങിയ കണക്റ്റിവിറ്റി സപ്പോർട്ടും ഇതിൽ ലഭ്യമാണ്. E GATE Enigma ഒരു വർഷത്തെ വാറണ്ടി ഉറപ്പ് നൽകുന്നു.