25W ഓഡിയോ ഔട്ട്പുട്ടുള്ള Bluetooth Soundbar കുറഞ്ഞ വിലയ്ക്ക് വിൽപ്പനയ്ക്ക്. 2000mAh ബാറ്ററി കപ്പാസിറ്റിയുള്ള സൗണ്ട്ബാറാണിത്. ടിവി, മൊബൈൽ, പിസി, ലാപ്ടോപ്പുകൾക്ക് അനുയോജ്യമായ ബ്ലൂടൂത്ത് സ്പീക്കറിന് 70 ശതമാനം ഡിസ്കൗണ്ട് ഇതിനുണ്ട്. Amazon സ്പെഷ്യൽ ഡീലിലാണ് കിഴിവ്. ഓഫറും ബ്ലൂടൂത്ത് ഓഡിയോ സിസ്റ്റത്തിന്റെ പ്രത്യേകതകളും ഞങ്ങൾ പറഞ്ഞുതരാം.
2000mAh ബാറ്ററി കപ്പാസിറ്റിയുള്ള സൗണ്ട്ബാർ സ്പീക്കറിന് 4,999 രൂപയാണ് വില. Blaupunkt Newly Launched SBA20 Pro മോഡലാണിത്. ആമസോണിൽ 70 ശതമാനം കിഴിവ് ഇതിന് അനുവദിച്ചിട്ടുണ്ട്.
1,499 രൂപയ്ക്ക് നിങ്ങൾക്ക് ബ്ലൂപങ്ക്റ്റ് സൗണ്ട് ബാർ വാങ്ങിക്കാം. ഇത് ബാങ്ക് ഓഫറൊന്നും ചേർക്കാതെയുള്ള ഡീലാണിത്. 137 രൂപയുടെ ഇഎംഐ ഡീലും ആമസോൺ ഓഫർ ചെയ്യുന്നു.
25W ഓഡിയോ സപ്പോർട്ട് ലഭിക്കുന്ന ബ്ലൂടൂത്ത് സൗണ്ട്ബാറാണിത്. Blaupunkt SBA20 Pro ഓഡിയോ സിസ്റ്റത്തിൽ ഇന്റഗ്രേറ്റഡ് ഡ്യുവൽ സ്പീക്കറുകളുണ്ട്. പാസീവ് റേഡിയേറ്ററുകൾ ഉൾക്കൊള്ളുന്ന ശക്തമായ HD ഓഡിയോ ഇതിൽ ലഭിക്കും.
വീഡിയോ ഗെയിമിങ്ങിനും മ്യൂസിക് എക്സ്പീരിയൻസിനും അനുയോജ്യമായ RGB ലൈറ്റുകൾ ഉണ്ട്. സൌണ്ട് ബാർ എളുപ്പത്തിൽ നിയന്ത്രിക്കാനും എളുപ്പത്തിൽ ഓണാക്കാനും ഓഫാക്കാനും കഴിയും.
പാസീവ് റേഡിയറുകളുമായി സംയോജിപ്പിച്ച 25W ഔട്ട്‌പുട്ട് ഇതിൽ ലഭിക്കും. വെബ് സീരീസ് അല്ലെങ്കിൽ യൂട്യൂബിൽ നിന്നുള്ള ശ്രവണ അനുഭവം ഇതിലൂടെ മികച്ചതായി ആസ്വദിക്കാം.
ഇതിനായി നിങ്ങൾക്ക് ബ്ലൂടൂത്ത്, USB, AUX, TWS തുടങ്ങി ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകൾ ലഭിക്കും. ബ്ലൂപങ്ക്റ്റ് ഓഡിയോ സിസ്റ്റം ABS കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ എച്ച്ഡിഎംഐ കാർഡ് സപ്പോർട്ടില്ല.
ബ്ലൂപങ്ക്റ്റ് സൗണ്ട്ബാറിൽ 2000mAh ബാറ്ററി സപ്പോർട്ടുണ്ട്. കൂടുതൽ പ്ലേബാക്ക് നിലനിൽക്കുന്ന ബാറ്ററി കപ്പാസിറ്റി ഇതിലുണ്ട്. നിങ്ങളുടെ ടിവി, ഫോൺ, പിസി അല്ലെങ്കിൽ ലാപ്‌ടോപ്പ് എന്നിവയുമായി കണക്റ്റ് ചെയ്യാൻ സാധിക്കും. ഈ സൗണ്ട്ബാർ നല്ല ഒതുക്കമുള്ള ഡിസൈനിലാണ് നിർമിച്ചിരിക്കുന്നത്. അതുപോലെ ചെറിയ മുറികൾക്ക് അനുയോജ്യമായ രീതിയിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്.
വില, ഡിസൈൻ, ബ്ലൂടൂത്ത് പെയറിങ് എന്നീ ഫീച്ചറുകളുള്ള സൗണ്ട് ബാറിന്റെ ഈ ഡീൽ മിസ്സാക്കണ്ട. ബ്ലൂപങ്ക്റ്റ് SBA20 പ്രോ മോഡൽ ബജറ്റിനുള്ളിൽ വാങ്ങാവുന്ന മികച്ച ഹോം എന്റർടൈൻമെന്റ് സിസ്റ്റമാണിത്.