2 1 channel govo soundbar 78 percent price drop in this amazing deal
ആദായ വിൽപ്പനയിൽ പ്രീമിയം ഫീച്ചറുകളുള്ള GOVO Soundbar വാങ്ങാം. 78 ശതമാനം ഓഫറിൽ ഹോം തിയേറ്റർ സിസ്റ്റം പർച്ചേസ് ചെയ്യാം. Amazon ആണ് ഗോവോ 2.1 ചാനൽ ഗോ സറൗണ്ട് സൗണ്ട്ബാറിന് ഓഫർ അനുവദിച്ചിരിക്കുന്നത്.
11,999 രൂപയ്ക്കാണ് ഗോവോ സൗണ്ട്ബാർ ലോഞ്ച് ചെയ്തത്. ആമസോൺ ഇതിന് 9000 രൂപ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നുവച്ചാൽ 78 ശതമാനം കിഴിവും ആമസോൺ തരുന്നുണ്ട്. 2,699 രൂപയ്ക്ക് 2.1 ചാനൽ ഗോവോ ഓഡിയോ സിസ്റ്റം വിൽക്കുന്നു. 131 രൂപയുടെ ഇഎംഐ ഓഫറും ഗോവോ സൗണ്ട്ബാർ വാങ്ങാം.
ഇതൊരു പരിമിതകാല ഓഫറാണ്. സമയത്തിന് അനുസരിച്ച് ഡിസ്കൌണ്ടിൽ മാറ്റം വരുന്നതാണ്. എന്നാലും 3000 രൂപയ്ക്ക് താഴെ ഇത് വാങ്ങിക്കാം.
90 W സൌണ്ട് ഔട്ട്പുട്ടുള്ള ഗോവോ ഗോസറൗണ്ട് 602 ഡിവൈസാണിത്. 2.1 ചാനൽ സിസ്റ്റമാണ് ഇതിലുള്ളത്. 4 ഇഞ്ച് വലിപ്പമുള്ള സബ് വൂഫർ ഇതിനുണ്ട്. ഹോം തിയേറ്റർ സിസ്റ്റത്തിന് അനുയോജ്യമായ ഡിസൈനിലാണ് ഇത് നിർമിച്ചിരിക്കുന്നത്.
ബ്ലൂടൂത്ത് v5.3, HDMI, AUX, USB കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിനുണ്ട്. 3 വ്യത്യസ്ത തരത്തിലുള്ള ഇക്യു മോഡുകളും ഗോവോ സൌണ്ട് സിസ്റ്റത്തിലുണ്ട്. ഡിജിറ്റൽ സിഗ്നൽ പ്രോസസിങ് എന്ന ഡിഎസ്പി ടെക്നോളജി സൌണ്ട്ബാറിനുണ്ട്. ഭിത്തിയിൽ ഘടിപ്പിക്കാനും ടേബിളിൽ വയ്ക്കാനും പറ്റുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.
ഇതേ വില വരുന്ന മറ്റ് സൗണ്ട്ബാറുകൾ കൂടി പരിശോധിക്കാം. ജെബിഎൽ, പോർട്രോണിക്സ്, ബോട്ട് സ്റ്റോൺ എന്നീ ബ്രാൻഡുകളിലെ ഓഡിയോ സിസ്റ്റം വാങ്ങാം. ഇവ 3000 രൂപയ്ക്കും താഴെ മാത്രമാണ് വിലയാകുന്നത്.
ജെബിഎൽ Go 3 സൗണ്ട്ബാറിനാണ് കിഴിവ്. അൾട്രാ-പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ, വലിയ ജെബിഎൽ പ്രോ ശബ്ദവും പഞ്ചി ബാസും ഇതിനുണ്ട്. പോർട്രോണിക്സ് ഹാർമണി മിനി ബ്ലൂടൂത്ത് സ്പീക്കറും ഇതേ വിലയാകുന്ന ഓഡിയോ സിസ്റ്റമാണ്.