ZEBRONICS Home Theatre Deal Pri
നല്ല മികച്ച പെർഫോമൻസ് തരുന്ന സൗണ്ട്ബാർ വാങ്ങിയാലോ? 7.2.4 ചാനൽ Home Theatre വമ്പിച്ച കിഴിവിൽ Amazon വിൽക്കുന്നു. ZEBRONICS 1100 W ഓഡിയോ സിസ്റ്റത്തിനാണ് ഇളവ്. പരിമിതകാലത്തേക്ക് മാത്രമായി അനുവദിച്ച ഡീലാണെങ്കിലും 72 ശതമാനം ഫ്ലാറ്റ് കിഴിവ് ലഭിക്കുന്നുണ്ട്. സെബ്രോണിക്സ് സൗണ്ട്ബാറിനെ കുറിച്ചും, ആമസോൺ ഡീലിനെ കുറിച്ചും ഞങ്ങൾ പറഞ്ഞുതരാം.
1100 W ഔട്ട്പുട്ടുള്ള ഹോം തിയേറ്റർ സിസ്റ്റമാണിത്. 7.2.4 ചാനൽ സൗണ്ട്ബാറിന് 1,29,999 രൂപയാണ് ഒറിജിനൽ വില. ഇതിന് 72 ശതമാനം ഫ്ലാറ്റ് കിഴിവ് ആമസോൺ തരുന്നു.
ഇങ്ങനെ സെബ്രോണിക്സ് സൌണ്ട്ബാർ വെറും 36,999 രൂപയ്ക്ക് വാങ്ങിക്കാം. HDFC, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 1000 രൂപയുടെ ഡിസ്കൌണ്ടും ലഭ്യമാണ്. ഇതുകൂടി ചേർക്കുമ്പോൾ 35000 രൂപ റേഞ്ചിൽ സെബ്രോണിക്സ് ഹോം തിയേറ്റർ സിസ്റ്റം വാങ്ങിക്കാം. 1,794 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നു.
ഇത് സെബ്രോണിക് കമ്പനിയിൽ നിന്നുള്ള പ്രീമിയം സൗണ്ട് സിസ്റ്റമാണ്. ഈ ഓഡിയോ സിസ്റ്റത്തിന് 7.2.4 സറൗണ്ട് സൗണ്ട് ലഭിക്കുന്നു. ആഴത്തിലുള്ള അനുഭവത്തിനായി വയർലെസ് സബ് വൂഫർ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. അതുപോലെ സെബ്രോണിക്സ് ഈ ഓഡിയോ സിസ്റ്റത്തിൽ ഡ്യുവൽ വയർലെസ് സാറ്റലൈറ്റുകളും നൽകിയിട്ടുണ്ട്.
മൊത്തത്തിലുള്ള അനുഭവം ഉയർത്താൻ ഡോൾബി അറ്റ്‌മോസ് സൗണ്ട് സാങ്കേതികവിദ്യ പിന്തുണയ്ക്കുന്നു. സെബ്രോണിക്സിലൂടെ മികച്ച സിനിമാറ്റിക് അനുഭവം ലഭിക്കും.
മുറി മുഴുവൻ നിറയ്ക്കുന്ന ഓഡിയോയ്ക്ക് ആകെ 1100 വാട്ട് പവർ ഔട്ട്പുട്ട് നൽകുന്നു. ഇതിൽ സബ് വൂഫർ 300 വാട്ട് തരുന്നു. 520 വാട്ട് ഔട്ട്പുട്ടാണ് സൗണ്ട്ബാർ ഉൽപ്പാദിപ്പിക്കുന്നത്.
ഇമ്മേഴ്‌സീവ് ഓഡിയോ അനുഭവങ്ങൾക്കായി, 3D സറൗണ്ട് സൗണ്ട് പിന്തുണയ്ക്കുന്നു. ഡോൾബി അറ്റ്‌മോസ്, ഡിടിഎസ് എക്സ്, സെഡ്ഇബി അക്കൗസ്റ്റിമാക്സ് സൗണ്ട് സാങ്കേതികവിദ്യകളും ഹോം തിയേറ്ററിൽ ലഭിക്കുന്നു. മൾട്ടി-ഡയറക്ഷണൽ ശബ്ദത്തിനായി 7.2.4 ഓഡിയോ ചാനലുകളുണ്ട്.
Also Read: 5.1 Channel Dolby Audio Soundbar 72 ശതമാനം ഡിസ്കൗണ്ടിൽ പുതിയ വിലയിൽ!
ഇതിൽ ബിൽറ്റ്-ഇൻ 10 ഡ്രൈവറുകൾ ഉണ്ട്. വിവിധ ഫ്രീക്വൻസികളിലുടനീളം സന്തുലിതമായ ഓഡിയോ ഔട്ട്‌പുട്ട് ഇങ്ങനെ ലഭിക്കുന്നതാണ്. ഇമ്മേഴ്‌സീവ് ബാസ് ഇഫക്റ്റുകൾക്കായി ഡ്യുവൽ 16.51 സെ.മീ ഡ്രൈവറുകൾ സബ് വൂഫറിലുണ്ട്. ഡ്യുവൽ വയർലെസ് റിയർ സാറ്റലൈറ്റുകളും ഈ ഓഡിയോ സിസ്റ്റത്തിലുണ്ട്. ഇത് മികച്ച സറൗണ്ട് സൗണ്ട് സ്റ്റേജ് സൃഷ്ടിക്കുന്നു.