WhatsApp Security Feature: ഇനി സ്ക്രീൻഷോട്ട് നടക്കില്ല, പുതിയ പൂട്ടുമായി WhatsApp

Updated on 22-Feb-2024
HIGHLIGHTS

ഉപയോക്താക്കളുടെ സുരക്ഷ WhatsApp എപ്പോഴും ഉറപ്പുവരുത്തുന്നു

അഡീഷണൽ സെക്യൂരിറ്റിയായി ഒരു പൂട്ട് കൂടി കൊണ്ടുവരാനിരിക്കുകയാണ് Meta

സ്ക്രീൻഷോട്ട് ബ്ലോക്ക് ഫീച്ചറാണ് മെറ്റ പുതിയതായി അവതരിപ്പിക്കുന്നത്

ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് WhatsApp എപ്പോഴും പ്രാധാന്യം നൽകുന്നത്. ഇതിനാണ് Meta എൻഡ്-ടു- എൻഡ് എൻക്രിപ്റ്റഡ് മെസേജിങ് ഫീച്ചർ ഉപയോഗിക്കുന്നതും. ഇതിന് പുറമെ മറ്റ് നിരവധി ഫീച്ചറുകൾ വാട്സ്ആപ്പിലുണ്ട്. പാസ്കീ, ചാറ്റ് ലോക്ക് പോലുള്ള സുരക്ഷാ ക്രമീകരണങ്ങളും വാട്സ്ആപ്പിലുണ്ട്.

WhatsApp സെക്യൂരിറ്റി ഫീച്ചർ

എന്നാൽ അഡീഷണൽ സെക്യൂരിറ്റിയായി ഒരു പൂട്ട് കൂടി കൊണ്ടുവരാനിരിക്കുകയാണ് മെറ്റ. ഏറ്റവും ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. ഇനി മുതൽ ഉപയോക്താക്കളുടെ അക്കൌണ്ടിന് പരിപൂർണ സുരക്ഷ നൽകാനാണ് കമ്പനി ശ്രമിക്കുന്നത്.

മറ്റുള്ളവരിൽ നിന്ന് നിങ്ങളുടെ Profile Photo അഥവാ DP സംരക്ഷിക്കുന്നതിനുള്ള ഫീച്ചറാണിത്. അതായത് വേറൊരാൾക്ക് നിങ്ങളുടെ പ്രൊഫൈലിൽ നിന്നും ഫോട്ടോ സ്ക്രീൻഷോട്ട് എടുക്കാനാകില്ല.

WhatsApp പ്രൊഫൈൽ ഫോട്ടോയ്ക്ക് പൂട്ട്

WhatsApp പ്രൊഫൈൽ ഫോട്ടോയ്ക്ക് പൂട്ട്

ഇതിലൂടെ മറ്റ് ഉപയോക്താക്കളുടെ പ്രൊഫൈൽ ഫോട്ടോകളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കാൻ കഴിയില്ല. WABetaInfo-യുടെ റിപ്പോർട്ടിലാണ് ഈ പുതിയ അപ്ഡേറ്റിനെ കുറിച്ച് വിവരിക്കുന്നത്. ആവശ്യമില്ലാത്ത കോണ്ടാക്റ്റുകളിൽ നിന്ന് പ്രൊഫൈൽ ഫോട്ടോ ഹൈഡ് ചെയ്യാൻ നിലവിൽ സൌകര്യമുണ്ട്. എന്നാൽ പ്രൊഫൈൽ ഫോട്ടോ ദുരുപയോഗം ചെയ്യാതിരിക്കാനുള്ളതാണ് പുതിയ ഫീച്ചർ.

ഈ പ്രൈവസി സെക്യൂരിറ്റി ഫീച്ചറിനായി ഇപ്പോൾ വാട്സ്ആപ്പ് പ്രവർത്തിക്കുകയാണ്. നിലവിൽ ഈ സൌകര്യം ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങിയില്ല. സമീപഭാവിയിൽ തന്നെ ഇത് ലഭിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ബീറ്റ ടെസ്റ്റർമാർക്ക് മാത്രമാണ് സ്ക്രീൻഷോട്ട് ബ്ലോക്ക് ഫീച്ചർ ലഭിക്കുന്നത്.

പേഴ്സണൽ ഫോട്ടോകൾ അനധികൃതമായി ഡൗൺലോഡ് ചെയ്യുന്നതിൽ നിന്ന് ഇത് തടയുന്നു. ഇങ്ങനെ നിങ്ങളുടെ ഡിപി കൂടുതൽ സുരക്ഷിതമാകും. ഇന്ന് ഡീപ്ഫേക്കുകളും AI ജനറേറ്റ് ഇമേജുകളും വ്യാപകമാവുന്ന സാഹചര്യമാണുള്ളത്. ഇവയിൽ നിന്നും സൈബർ സുരക്ഷിതത്വം നൽകുക എന്നതിനാണ് മെറ്റയും ശ്രമിക്കുന്നത്. പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കാതിരിക്കാനുള്ള ഫീച്ചർ ഇതിനകം ഫേസ്ബുക്കിൽ ലഭ്യമാണ്.

READ MORE: മാർച്ച് 15ന് ശേഷം എന്താകും? RBI വിലക്കിന് പിന്നാലെ ഉപയോക്താക്കളോട് Paytm

സ്ക്രീൻഷോട്ട് ഫീച്ചറിൽ നിയന്ത്രണം കൊണ്ടുവന്നാലും നിങ്ങളുടെ ഡിപി ദുരുപയോഗം ചെയ്യപ്പെട്ടേക്കും. കാരണം മറ്റൊരു ഫോണോ ക്യാമറയോ ഉപയോഗിച്ച് പ്രൊഫൈൽ ഫോട്ടോ ക്ലിക്ക് ചെയ്യാം. അതിനാൽ നിങ്ങൾക്ക് താൽപ്പര്യമില്ലാത്ത വ്യക്തികളിൽ നിന്ന് പ്രൊഫൈൽ ഫോട്ടോ ഹൈഡ് ചെയ്യുക.

മറ്റ് വാട്സ്ആപ്പ് സെക്യൂരിറ്റി ഫീച്ചറുകൾ

വാട്സ്ആപ്പ് ചാറ്റ് ലോക്ക് എന്നൊരു പുതിയ ഫീച്ചർ കൊണ്ടുവന്നിരുന്നു. ഇത് വളരെ ജനപ്രിയമായ ഒരു ഫീച്ചറായിരുന്നു. ലാപ്‌ടോപ്പിൽ നിന്നോ മറ്റോ വാട്സ്ആപ്പിലേക്ക് ലോഗിൻ ചെയ്യുമ്പോൾ ചാറ്റുകൾ അതിൽ ദൃശ്യമാകും. ഇതിന് രഹസ്യ സ്വഭാവം നൽകുന്ന ഫീച്ചറാണ് ചാറ്റ് ലോക്ക്. നിങ്ങൾ സെറ്റ് ചെയ്യുന്ന പിൻ നമ്പർ ഉപയോഗിച്ച് മാത്രമാണ് ഈ ചാറ്റുകൾ അൺലോക്ക് ചെയ്യാനാകുന്നത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :