ഫേസ്ബുക്കിലും ട്വിറ്ററിലും നിങ്ങൾക്ക് പോസ്റ്റുകളും റീലുകളും ഷെഡ്യൂൾ ചെയ്യാൻ സാധിക്കും. Hootsuite പോലുള്ള ചില സൈറ്റുകളുടെ സഹായത്തോടെ Instagramലും നിങ്ങൾക്ക് പോസ്റ്റുകൾ ഷെഡ്യൂൾ ചെയ്യാൻ സാധിക്കുന്നു. ഫോണിൽ ഒരു അലാറം സെറ്റ് ചെയ്യുന്നത് പോലെ നമുക്ക് പങ്കുവയ്ക്കേണ്ട മെസേജുകളും വീഡിയോകളും ടൈംടേബിൾ വച്ച് ഷെയർ ചെയ്യുന്നത് ശരിക്കും പ്രയോജനകരമാണ്. എന്നാൽ, ജനപ്രിയ ചാറ്റ് ആപ്പായ വാട്ട്സ്ആപ്പി (WhatsApp)ലും ഇങ്ങനൊരു സംവിധാനമുണ്ടെന്നത് ഭൂരിഭാഗം ആളുകൾക്കും അറിയണമെന്നില്ല.
മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്സ്ആപ്പിൽ നിന്ന് നേരിട്ട് പോസ്റ്റുകൾ ഷെഡ്യൂൾ ചെയ്യാൻ സാധിക്കില്ലെങ്കിലും, ചില സൂത്രവിദ്യകൾ പരീക്ഷിച്ചാൽ നിങ്ങൾക്കും മെസേജുകളും ഫോട്ടോകളും ഷെഡ്യൂൾ ചെയ്ത് പങ്കുവയ്ക്കുന്നത് അനായാസമാണ്. WhatsApp-ൽ ഇങ്ങനെ പോസ്റ്റുകൾ മാനേജ് ചെയ്യാനും പ്ലാൻ ചെയ്യാനും നിങ്ങളെ സഹായിക്കുന്ന ചില ആപ്പുകൾ ഉണ്ട്. ഇവ ഏതെല്ലാമെന്നും എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ചുവടെ വിവരിക്കുന്നു.
വാട്ട്സ്ആപ്പ് ഷെഡ്യൂളർ (WhatsApp Scheduler), ഡൂ ഇറ്റ് ലേറ്റർ (Do It Later), സ്‌കെഇഡിറ്റ് (SKEDit) തുടങ്ങിയ തേർഡ് പാർട്ടി ആപ്പുകൾ വാട്ട്‌സ്ആപ്പിൽ ടെക്‌സ്‌റ്റ്, ഫോട്ടോകൾ, വീഡിയോകൾ എന്നിവ ഷെഡ്യൂൾ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. നിങ്ങൾ ബിസിനസ്സിനായി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള ഷെഡ്യൂൾ ഓപ്ഷൻ തീർച്ചയായും ഗുണപ്രദമാണ്. കൂടാതെ, ഏതെങ്കിലും ആഘോഷങ്ങൾക്കും ജന്മദിനങ്ങൾക്കും ആശംസാ പോസ്റ്റുകൾക്കും സന്ദേശം അയക്കാനും വീഡിയോകൾ കൈമാറുന്നതിനും ഈ ഷെഡ്യൂൾ സംവിധാനം എത്രമാത്രം പ്രയോജനകരമാണെന്നത് പറയേണ്ടതില്ലല്ലോ!
വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ ഷെഡ്യൂൾ (schedule messages on WhatsApp) ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന ഈ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. SKEDit ഉപയോഗിച്ച് വാട്ട്സ്ആപ്പിൽ നിങ്ങൾക്ക് ഏത് സന്ദേശവും ഷെഡ്യൂൾ ചെയ്യാം. ഇത് എങ്ങനെ ചെയ്യാമെന്ന് ചുവടെ വിശദമാക്കുന്നു.
ആവശ്യപ്പെടുന്ന വിശദാംശങ്ങളും തീയതിയും സമയവും ഷെഡ്യൂളും നൽകുക. ഷെഡ്യൂൾ ചെയ്ത ദിവസം നിങ്ങളുടെ കോണ്ടാക്റ്റിന് സന്ദേശം ലഭിക്കുന്നതാണ്. ഇതുകൂടാതെ, ഷെഡ്യൂൾ ചെയ്ത തീയതിയിൽ നിങ്ങൾക്ക് സന്ദേശം വീണ്ടും പരിശോധിക്കണമെന്നുണ്ടെങ്കിൽ 'Ask me before sending' എന്ന ഓപ്ഷൻ കൂടി നൽകുക.