WhatsApp Scam: കല്യാണ കത്തിലൂടെ തട്ടിപ്പിന്റെ പുതിയ രൂപങ്ങൾ, തീർച്ചയായും New Scam-നെ കുറിച്ച് അറിഞ്ഞിരിക്കുക

Updated on 13-Nov-2024
HIGHLIGHTS

ഇന്ന് പലരും Save the date കാർഡുകളിലൂടെ വിവാഹ ക്ഷണം നടത്താറുണ്ട്

എന്നാൽ വാട്സ്ആപ്പിലൂടെ അവസരം മുതലാക്കി ചില കെണികളും പതിയിരിക്കുന്നു

WhatsApp ഉപയോഗിക്കുന്നവർ മുഖ്യമായും അറിഞ്ഞിരിക്കേണ്ട കാര്യമാണ് Wedding Invitation Scam

WhatsApp ഉപയോഗിക്കുന്നവർ മുഖ്യമായും അറിഞ്ഞിരിക്കേണ്ട കാര്യമാണ് Wedding Invitation Scam. വിവാഹ സീസണോട് അനുബന്ധിച്ച് വാട്സ്ആപ്പിൽ കല്യാണം ക്ഷണിച്ചുള്ള ചതി ഒളിഞ്ഞിരിക്കുന്നു.

ഇന്ന് പലരും Save the date കാർഡുകളിലൂടെ വിവാഹ ക്ഷണം നടത്താറുണ്ട്. പ്രത്യേകിച്ച് ദൂരെയുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വാട്സ്ആപ്പിലൂടെയായിരിക്കും ക്ഷണിക്കുക. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായും സൗകര്യപ്രദമായതിനാലും ഇത് പലരുടെയും ഉപാധിയാണ്.

WhatsApp New Scam

എന്നാൽ വാട്സ്ആപ്പിലൂടെ അവസരം മുതലാക്കി ചില കെണികളും പതിയിരിക്കുന്നു. കല്യാണ ക്ഷണക്കത്തിലൂടെ സൈബർ കുറ്റവാളികൾ തട്ടിപ്പ് നടത്തുന്നതായി ഹിമാചൽ പ്രദേശ് പോലീസ് മുന്നറിയിപ്പ് നൽകി. ഇത് ഓൺലൈൻ തട്ടിപ്പായതിനാൽ തന്നെ എല്ലാവരും കരുതിയിരിക്കേണ്ടതും അനിവാര്യമാണ്.

കല്യാണം ക്ഷണിച്ച് WhatsApp വഴി തട്ടിപ്പ്

കല്യാണം ക്ഷണിച്ച് WhatsApp വഴി തട്ടിപ്പ്

നിങ്ങളുടെ ഫോണും വ്യക്തിഗത ഡാറ്റയും അപഹരിക്കാവുന്ന ഗുരുതരമായ സൈബർ ആക്രമണമായിരിക്കും ഇവ. അതിനാൽ തന്നെ ഇത്തരം വ്യാജ ക്ഷണക്കത്തുക്കളെ നിസ്സാരമായി കാണേണ്ട. വാട്സ്ആപ്പിൽ APK ഫയലുകളുടെ രൂപത്തിലാണ് ഇങ്ങനെ ക്ഷണക്കത്ത് അയക്കുന്നത്.

ഇതറിയാതെ പലും ഫയലുകൾ ഡൗൺലോഡ് ചെയ്ത് കെണിയിലാകുന്നു. ഇത് നിങ്ങളുടെ ഫോൺ, മെയിൽ ഐഡിയിലേക്ക് ഹാക്കർമാരെ നുഴഞ്ഞു കയറാൻ അനുവദിക്കുന്നു. വ്യക്തിഗത ഡാറ്റ മോഷ്ടിക്കാനും ഉടമയുടെ അറിവില്ലാതെ പണം തട്ടിയെടുക്കാനും ഈ New Online Scam വഴി സാധിക്കും.

എങ്ങനെയാണ് ഈ Scam പ്രവർത്തിക്കുന്നത്?

വിവാഹ ക്ഷണക്കത്താണെന്ന് പറഞ്ഞുകൊണ്ടാണ് ഈ മെസേജ് വാട്സ്ആപ്പിൽ വരുന്നത്. നിങ്ങൾക്കറിയാത്ത/ അജ്ഞാത നമ്പറിൽ നിന്നുള്ള മെസേജുകളായിരിക്കും. ഇതിൽ ഒരു ഫയൽ അറ്റാച്ച്മെന്റായിരിക്കും ഉൾപ്പെടുത്തുക. പുറമെ വലിയ അപകടമാണെന്ന് തോന്നിയില്ലെങ്കിലും, ഇത് ശരിക്കും ഹാക്കിങ് ലിങ്കുകളാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു.

ക്ഷണക്കത്ത് എങ്ങനെ വിനയാകും?

ഹാനികരമായ ഈ APK ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഫോണിൽ ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യപ്പെടും. നിങ്ങളറിയാതെ ആയിരിക്കും ഫോണിൽ ഇത് ഉണ്ടാകുക. ഈ മാൽവെയർ ആപ്പിന് സെൻസിറ്റീവ് ഡാറ്റ ആക്‌സസ് ചെയ്യാനാകും. നിങ്ങളുടെ പാസ് വേർഡുകളോ, ബാങ്ക് വിവരങ്ങളെ അങ്ങനെയെന്തെങ്കിലുമാകാം.

നിങ്ങളുടെ ഫോണിൽ നിന്ന് കോൺടാക്‌റ്റുകളിലേക്ക് ആക്സസും നേടാൻ ഇതിലൂടെ സൈബർ കുറ്റവാളികൾക്ക് സാധിക്കും. അവർ കോണ്ടാക്റ്റുകളിലേക്ക് മെസേജുകളും കോളുകളും ചെയ്തേക്കും. അതുപോലെ സോഷ്യൽ മീഡിയ ആക്കൌണ്ടുകളിലേക്കും ഇവർക്ക് ആക്സസ് ലഭിച്ചേക്കാം.

Cybercrime റിപ്പോർട്ട് ചെയ്യാൻ…

അതിനാൽ വിശ്വസനീയമല്ലാത്ത സ്രോതസ്സുകളിൽ നിന്നുള്ള മെസേജുകളും ലിങ്കുകളും തുറക്കരുത്. ഇത്തരം സംഭവങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ഉടനടി സൈബർ സെല്ലിനെ അറിയിക്കണം. 1930 എന്ന നമ്പരിലേക്ക് ഇതിനായി ബന്ധപ്പെടാം. അല്ലെങ്കിൽ https://cybercrime.gov.in എന്ന ഒഫിഷ്യൽ സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുക.

Also Read: Sabarimala തീർഥാടകർ ശ്രദ്ധിക്കുക! Aadhaar നിർബന്ധമായും കൈയിലുണ്ടാകണം, കൂടുതലറിയാം| Latest News

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :