Google Maps നോക്കി ഇനി വഴിമുട്ടില്ല, ഇന്ത്യയുടെ സ്വന്തം Navigation Appകൾ ഇവ

Updated on 13-Feb-2023
HIGHLIGHTS

തിരക്കേറിയ പ്രദേശങ്ങളിലും ചെറിയ തെരുവുകളിലും ലൊക്കേഷൻ കണ്ടുപിടിക്കുന്നതിൽ പലപ്പോഴും ഗൂഗിൾ മാപ്സ് പാടുപെടാറുണ്ട്.

എന്നാൽ ഇന്ത്യൻ നാവിഗേഷൻ ആപ്പുകൾ ഇന്ത്യയെ കേന്ദ്രീകരിച്ചുള്ള ആവശ്യങ്ങൾ നന്നായി നിറവേറ്റുന്നു.

ഇവ ഏതെല്ലാമെന്ന് വിശദമായി മനസിലാക്കാം...

നാവിഗേഷൻ ആപ്പുകളിൽ Google Maps പോലെ ജനപ്രീയവും പ്രചാരമുള്ളതുമായ മറ്റൊരു ആപ്ലിക്കേഷനില്ല. എന്നാൽ, തിരക്കേറിയ പ്രദേശങ്ങളിലും ചെറിയ തെരുവുകളിലും ലൊക്കേഷൻ കണ്ടുപിടിക്കുന്നതിൽ പലപ്പോഴും ഗൂഗിൾ മാപ്സ് പാടുപെടാറുണ്ട്. പ്രത്യേകിച്ച് നമ്മുടെ രാജ്യത്ത് ചെറിയ ഗ്രാമങ്ങളിലും മറ്റും സഞ്ചരിക്കുമ്പോൾ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.
ഇങ്ങനെയുള്ള അവസരങ്ങളിൽ ചില ഇന്ത്യൻ നാവിഗേഷൻ ആപ്പുകൾ ഇന്ത്യയെ കേന്ദ്രീകരിച്ചുള്ള ആവശ്യങ്ങൾ നന്നായി നിറവേറ്റുന്നു എന്ന് അവകാശപ്പെടുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നാവിഗേഷൻ ആപ്പ് ഗൂഗിൾ മാപ്‌സ് ആണെങ്കിലും നമ്മുടെ നാട്ടിലെ കൈവഴികളും ചെറിയ ഗ്രാമങ്ങളും കേന്ദ്രീകരിച്ച് വഴികൾ കണ്ടുപിടിക്കുന്നതിന് ഈ തദ്ദേശീയ ആപ്പുകളായിരിക്കും (Indian navigation apps) കുറച്ചുകൂടി മെച്ചപ്പെട്ടതെന്നും പറയുന്നു. മാത്രമല്ല, Google Maps പോലെ ഈ ആപ്പുകൾ പെരുവഴിയിൽ ഉപേക്ഷിച്ചിട്ട് പോകില്ലെന്ന് പ്രതീക്ഷിക്കാം. 

ഇന്ത്യയിൽ ഒരു നാവിഗേഷൻ ആപ്പിൽ നിന്ന് പ്രതീക്ഷിക്കുന്നത്?

3D മാപ്പുകൾക്ക് ഇന്ത്യയിലും ഡിമാൻഡ് വർധിക്കുന്ന കാലമാണിത്. ഇതര റൂട്ടുകൾ, തത്സമയ HD ട്രാഫിക് വിവരങ്ങൾ, കാലികമായ ട്രാഫിക് വിവരങ്ങൾ എന്നിവ വളർച്ചയ്ക്ക് ആക്കം കൂട്ടും. മാത്രമല്ല, സ്ട്രീറ്റ് വ്യൂ ഫങ്ഷനാണ് ആളുകൾ കൂടുതൽ ആശ്രയിക്കുന്നത്. ഇത് ഇന്ത്യയിലെ നാവിഗേഷൻ ആപ്പുകൾക്കുള്ള വിപണി സാധ്യത വർധിപ്പിക്കുന്നു.

ഇന്ത്യയുടെ തദ്ദേശീയ നാവിഗേഷൻ ആപ്ലിക്കേഷനുകൾ

ഇത്തരത്തിൽ സഹായകരമാകുന്ന ഒരു ആപ്പാണ് Pataa. നിങ്ങളുടെ ദീർഘവും സങ്കീർണ്ണവുമായ വിലാസം ഒരു ഹ്രസ്വ ഡിജിറ്റൽ അഡ്രസ് കോഡാക്കി മാറ്റുന്നു എന്നതാണ് Pataa-യുടെ പ്രാഥമിക സവിശേഷത. നിങ്ങൾക്ക് ഈ ഡിജിറ്റൽ അഡ്രസ് കോഡിലേക്ക് വോയ്‌സ് ഡയറക്ഷൻ, ഫോട്ടോകൾ, റൂട്ട് വീഡിയോകൾ എന്നിവ ചേർക്കാൻ സാധിക്കുന്നു. കൂടാതെ, നാവിഗേഷൻ സേവനങ്ങൾ നൽകുന്ന ഒരു തദ്ദേശീയ ആപ്പ് എന്ന നിലയിലും ഇത് കൂടുതൽ പ്രയോജനകരമാണ്.

അതുപോലെ, Mappls Junction View എന്ന ആപ്ലിക്കേഷൻ ഫ്‌ളൈ ഓവറുകളിലും മറ്റും സുരക്ഷിതമായി ഡ്രൈവ് ചെയ്യാനും നാവിഗേറ്റ് ചെയ്യാനും ഉപയോക്താക്കളെ സഹായിക്കുന്നു. 

മറ്റൊരു തദ്ദേശീയ കമ്പനിയാണ് മുംബൈ ആസ്ഥാനമായ ജെനസിസ്- Genesys. ഇതൊരു അഡ്വാൻസ്ഡ് മാപ്പിങ് സൊല്യൂഷൻസ് കമ്പനിയാണ്. നഗരവികസനം, ടെലികോം, ദുരന്തനിവാരണം, കൃഷി, നാവിഗേഷൻ തുടങ്ങിയ വിവിധ ആപ്ലിക്കേഷനുകൾക്കും വ്യവസായങ്ങൾക്കുമായി 2D/3D മാപ്പിങ്, എച്ച്ഡി മാപ്പിങ്, ഓട്ടോണമസ് ഡ്രൈവിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/മെഷീൻ ലേണിങ് എന്നിവയുടെ സാങ്കേതികവിദ്യകൾ ഇതിനുണ്ട്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :