Facebook Down! Instagram Down! താനെ ലോഗ് ഔട്ടായി Meta പ്ലാറ്റ്‌ഫോമുകൾ

Updated on 06-Mar-2024
HIGHLIGHTS

Facebook, Instagram തനിയെ ലോഗ് ഔട്ടാകുന്നു

ഇന്ത്യയിലും മറ്റ് ചില രാജ്യങ്ങളിലും തടസ്സം അനുഭവപ്പെട്ടു

ഇന്ത്യൻ സമയം 8.56 PM മുതലാണ് പ്രശ്നം ആരംഭിച്ചത്

Facebook, Instagram പ്ലാറ്റ്‌ഫോമുകൾ പണിമുടക്കി. ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ചൊവ്വാഴ്ച വൈകുന്നേരത്തോടെ പ്രവർത്തനരഹിതമായി. Meta-യുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഇവ.

Facebook, Instagram പണി മുടക്കി

ഇതിലേക്ക് ലോഗിൻ ചെയ്യാൻ ശ്രമിക്കുന്നവർ അക്കൌണ്ടിൽ നിന്ന് തനിയെ ലോഗ് ഔട്ട് ആകുകയാണ്. ഫേസ്ബുക്കിലേക്ക് ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ല. ഇൻസ്റ്റഗ്രാമും പിന്നാലെ പണിമുടക്കി. ഇൻസ്റ്റഗ്രാമിൽ ഫീഡുകൾ റീഫ്രെഷ് ചെയ്യുന്നതിനും സാധിക്കുന്നില്ലായിരുന്നു. ഇന്ത്യയിലും മറ്റ് ചില രാജ്യങ്ങളിലും തടസ്സം അനുഭവപ്പെട്ടു.

Facebook Down! Instagram Down!

Facebook, Instagram തനിയെ ലോഗ് ഔട്ടാകുന്നോ?

പല ഉപയോക്താക്കളോടും ഫേസ്ബുക്ക് പാസ്‌വേഡുകൾ മാറ്റാൻ ആവശ്യപ്പെട്ടു. എന്നാൽ പാസ്‌വേഡ് നൽകിയിട്ടും സെഷൻ എക്സ്പയേർഡ് എന്നാണ് കാണിക്കുന്നത്. പതിനായിരക്കണക്കിന് ഉപയോക്താക്കൾക്ക് മെറ്റാ പ്ലാറ്റ്‌ഫോമുകളിൽ ഈ പ്രയാസം അനുഭവപ്പെട്ടു.

പലർക്കും സമാനമായ അനുഭവം ഉണ്ടായെന്ന് ട്വിറ്ററിലൂടെ അറിയിക്കാൻ തുടങ്ങി. ഫേസ്ബുക്ക് ഡൌൺ, ഇൻസ്റ്റഗ്രാം ഡൌൺ എന്ന ഹാഷ്ടാഗും ട്രെൻഡാകാൻ തുടങ്ങി. ഇന്ത്യൻ സമയം 8.56 PM മുതലാണ് പ്രശ്നം ആരംഭിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ട്രെൻഡിങ് ട്രോളുകളും

കൂടാതെ രസകരമായ ട്രോൾ വീഡിയോകളും എക്സിൽ പ്രചരിക്കാൻ തുടങ്ങി. ഇൻസ്റ്റഗ്രാം ഡൌൺ ആണോ എന്നറിയാൻ എല്ലാവരും ട്വിറ്ററിലേക്ക് പായുന്ന വീഡിയോകളും മിനിറ്റുകൾക്കകം ട്രെൻഡിലാകുകയാണ്.

READ MORE: Nothing Phone 2a Launch Today: ഇന്നാണ്, ഇന്നാണ്! ഇന്ത്യയിൽ എത്രയാകുമെന്ന് Nothing CEO

എന്നാൽ മെറ്റയുടെ ഭാഗത്ത് നിന്ന് ഇതുവരെയും പ്രതികരണം ലഭിച്ചിട്ടില്ല. യൂട്യൂബും തൊട്ടുപിന്നാലെ സാങ്കേതിക തകരാറിലായെന്നും ചിലർ പറയുന്നു. ഇനിയിത് വല്ല ഹാക്കിങ്ങുമാണോ എന്നും ചിലർ സംശയമുന്നയിക്കുന്നു.

പ്രശ്നം പരിഹരിച്ചു

എന്താണ് പ്രശ്നമെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന് മാർക് സക്കർബർഗ് പറഞ്ഞു. സാധാരണ തന്റെ ടെക്നിക്കൽ ടീമാണ് ഇങ്ങനെയുള്ളവ കൈകാര്യം ചെയ്യുന്നത്. എന്നാൽ ഇപ്രാവശ്യം പ്രശ്നം സ്വയം പരിശോധിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

സക്കർബർഗ് പ്രതികരണം

മിനിറ്റുകൾക്കുള്ളിൽ തടസ്സം പരിഹരിക്കപ്പെടുമെന്ന് മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് അറിയിച്ചു. റീഫ്രെഷ് ചെയ്ത് ലോഗിൻ ചെയ്താൽ ഇനി പ്രശ്നം വരില്ല.

എന്നാൽ ഈ സാങ്കേതിക തടസ്സത്തിന് പിന്നാലെ സക്കർബർഗും എക്സ് സിഇഒ ഇലോൺ മസ്കും തർക്കമായി. ഞങ്ങളുടെ ആപ്പുകൾ വർക്കിലായിരിക്കുമ്പോൾ ആരും ട്വിറ്റർ/ എക്സ് തിരിഞ്ഞുനോക്കാറില്ല. ഇങ്ങനെ ട്വിറ്ററിൽ കുറിച്ച സക്കർബർഗ് കുറിച്ച ട്വീറ്റിന് മസ്കും പ്രതികരിച്ചു.

Facebook Down സക്കർബർഗും മസ്കും പോരിൽ!

ഞങ്ങളുടെ സർവീസ് ഇങ്ങനെ തകരാറിലല്ലെന്നും, അതിനാലാണ് ഈ ട്വീറ്റ് നിങ്ങൾക്ക് വായിക്കാൻ കഴിയുന്നതെന്നും മസ്ക് തിരിച്ചടിച്ചു. പിന്നാലെ ട്രോളുകളും ട്വീറ്റുകളുമായി രണ്ടുപേരും സംഭവം കൊഴുപ്പിച്ചു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :