Ghibli Art ശരിക്കും Risk ആണോ? നിങ്ങളുടെ ഫോട്ടോ സ്റ്റോർ ചെയ്ത് Misuse ചെയ്യുമോ?

Updated on 08-Apr-2025
HIGHLIGHTS

ഫാമിലി ഫോട്ടോയും, വ്യക്തിഗത ഫോട്ടോകളുമെല്ലാം സ്റ്റുഡിയോ ഗിബ്ലി ശൈലിയിലേക്ക് മാറ്റുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്

Ghibli Art ശരിക്കും Risk ആണോ?

പുതിയ ട്രെൻഡിന് പിന്നാലെ എല്ലാവരും ആകൃഷ്ടരാകുമ്പോൾ എന്തെങ്കിലും അപകടങ്ങൾ പതിയിരിക്കുന്നുണ്ടോ?

Ghibli Art ശരിക്കും Risk ആണോ? AI ടൂൾ ഉപയോഗിച്ച് ഗിബ്ലി ആനിമേറ്റഡ് ഫോട്ടോയുണ്ടാക്കുന്നത് ട്രെൻഡാകുകയാണല്ലോ? നമ്മുടെ ഏത് ഫോട്ടോയും Ghibli Style ആക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. ഫാമിലി ഫോട്ടോയും, വ്യക്തിഗത ഫോട്ടോകളുമെല്ലാം സ്റ്റുഡിയോ ഗിബ്ലി ശൈലിയിലേക്ക് മാറ്റുന്നതാണ് ഇപ്പോഴത്തെ വൈറൽ ട്രെൻഡ്.

പുതിയ ട്രെൻഡിന് പിന്നാലെ എല്ലാവരും ആകൃഷ്ടരാകുമ്പോൾ എന്തെങ്കിലും അപകടങ്ങൾ പതിയിരിക്കുന്നുണ്ടോ? ഡീപ്സീക്ക് പോലുള്ള എഐ ടൂളുകളുടെ മറുതലം നമ്മൾ കണ്ടറിഞ്ഞതാണ്. പുതിയ ട്രെൻഡ് ഗിബ്ലി എഡിറ്റിങ് നമ്മുടെ സ്വകാര്യത ലംഘിക്കുന്നതിനും, ഡാറ്റ ദുരുപയോഗത്തിനും കാരണമാകുമോ? പരിശോധിക്കാം…

Ghibli Art റിസ്കാണോ?

ഓപ്പൺ എഐയുടെ ഗിബ്ലി ആർട്ട് നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും ശരിക്കുമങ്ങനെയാണെന്ന് പറയാനാകില്ല. ഇതിലെ സേവന നിബന്ധനകൾ പലപ്പോഴും അവ്യക്തമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. പ്രോസസ്സ് ചെയ്തതിനുശേഷം ഉപയോക്തൃ ഫോട്ടോകൾക്ക് എന്ത് സംഭവിക്കുമെന്നറിയില്ല. ഇക്കാര്യത്തിൽ സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Ghibli Anime Style

ഫോട്ടോകൾ സ്റ്റോർ ചെയ്യാറില്ല എന്നൊക്കെ പലരും പറയുന്നുണ്ട്. നമ്മൾ ഗിബ്ലിയാക്കാൻ കൊടുക്കുന്ന ഫോട്ടോകൾ ഒറ്റത്തവണ മാത്രമാണ് ഉപയോഗിക്കുകയെന്നും, അതിന് ശേഷം ഫോട്ടോകൾ ഇല്ലാതാക്കുമെന്നും പറയുന്നുണ്ട്. എന്നാൽ ഈ ഡിലീറ്റിലൂടെ ഉദ്ദേശിക്കുന്നത് ശരിക്കും ഡിലീറ്റ് ചെയ്യുന്നത് തന്നെയാണോ? താൽക്കാലികമായാണോ അതോ ഭാഗികമായാണോ ഫോട്ടോകൾ ജിപിടി 4o ഡിലീറ്റ് ചെയ്യുന്നത് എന്നതിൽ വ്യക്തതയില്ല.

ഫോട്ടോകളിൽ ഫേസ് ഡാറ്റ മാത്രമല്ല ഉൾപ്പെടുന്നത്. ഇവയിൽ പലപ്പോഴും ലൊക്കേഷൻ കോർഡിനേറ്റുകൾ, ടൈംസ്റ്റാമ്പുകൾ പോലുള്ള വിവരങ്ങളും മറഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ള മെറ്റാഡാറ്റ വ്യക്തിഗത വിവരങ്ങളെ ചിലപ്പോൾ പുറത്തെത്തിക്കും. ഈ AI ടൂളുകൾ ന്യൂറൽ സ്റ്റൈൽ ട്രാൻസ്ഫർ (NST) അൽഗോരിതങ്ങൾക്കായി ഉപയോഗിച്ചാലോ എന്ന ആശങ്ക ക്വിക്ക് ഹീൽ ടെക്നോളജീസ് സിഇഒ വിശാൽ സാൽവി പങ്കുവച്ചിരുന്നതാണ്.

സ്റ്റുഡിയോ ഗിബ്ലി ആർക്കും ദോഷമാകില്ലെങ്കിലും, നമ്മുടെ വിവരങ്ങൾ ചോർത്തപ്പെടുന്ന ഏതെങ്കിലും സാഹചര്യത്തിൽ ഇത് ദുരുപയോഗം ചെയ്യപ്പെടും. നമ്മൾ നൽകുന്ന യഥാർത്ഥ ചിത്രങ്ങൾ പുനർനിർമ്മിച്ചേക്കാവുന്ന തരത്തിൽ ഇൻവേർഷൻ ആക്രമണങ്ങൾ ഇതിലുണ്ടായേക്കാം. പരസ്യത്തിനോ മറ്റോ വേണ്ടി AI മോഡലുകളെ പരിശീലിപ്പിക്കുന്നത് പോലെ, ഈ ലോഡ് ചെയ്ത ചിത്രങ്ങൾ റി-ക്രിയേറ്റ് ചെയ്യപ്പെട്ടേക്കും.

ഡാറ്റാ ചോർച്ചയ്ക്കുള്ള സാധ്യതയും വളരെ വലുതാണ്. മോഷ്ടിക്കപ്പെട്ട ഉപയോക്തൃ ഫോട്ടോകൾ ഡീപ്ഫേക്ക് ആക്കുന്നതിലും, ഐഡന്റിറ്റി തട്ടിപ്പിനും കാരണമായേക്കാം. ഒരു പാസ്‌വേഡ് പുനഃസജ്ജമാക്കുന്നത് പോലെ നിങ്ങളുടെ ലോഡ് ചെയ്ത ഫോട്ടോയിലെ മുഖം മാറ്റാൻ കഴിയില്ല. അത് ഒരു പ്രാവശ്യം അപ്ലോഡ് ആയിക്കഴിഞ്ഞാൽ, അത് നമുക്ക് റീസെറ്റ് ചെയ്യാനാകില്ല.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :