സൂക്ഷിക്കുക! ഈ ആപ്പുകൾ ഫോണിലുണ്ടെങ്കിൽ ഉടനടി ഡിലീറ്റ് ചെയ്യൂ…

Updated on 03-Apr-2023
HIGHLIGHTS

ഗൂഗിൾ പ്ലേ സ്റ്റോറിൽ അപകടകരമായ 13 ആപ്ലിക്കേഷനുകൾ

മൂന്നാം കക്ഷി ആപ്പ് സ്റ്റോർ ഉപയോഗിച്ച് സൈഡ്-ലോഡ് ചെയ്യുന്നതും പ്രശ്നമാണ്

ക്യുആർ കോഡ് സ്‌കാനറുകൾ മുതൽ യാത്രാകൾക്ക് ഉപയോഗിക്കുന്ന ആപ്പുകൾ വരെ അപകടകരമായവയുടെ ലിസ്റ്റിലുണ്ട്

Google Play Store ആപ്പുകളിലേക്ക് അപകടകരമായ മാൽവെയർ എത്തുന്നത് തടയാൻ ഗൂഗിൾ നിരന്തരം പരിശ്രമം നടത്തുകയാണ്. എങ്കിലും നിങ്ങളുടെ ഫോണിൽ നുഴഞ്ഞുകയറി പരസ്യങ്ങൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന അപകടകരമായ നിരവധി ആഡ്‌വെയർ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിലുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, ഫോണിൽ അരോചകമാകുന്ന ഒരുപാട് പരസ്യങ്ങൾ ലഭിക്കാൻ തുടങ്ങും. ഇവ മറ്റ് ആപ്പുകളുടെ പ്രവർത്തനങ്ങളെ തടയുമെന്നതിന് പുറമെ,  അനാവശ്യ നോട്ടിഫിക്കേഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫോൺ നിറയ്ക്കുകയും ചില വെബ്‌സൈറ്റുകൾ ലോഡുചെയ്യുകയും ചെയ്യും. 

Google Play Storeലെ അപകടകാരികൾ

ക്യുആർ കോഡ് സ്‌കാനറുകൾ മുതൽ യാത്രാകൾക്ക് ഉപയോഗിക്കുന്ന ചില ആപ്പുകൾ വരെ ഇത്തരത്തിൽ അപകടകാരികളായവയുടെ ലിസ്റ്റിലുണ്ട്. ഇങ്ങനെ വളരെ പ്രയോജനകരമെന്ന് നമ്മൾ വിശ്വസിക്കുന്ന 13 മാൽവെയർ ആപ്പുകളാണ് ഇത്തവണ ഗൂഗിൾ കണ്ടെത്തിയിരിക്കുന്നത്. അതിനാൽ, നിങ്ങൾ ഈ ആപ്പുകളിൽ ഏതെങ്കിലും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ഫോണിൽ നിന്ന് അവ ഉടനടി ഇല്ലാതാക്കേണ്ടതുണ്ട്. കാരണം, ഫോണിന്റെ ഹാർഡ്‌വെയറിനെ ബാധിക്കാനും ബാറ്ററി ലൈഫിന് അന്തകനായും ഈ Appകൾക്ക് പ്രവർത്തിക്കാൻ സാധിക്കും.

ആപ്പ് Download ചെയ്യുമ്പോൾ…

ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമല്ലാത്ത ആപ്പുകൾ മറ്റേതെങ്കിലും മൂന്നാം കക്ഷി ആപ്പ് സ്റ്റോർ ഉപയോഗിച്ച് സൈഡ്-ലോഡ് ചെയ്യുന്നതോ ഇൻസ്റ്റാൾ ചെയ്യുന്നതോ പ്രശ്നമാണ്. അതിനാൽ തന്നെ വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നും അല്ലെങ്കിൽ ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്നും ആപ്പുകൾ ഡൗൺലോഡ് ചെയ്യുക എന്നതാണ് നിങ്ങളുടെ ഉപകരണത്തിൽ ആഡ്‌വെയർ ഒഴിവാക്കാനുള്ള ഏറ്റവും എളുപ്പവഴി. കൂടാതെ, ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് അതിന്റെ സോഫ്‌റ്റ്‌വെയറിന്റെ ബാക്ക്ഗ്രൌണ്ടും ഡെവലപ്പർമാരെയും മറ്റും വിശദാംശങ്ങളും പരിശോധിക്കുക. മാത്രമല്ല, ഈ ആപ്പുകൾ ഫോണിലെ ഓരോ സെറ്റിങ്സിലേക്കും എത്രവട്ടം പെർമിഷൻ ചോദിക്കുന്നുണ്ട് എന്നതും ശ്രദ്ധിക്കുക.

ഇനി അപകടകാരികളായ ആപ്പുകൾ ഏതെല്ലാമെന്ന് നോക്കാം…

ഗൂഗിൾ പ്ലേ സ്റ്റോറിലെ അപകടകരമായ ആപ്പുകളുടെ ലിസ്റ്റ്

  • കറൻസി കൺവെർട്ടർ (com.smartwho.SmartCurrencyConverter
  • BusanBus (com.kmshack.BusanBus)
  • ഫ്ലാഷ്‌ലൈറ്റ്+ (com.candlencom.candleprotest)
  • ഫ്ലാഷ്‌ലൈറ്റ്+ (com.dev.imagevault)
  • ഫ്ലാഷ്‌ലൈറ്റ്+ (kr.caramel.flash_plus)
  • EzDica (com.joysoft.ezdica)
  • EzNotes (com.meek.tingboard)
  • ഹൈ-സ്പീഡ് ക്യാമറ (com.hantor.CozyCamera)
  • ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ഡൗൺലോഡർ (com.schedulezero.instapp)
  • ജോയ്‌കോഡ് (com.joysoft.barcode)
  • ക്വിക്ക് നോട്ട്സ് (com.movinapp.quicknote)
  • കെ-ഡിക്ഷ്നറി(com.joysoft.wordBook)
  • സ്മാർട്ട് ടാസ്‌ക് മാനേജർ (com.james.SmartTaskManager)
Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :